Latest News

റാന്നി രഞ്ജിത കൊലക്കേസ്; പ്രതി അതുല്‍ സത്യന് ജീവപര്യന്തം കഠിനതടവ്

 റാന്നി രഞ്ജിത കൊലക്കേസ്; പ്രതി അതുല്‍ സത്യന് ജീവപര്യന്തം കഠിനതടവ്

പത്തനംതിട്ട: റാന്നി കീക്കൊഴൂർ രഞ്ജിത കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയുടെതാണ് വിധി. യുവതിക്ക് ഒപ്പം താമസിച്ചിരുന്ന പ്രതി അതുൽ സത്യൻ ആണ് കുറ്റക്കാരൻ. 2023 ജൂൺ 24 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അതുലിനെതിരെ പൊലീസിൽ പരാതി നൽകിയതിന്‍റെ വിരോധത്തിലാണ് പ്രതി രഞ്ജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. രഞ്ജിതയുടെ വീട്ടിലേക്ക് വാളുമായി ഓടിക്കയറിയ പ്രതി മക്കളുടെ മുന്നിലിട്ടാണ് രഞ്ജിതയെ തലയ്ക്കും കഴുത്തിനും വെട്ടിയത്. ആക്രമണത്തിനിടെ രഞ്ജിതയുടെ അച്ഛനും അമ്മയ്ക്കും വെട്ടേൽക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes