Latest News

മഴ കനത്തതോടെ ശബരിമലയിലെ പരമ്പരാഗത കാനന പാതയില്‍ നിയന്ത്രണം

 മഴ കനത്തതോടെ ശബരിമലയിലെ പരമ്പരാഗത കാനന പാതയില്‍ നിയന്ത്രണം

പത്തനംതിട്ട: മഴ കനത്തതോടെ പരമ്പരാഗത കാനന പാതയില്‍ നിയന്ത്രണം. വനം വകുപ്പാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വനത്തില്‍ ശക്തമായ മഴ തുടര്‍ന്നാല്‍ പമ്പയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്-ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ പ്രര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അപകടസാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തില്‍ സഹായങ്ങള്‍ക്കായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

പത്തനംതിട്ടയില്‍ യെല്ലോ അലേര്‍ട്ടാണ് നിലവിലുള്ളത്. അംഗനവാടി, സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് ആണ്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes