കർണാടക മൂഡ്ബിദ്രിയിൽ ഉത്സവഘോഷയാത്രയ്ക്കിടെ നടപ്പാലം തകർന്ന് അപകടം
കർണാടക: മൂഡ്ബിദ്രിയിൽ ഉത്സവഘോഷയാത്രയ്ക്കിടെ നടപ്പാലം തകർന്ന് അപകടം. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു.
ബുധനാഴ്ച രാവിലെയോടെ ബവഡഗൗട്ടിൽ നിന്ന് ധർമ്മനേമയിലേക്ക് ഘോഷയാത്രയായി പല്ലക്കിൽ തിരുശേഷിപ്പുകൾ കൊണ്ടുപോകുന്നതിനിടെയാണ് അപകടം. പത്ത് അടി താഴ്ചയിലേക്കാണ് പാലം പതിച്ചത്. സംഭവമറിഞ്ഞ് നാട്ടുകാർ സ്ഥലത്തെത്തി പരിക്കേറ്റവരെ ഉടൻ തന്നെ മൂഡ്ബിദ്രിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവർ നിലവിൽ ചികിത്സയിലാണ്. നിരവധി പേർ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

