വനിതാ നിര്‍മ്മാതാവിനെതിരായ അതിക്രമക്കേസിൽ നാല് നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി
കൊച്ചി: വനിതാ നിര്‍മ്മാതാവിനെതിരായ അതിക്രമക്കേസിൽ നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി. നാല് നിർമ്മാതാക്കളുടെ അറസ്റ്റാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തടഞ്ഞത്. എറണാകുളം സെൻട്രൽ പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നിർമ്മാതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി റിപ്പോർട്ട് തേടി.
സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ തന്നെ മാനസികമായി തളര്‍ത്തിയെന്നാണ് വനിതാ സംവിധായിക ആരോപിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് വനിതാ സംവിധായിക പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പരാതി. ആന്റോ ജോസഫ്, അനില്‍ തോമസ്, ബി രാഗേഷ് അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് കേസ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സിനിമാ പ്രവർത്തകർക്ക് നേരെയുള്ള പരാതികളുമായി നിരവധി പേർ രംഗത്തെത്തി തുടങ്ങിയത്.