Latest News

‘ഫഖര്‍ ഓരോ മത്സരത്തിലുമുണ്ടാക്കുന്ന സ്വാധീനം വലുതാണ്’; ഫഖർ സമാനെ ടീമിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതികരണവുമായി മുഹമ്മദ് റിസ്വാൻ

 ‘ഫഖര്‍ ഓരോ മത്സരത്തിലുമുണ്ടാക്കുന്ന സ്വാധീനം വലുതാണ്’; ഫഖർ സമാനെ ടീമിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതികരണവുമായി മുഹമ്മദ് റിസ്വാൻ

പാകിസ്താൻ‌ ക്രിക്കറ്റ് ടീമിൽ നിന്ന് ഫഖർ സമാനെ ഒഴിവാക്കിയതിൽ പ്രതികരണവുമായി ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ. ‘ഫഖര്‍ ഓരോ മത്സരത്തിലുമുണ്ടാക്കുന്ന സ്വാധീനം വലുതാണ്. ഏത് സാഹചര്യത്തിലും ഒറ്റയ്ക്ക് മത്സരം മാറ്റാന്‍ റിസ്വാന് കഴിവുണ്ട്. എന്നാല്‍ ചില തീരുമാനങ്ങള്‍ എന്റെ നിയന്ത്രണത്തിന് അപ്പുറത്താണ്. ഫഖറിന്റെ തിരിച്ചുവരവിനെക്കുറിച്ച് പാകിസ്താൻ ക്രിക്കറ്റ് ചര്‍ച്ച ചെയ്തിരുന്നു. ഉടന്‍ ഫഖർ പാകിസ്താൻ ടീമിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.’ മുഹമ്മദ് റിസ്വാൻ പറഞ്ഞു.

കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയ, സിംബാബ്‌വെ എന്നീ ടീമുകൾക്കെതിരെയുള്ള പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് ഫഖർ സമാനെ ടീമിൽ നിന്ന് ഒഴിവാക്കിയത്. നേരത്തെ ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിൽ നിന്ന് ബാബർ അസമിനെ ഒഴിവാക്കിയതിൽ പരസ്യ വിമർശനവുമായി ഫഖർ എത്തിയിരുന്നു. പാകിസ്താൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു ഫഖറിന്റെ പ്രസ്താവന. ഇതിന് പിന്നാലെയാണ് ഫഖർ ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടത്.

അതിനിടെ പാകിസ്താൻ വൈറ്റ് ബോൾ ടീമിന്റെ പരിശീലകസ്ഥാനം ​ഗാരി‍ കിർസ്റ്റൺ രാജിവെച്ചു. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ​ഗാരി കിർസ്റ്റന്റെ രാജി. നവംബർ നാലിന് ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ ജേസൺ ​ഗില്ലസ്പി പാകിസ്താൻ ടീമിനെ പരിശീലിപ്പിക്കും. ടെസ്റ്റ് ടീമിന്റെ പരിശീലകനായിരുന്ന ജേസൺ ​ഗില്ലസ്പി വൈറ്റ് ബോൾ ടീമിന്റെ ചുമതലയും ഏറ്റെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes