Latest News

സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിൽവാട്‌സ് ആപ്പിലും പരാതി സ്വീകരിക്കും;ഉദ്ഘാടനം കേരളപ്പിറവി ദിനത്തിൽ

 സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിൽവാട്‌സ് ആപ്പിലും പരാതി സ്വീകരിക്കും;ഉദ്ഘാടനം കേരളപ്പിറവി ദിനത്തിൽ

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നവംബർ ഒന്ന് മുതൽ വാട്‌സ് ആപ്പിലൂടെയും പരാതി സ്വീകരിക്കുമെന്ന് ചെയർമാൻ അഡ്വ. എ. എ. റഷീദ് അറിയിച്ചു. നവംബർ ഒന്നിന്, കേരളപ്പിറവി ദിനത്തിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ് ഐ.എ.എസ് നിർവ്വഹിക്കും.

പരാതികൾ എത്രയും വേഗം സൗകര്യപ്രദമായി അയക്കാനുള്ള ജനകീയ ഇടപെടലാണ് പുതിയ സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് അഡ്വ. എ. എ. റഷീദ് പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കമ്മീഷനിൽ വാട്ട്‌സ് ആപ്പിലൂടെ പരാതി സ്വീകരിക്കാനുള്ള സംവിധാനം ഒരുങ്ങുന്നത്. 

വാട്ട്‌സ് ആപ്പ് മുഖേന പരാതി സ്വീകരിക്കുന്നത് വഴി സംസ്ഥാനത്തെ നാൽപ്പത്തിയാറ് ശതമാനം വരുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് ഞൊടിയിടയിൽ കമ്മീഷനെ സമീപിക്കുന്നതിനും പരാതികൾ സമർപ്പിക്കുന്നതിനും അവരുടെ ആകുലതകൾക്കും ആവലാതികൾക്കും വേഗത്തിൽ പരിഹാരം കാണുന്നതിനും കഴിയും.

ഇപ്പോൾ നേരിട്ടും ഇ- മെയിൽ, തപാൽ മുഖേനയും പരാതികൾ സ്വീകരിക്കുന്നുണ്ട്. ഇതിന് പുറമെയാണ് വാട്ട്‌സ് ആപ്പിലൂടെയും പരാതി സ്വീകരിക്കുന്നത്. 9746515133 എന്ന നമ്പറിലേക്കാണ് പരാതി നൽകേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes