Latest News

സാമ്യതകളിൽ പരസ്പരം വെല്ലുവിളിച്ച് ഗ്യാലക്സി 25 സ്ലിമ്മും, ഐഫോൺ 17 എയറും

 സാമ്യതകളിൽ പരസ്പരം വെല്ലുവിളിച്ച് ഗ്യാലക്സി 25 സ്ലിമ്മും, ഐഫോൺ 17 എയറും

സ്മാ‍ർട്ട്ഫോൺ രം​ഗത്ത് എതിരാളികളായാണ് പൊതുവെ സാംസങ് ​ഗ്യാലക്സിയും ആപ്പിളും മറ്റൊരു മോഡലിലും പരസ്പരം വെല്ലുവിളിക്കാനൊരുങ്ങുന്നു. ആപ്പിൾ ഐഫോൺ സീരീസുകളിൽ ആദ്യമായി പുറത്തിറങ്ങുന്ന എയർ മോഡൽ ​സാംസങ് ​ഗ്യാലക്സി 25 സ്ലിം മോഡലിന് വെല്ലുവിളിയായിരിക്കുമെന്നാണ് റിപ്പോർട്ട്. ഭാരം കുറഞ്ഞ നേർത്ത മോഡൽ എന്ന നിലയിലാണ് ഐഫോൺ 17 എയർ പുറത്തിറക്കുന്നതെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഭാരക്കുറവും വളരെ നേർത്ത ബോ‍ഡി ടൈപ്പുമാണ് സാംസങ് ​ഗ്യാലക്സി 25 സ്ലിം, ഐഫോൺ 17 എയർ എന്നതിൻ്റെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കുന്നത്. 2025ലാണ് സാംസങും ആപ്പിളും ഇവരുടെ ഈ രണ്ട് മോഡലുകളിലും വിപണിയിൽ ഇറക്കുക. മത്സരാധിഷ്ഠിതമായി രണ്ട് കമ്പിനികളും പുറത്തിറക്കുന്ന സാംസങ് ​ഗ്യാലക്സി 25 സ്ലിം, ഐഫോൺ 17 എയർ മോഡലുകളുമായി ബന്ധപ്പെട്ട സവിശേഷതകൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്.

ആപ്പിളിൻ്റെ ഏറ്റവും കനംകുറഞ്ഞ മോഡൽ എന്ന ഖ്യാതിയോടെയാണ് ഐഫോൺ 17 എയർ ഒരുങ്ങുന്നത്. 6 എംഎം കനം മാത്രമാണ് ഇതിനുള്ളതെന്നാണ് റിപ്പോർട്ടുകൾ. അപ്പിൽ ഐഫോണുകളിൽ ഇതുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും കനം കുറഞ്ഞ മോഡൽ എന്ന ബഹുമതി ഇതുവരെ ഐഫോൺ 6നായിരുന്നു. 6.9 എംഎം കനമായി ഐഫോൺ 6ന് ഉണ്ടായിരുന്നത്. ഇതിനെ ഐഫോൺ 17 എയർ മറികടക്കുമെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. സാംസങ് ഗാലക്‌സി എസ് 25 സ്ലിമ്മിൻ്റെ കനവുമായി ബന്ധപ്പെട്ട് വ്യത്യസ്ത ഊഹാപോഹങ്ങളാണ് ഇൻ്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിലർ ഇതിന് 7.2mm കനമെന്ന് അവകാശപ്പെടുമ്പോൾ മറ്റുചിലർ 7.5mm കനമാകും ഇതിന് ഉണ്ടാകുകയെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. നിലവിലെ അഭ്യൂഹങ്ങൾ പരി​ഗണിക്കുമ്പോൾ സാംസങ് ഇതുവരെ പുറത്തിറക്കിയതിൽ വെച്ച് ഏറ്റവും കനം കുറവുള്ള മോഡലായിരിക്കും ​ഗ്യാലക്സി 25 സ്ലിം എന്നാണ് വിലയിരുത്തപ്പെടുന്നത്. രണ്ട് മോഡലുകളും തമ്മിൽ താരതമ്യപ്പെടുത്തിയാൽ ഐഫോൺ 17 എയറിനെക്കാൾ കനം കൂടുതലായിരിക്കും സാംസങ് ​ഗ്യാലക്സി എസ് 25 സ്ലിം എന്നാണ് റിപ്പോ‍ർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

ഡിസ്‌പ്ലേകൾ താരതമ്യപ്പെടുത്തുമ്പോൾ ഐഫോൺ 17 എയർ 120Hz റിഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യുന്ന പ്രൊമോഷൻ സാങ്കേതികവിദ്യയുള്ള 6.6 ഇഞ്ച് OLED ഡിസ്‌പ്ലേ അവതരിപ്പിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. സാംസങ് ഗാലക്‌സി എസ് 25 സ്ലിമിന് അൽപ്പം വലിയ ഡിസ്‌പ്ലേ ഉണ്ടാകുമെന്നാണ് റിപ്പോ‍‌ർട്ടുകൾ. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.55 ഇഞ്ചിനടത്തുള്ള ഡിസ്പ്ലേ ആണ് സാംസങ് ഗാലക്‌സി എസ് 25 സ്ലിമ്മിൻ്റേതായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഐഫോണുമായി താരതമ്യപ്പെടുത്തുമ്പോൾ ഒപ്പം പിടിക്കാവുന്ന നിലയിൽ സാസങ് അവരുടെ കാമറ സാങ്കേതികവിദ്യ മെച്ചപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. സാംസങ് ഗാലക്‌സി എസ് 25 സ്ലിമ്മും ഐഫോൺ എയർ 17 തമ്മിൽ താരതമ്യപ്പെടുത്തിയാൽ പ്രധാനവ്യത്യാസമെന്ന നിലയിൽ കാമറയുടെ സവിശേഷതകൾ മെച്ചപ്പെടുത്താനാവും സാംസങ് ശ്രമിക്കുകയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഐഫോൺ 17 എയറ‍ിന് 48 മെ​ഗാപിക്സൽ റിയർ കാമറയും 24 മെ​ഗാപിക്സൽ ഫ്രണ്ട് കാമറയും ഉണ്ടാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ സാംസങ് ഗാലക്‌സി എസ് 25 സ്ലിമ്മിൽ ട്രിപ്പിൾ കാമറ സെറ്റപ്പാകും ഉണ്ടാകുക എന്നാണ് റിപ്പോർട്ട്. ഒരു അൾട്രാ വൈഡ് സെൻസറും 50 മെ​ഗാപിക്സൽ ടെലിഫോട്ടോ ലെൻസും 200 മെ​ഗാ പിക്സലുള്ള പ്രധാനപ്പെട്ട സെൻസറുമാകും ഈ ട്രിപ്പിൾ കാമറ സെറ്റപ്പിൽ ഉണ്ടാകുക. ടെലിഫോട്ടോ ലെൻസിന് 3.5x ഒപ്ടിക്കൽ സൂം ഉണ്ടാകുമെന്നും റിപ്പോ‌ർട്ടുണ്ട്.

പ്രൊസസ്സറിൻ്റെ കാര്യത്തിൽ രണ്ട് മോഡലുകളും തമ്മിൽ പ്രകടമായ വലിയ വ്യത്യാസങ്ങൾ ഉണ്ടെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഐഫോൺ 17 എയർ ആപ്പിളിൻ്റെ A19 ചിപ്പ് ഉപയോഗിച്ച് പ്രവർത്തിക്കുമെന്നാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ഇത് 3nm പ്രോസസ്സിൽ നിർമ്മിച്ചിരിക്കുന്ന A19 ചിപ്പിന് മെച്ചപ്പെട്ട പെ‍‌ർഫോമൻസും ഊർജ്ജ കാര്യക്ഷമതയുമുണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സാംസങ് ഗാലക്‌സി എസ് 25 സ്ലിമ്മിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ ഉപയോഗിക്കുമെന്നാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. മികച്ച പെർഫോമൻസും എഐ കഴിവുകളുടെ സവിശേഷതയുമാണ് സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറിൻ്റെ ഹൈലൈറ്റായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഐഫോൺ സീരിസിൽ ഇത് മെച്ചപ്പെട്ട പ്രകടനവും AI കഴിവുകളും വാഗ്ദാനം ചെയ്യുന്നു. AI സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ഐഫോൺ 17 സീരീസ് iOS 19-നൊപ്പം പുതിയ AI ഫീച്ചറുകളുടെ നിരവധി സവിശേഷതകൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ എഐ ഫീച്ചറുകളുടെ കാര്യത്തിൽ ഐഫോൺ പിന്നിലാണെന്ന വിമ‍ർശനങ്ങൾക്കിടയിലാണ് ഐഫോൺ 17 സീരീസ് ഈ കുറവുകൾ നികത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

ബാറ്ററി കപ്പാസിറ്റികളുടെ കാര്യത്തിലും ഐഫോൺ പലപ്പോഴും ഉപയോക്താക്കളുടെ വിമ‍ർശം ഏറ്റുവാങ്ങിയിട്ടുണ്ട്. ഐഫോൺ17 എയറിലെ ബാറ്ററി കപ്പാസിറ്റി സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പുതിയ A19 ചിപ്പുകളുടെ കാര്യക്ഷമതയും വലിയ ഡിസ്പ്ലേയും കൂടുതൽ സന്തുലിതമായ ബാറ്ററി ഉപയോ​ഗത്തിന് സഹായിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മെലിഞ്ഞ ഡിസൈൻ ബാറ്ററി കപ്പാസിറ്റി അൽപ്പം കുറച്ചേക്കാമെങ്കിലും ഇത് ഫാസ്റ്റ് ചാർജിംഗിനെയും വയർലെസ് ചാർജിംഗിനെയും പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാൽ ഗാലക്‌സി എസ് 25 സ്ലിമിൻ്റെ നിർദ്ദിഷ്ട ബാറ്ററി വിശദാംശങ്ങൾ വെളിപ്പെടുത്തപ്പെട്ടിട്ടില്ല. എന്നാൽ ബാറ്ററി ലൈഫിൽ കൂടുതൽ മെച്ചപ്പെടുത്തൽ ഉണ്ടായേക്കുമെന്നാണ് ചൂുണ്ടിക്കാണിക്കപ്പെടുന്നത്. ഗാലക്‌സി എസ് 25 സ്ലിം ഫാസ്റ്റ് ചാർജിംഗിനെയും വയർലെസ് ചാർജിം​ഗിനെയും പിന്തുണയ്ക്കുമെന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes