പീരുമേട് താലൂക്കിലെ തോട്ടം ഭൂമി മുറിച്ചു വിൽക്കുന്നത് തടയണം; കേരള പ്ലാന്റേഷൻ മിഷൻ
പീരുമേട്: തൊഴിലാളികൾക്ക് ആനുകൂലം നൽകാനുണ്ടെന്ന് പറഞ്ഞുകൊണ്ട് വർഷങ്ങളായി താലൂക്കിൽ ആയിരക്കണക്കിന് ഏക്കർ ഭൂമി മുറിച്ചു വിൽക്കുന്നു. യാതൊരു നിയമ ചട്ടങ്ങളും പാലിക്കാതെ കണ്ട് ആണ് റവന്യൂ വകുപ്പിന്റെ ഒത്താശയോട് കുടി എസ്റ്റേറ്റ് ഉടമകൾ തോട്ടം വിറ്റു വരുന്നത്.
തേയിലകൾ പിഴുതു മാറ്റി ഭൂമി തുണ്ടതുണ്ടായി വിറ്റു റിസോർട്ട് മാഫിയകൾക്ക് നാളുകളായി വിറ്റു വരുന്നത്. വർഷങ്ങളായി തൊഴിലാളികൾക്ക് നൽകേണ്ട ആനുകൂല്യങ്ങളും ഇപ്പോഴും കൊടുക്കാനുണ്ട്. അനധികൃത ഭൂമി വിൽപ്പനയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് കേരള പ്ലാന്റേഷൻ മിഷൻ ചെയർമാൻ ഷിബു കെ തമ്പി. ജനറൽ സെക്രട്ടറി പി ടി ശ്രീകുമാർ എന്നിവർ ആവശ്യപ്പെട്ടു.