Latest News

വള്ളിയും പുള്ളിയുമില്ലാതെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍

 വള്ളിയും പുള്ളിയുമില്ലാതെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍

തിരുവനന്തപുരം: പോലീസുകാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പോലീസ് മെഡലിൽ വ്യാപക അക്ഷരതെറ്റുകൾ. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ എന്ന വാചകത്തിലാണ് അക്ഷരത്തെറ്റ് കടന്നുകൂടിയത്. കേരളപ്പിറവി ദിനമായ ഇന്നലെയാണ് പോലീസുകാർക്ക് മുഖ്യമന്ത്രി മെഡൽ സമ്മാനിച്ചത്. അതേസമയം ഈ മെഡലുകൾ തിരിച്ചുവാങ്ങാനാണ് തീരുമാനം.

മെഡൽ ലഭിച്ചതിന് ശേഷം പരിശോധിച്ചപ്പോഴാണ് അക്ഷരത്തെറ്റ് ശ്രദ്ധയിൽപ്പെട്ടത്. പകുതിയോളം മെഡലുകളിൽ ഈ അക്ഷരത്തെറ്റ് ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ എന്നതിന് പകരം ‘മുഖ്യമന്ത്രയുടെ പോലസ് മെഡൽ’ എന്നായിരുന്നു ഭൂരിഭാഗം മെഡലുകളിലും അച്ചടിച്ചിരുന്നത്. അക്ഷരത്തെറ്റുകൾ അടങ്ങിയ പോലീസ് മെഡലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സേവനകാലയളവിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള ആദരവാണ് മെഡൽ.

എസ്എപി ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ആയിരുന്നു മെഡലുകൾ വിതരണം ചെയ്തത്. 264 പോലീസ് ഉദ്യോഗസ്ഥർക്കായിരുന്നു മെഡൽ നൽകിയത്. മെഡലിൽ ഗുരുതര പിഴവ് കടന്നുവന്നിട്ടും, അത് കണ്ടെത്താനോ പരിഹരിക്കാനോ അധികൃതർ ശ്രമിച്ചില്ല. ഇതിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമർശനം ആണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes