Latest News

കെ. സുരേന്ദ്രൻ രാജിവയ്ക്കില്ല, ബിജെപി ആരോടും രാജി ആവശ്യപ്പെട്ടിട്ടില്ല; പ്രകാശ് ജാവദേക്കർ

 കെ. സുരേന്ദ്രൻ രാജിവയ്ക്കില്ല, ബിജെപി ആരോടും രാജി ആവശ്യപ്പെട്ടിട്ടില്ല; പ്രകാശ് ജാവദേക്കർ

ന്യൂഡൽഹി: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരായ കുപ്രചരണം തള്ളി ബിജെപി ദേശീയ നേതൃത്വം. പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കെ സുരേന്ദ്രൻ രാജിവക്കണമെന്ന മുറവിളി തള്ളി പ്രകാശ് ജാവദേക്കർ രംഗത്തെത്തി. നിലവിൽ ആരും രാജിവെക്കുന്നില്ല, പാർട്ടി ആരോടും രാജി ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോഴത്തെ ഈ പ്രശ്നം പരിഹരിക്കുമെന്ന് കരുതുന്നുവെന്ന്, കേരളത്തിൻറെ പ്രഭാരി പ്രകാശ് ജാവദേക്കർ സമൂഹ മാധ്യമത്തിൽ കുറിച്ചു.

‘മഹാരാഷ്ട്രയിൽ വൻ ജനവിധി നേടുകയും, കേരളത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പോരാട്ടം നടത്തുകയും ചെയ്തു. 2026ൽ പാലക്കാടും മറ്റ് നിരവധി നിയമസഭാ സീറ്റുകളും ബിജെപി നേടും. കേരള രാഷ്ട്രീയത്തിൽ മാറ്റമുണ്ടാക്കാൻ ബിജെപി ഇവിടെയുണ്ട്. ജനങ്ങൾ ബിജെപിയെ ഉറ്റുനോക്കുന്നു. മിസ്ഡ് കോളും മുഴുവൻ വിവരങ്ങളും നൽകി 15,00,000 വോട്ടർമാർ ബിജെപിയിൽ സ്വമേധയാ അംഗങ്ങളായി. ബിജെപിയുടെ അംഗത്വ യജ്ഞം ശക്തമായി തന്നെ തുടരും.

8800002024 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകി ആർക്കും ബിജെപിയിൽ അംഗമാകാം’. എൽഡിഎഫും യുഡിഎഫും കുപ്രചരണം നടത്തുകയാണെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes