Latest News

അവന്റെ ഗെറ്റപ്പിന് വേണം അരമണിക്കൂർ; സൂക്ഷ്മദർശിനിയിൽ സിദ്ധാർഥ് ഭരതന്റെ പ്രകടനം ശ്രദ്ധ നേടുന്നു

 അവന്റെ ഗെറ്റപ്പിന് വേണം അരമണിക്കൂർ; സൂക്ഷ്മദർശിനിയിൽ സിദ്ധാർഥ് ഭരതന്റെ പ്രകടനം ശ്രദ്ധ നേടുന്നു

ബേസിൽ ജോസഫ് – നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എംസി ജിതിൻ സംവിധാനം ചെയ്ത ചിത്രമാണ് ‘സൂക്ഷ്മദർശിനി’. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഹിച്കോക് സ്റ്റൈലിൽ ഒരുക്കിയ സത്യൻ അന്തിക്കാട് ചിത്രം എന്നാണ് പല പ്രേക്ഷകരും സൂക്ഷ്മദർശിനിയെക്കുറിച്ച് അഭിപ്രായപ്പെടുന്നത്. ബേസിലിനും നസ്രിയ്ക്കുമൊപ്പം സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന നടനാണ് സിദ്ധാർഥ് ഭരതൻ.

ഡാർക്ക് ഹ്യൂമർ ജോണറിൽ കഥ പറയുന്ന സിനിമയിൽ ഡോ. ജോൺ എന്ന കഥാപാത്രത്തെയാണ് സിദ്ധാർഥ് ഭരതൻ അവതരിപ്പിക്കുന്നത്. സിനിമയിൽ ഉടനീളമുള്ള കഥാപാത്രം ഏറെ ചിരിമുഹൂർത്തങ്ങൾ ഒരുക്കുന്നുണ്ട്. ഭയങ്കര സർപ്രൈസായിരുന്നു ഈ കഥാപാത്രം, അതിഗംഭീരമായി തന്നെ സിദ്ധാർഥ് ആ കഥാപാത്രത്തെ അവതരിപ്പിച്ചുന്നു എന്നാണ് പലരും പറയുന്നത്.

ഈ വർഷം തന്നെ പുറത്തിറങ്ങിയ ഭ്രമയുഗം എന്ന സിനിമയിലും സിദ്ധാർഥ് ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആ കഥാപാത്രത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് സൂക്ഷ്മദർശിനിയിലേത് എന്നും സമൂഹ മാധ്യമങ്ങളിലെ കുറിപ്പുകളിലുണ്ട്. ഒരേ വർഷം തന്നെ തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ നടൻ വിസ്മയിപ്പിക്കുന്നതിന്റെ ആവേശത്തിലാണ് പ്രേക്ഷകര്‍. സൂക്ഷ്മദർശിനിയിലെ നടന്റെ പല ഡയലോഗുകളും പ്രേക്ഷകർ ആഘോഷിക്കുന്നുണ്ട്.

അതേസമയം രണ്ട് ദിവസം കൊണ്ട് സൂക്ഷ്മദർശിനി ആഗോളതലത്തിൽ 10 കോടിയിലധികം രൂപ നേടി കഴിഞ്ഞു. ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് സൂക്ഷ്മദര്‍ശിനി നിര്‍മിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ദീപക് പറമ്പോല്‍, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes