തൃശ്ശൂരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയത് നൈലോൺ ചരട് കഴുത്തിൽ മുറുക്കി

തൃശ്ശൂർ: തൃശ്ശൂർ വരന്തരപ്പിള്ളിയിൽ ഭർത്താവ് ഭാര്യ ദിവ്യയെ കൊന്നത് നൈലോൺ ചരട് കഴുത്തിൽ മുറുക്കി. സംഭവത്തിൽ ഭർത്താവ് കുഞ്ഞുമോനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലക്ക് ഉപയോഗിച്ച ചരട് വീടിന് അടുത്തുള്ള കുളത്തിൽ നിന്ന് പോലീസ് കണ്ടെടുത്തു. ഭാര്യയെ കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.