Latest News

കൊട്ടിയൂരിൽ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

 കൊട്ടിയൂരിൽ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കണ്ണൂർ: കൊട്ടിയൂരിൽ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കൊട്ടിയൂര്‍ ടൗണിന് സമീപം മലയോര ഹൈവേയിലാണ് അപകടം നടന്നത്. സ്വകാര്യ ബസിലെ ഡ്രൈവറുടെ നില ഗുരുതരമാണ്.

മാനന്തവാടിയില്‍ നിന്ന് തലശേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും കണ്ണൂരില്‍ നിന്ന് ഊട്ടിയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇറക്കവും വളവും ഉള്ള ഭാഗത്തായിരുന്നു അപകടം. കൂട്ടിയിടിച്ചതിന് പിന്നാലെ സ്വകാര്യ ബസ് റോഡിന് വശത്തെ മണ്‍തിട്ടയിലും ടൂറിസ്റ്റ് ബസ് വീട്ടു മതിലിലും ഇടിച്ചു നിന്നു. അപകടത്തില്‍ പരിക്കേറ്റവരെ ചുങ്കക്കുന്ന് സെന്റ് കമില്ലസ് ആശുപത്രിയിലും കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.

ടൂറിസ്റ്റ് ബസ് യാത്രക്കാരായ ധർമടം സ്വദേശികളായ ഷീന(52), ഷംന(49), സ്വകാര്യ ബസ് യാത്രക്കാരായ പുല്‍പ്പള്ളി സ്വദേശിനി പുഷ്പ(42), പേരിയ സ്വദേശിനി ഗിരിജ(44), ഭർത്താവ് സുരേഷ്(48), സാറാമ്മ(78), ഷേർലി(53), ഷിബില(53), ധന്യ(25), വെള്ള (58), മിനി(36), അഷറഫ്(48), ഇസ്മയില്‍(58), അക്ഷയ്, വിപിൻകുമാർ(40) എന്നിവർക്കാണ് പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes