Latest News

കെനിയയിലെ വാഹനാപകടം: മരിച്ചവരിൽ 5 പേർ മലയാളികൾ

 കെനിയയിലെ വാഹനാപകടം: മരിച്ചവരിൽ 5 പേർ മലയാളികൾ

ദോഹ: കെനിയയിൽ ബസ് അപകടത്തിൽപ്പെട്ട് മരിച്ച ആറ് പേരിൽ 5 പേരും മലയാളികൾ. മരിച്ചവരിൽ മൂന്ന് സ്ത്രീകളും പിഞ്ചുകുഞ്ഞും ഉൾപ്പെടുന്നു. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.

ഖത്തറിൽ നിന്ന് കെനിയയിലേക്ക് പുറപ്പെട്ട ബസ് വടക്കു കിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. 14 മലയാളികളും കർണാടക ഗോവൻ സ്വദേശികളുമാണ് ബസ്സിൽ ഉണ്ടായിരുന്നത്. മരിച്ച മലയാളികളിൽ ഒറ്റപ്പാലം സ്വദേശികളായ റിയ ആൻ(41), ടൈറ റോഡ്രിഗ്വസ്(8), റൂഹി മെഹ്റിൽ മുഹമ്മദ്, തിരുവല്ല സ്വദേശി ഗീത ഷോജി ഐസക് (58), ജസ്ന(29) എന്നിവർ ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes