ചേലക്കര ഉപതിരഞ്ഞെടുപ്പ്; ഇടതുപക്ഷ ജനാധിപത്യ മുന്നണി വലിയ വിജയം നേടുമെന്ന് കെ രാധാകൃഷ്ണന്‍
തൃശൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേട്ടങ്ങൾ ലഭിച്ച മണ്ഡലമാണ് ചേലക്കരയെന്ന് കെ രാധാകൃഷ്ണൻ. ഉപതിരഞ്ഞെടുപ്പിൽ മുന്നണി വലിയ വിജയം നേടും. കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു കെ രാധാകൃഷ്ണന്‍ എം പി.
പാർലമെൻറ് തിരഞ്ഞെടുപ്പിൽ മണ്ഡലം എൽഡിഎഫിന് ഒപ്പം നിന്നിരുന്നു. കേന്ദ്ര ഗവൺമെന്റിനോടുള്ള എതിർപ്പും സംസ്ഥാന ഗവൺമെന്റിനോടുള്ള അനുകൂല സാഹചര്യവും ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. അനുകൂല സാഹചര്യങ്ങൾ പരമാവധി ഉപയോഗിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.
സിപിഐഎം സ്ഥാനാര്‍ത്ഥിയായി ചേലക്കരയില്‍ യു ആര്‍ പ്രദീപ് മത്സരത്തിനിറങ്ങാനാണ് സാധ്യത. ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും പ്രഥമ പേരായി നിര്‍ദ്ദേശിക്കപ്പെട്ടത് യു ആര്‍ പ്രദീപാണ്.