കോഴിക്കോട് മധ്യവയസ്ക മരിച്ച നിലയിൽ; മരുമകൻ കസ്റ്റഡിയിൽ
കോഴിക്കോട്: വീട്ടമ്മയുടെ ദുരൂഹമരണത്തില്‍ മകളുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍. കോഴിക്കോട് പന്തീരങ്കാവ് പയ്യടിമേത്തലില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് പൊലീസിന്റെ നിര്‍ണായ നീക്കം. ഇന്നലെയായിരുന്നു അസ്മാബിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകളുടെ ഭര്‍ത്താവ് മഹമൂദാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്.
തലയണ മുഖത്ത് അമര്‍ത്തിയാണ് മഹമൂദ് അസ്മാബിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ കയ്യില്‍ നിന്നും അസ്മാബിയുടെ സ്വാര്‍ണാഭരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ വീട്ടില്‍ നിന്നും കാണാതായ സ്കൂട്ടര്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി.
കൊലപാതകത്തിന് ശേഷം ട്രെയിന്‍ മാര്‍ഗം രക്ഷപ്പെടാനായിരുന്നു മഹമൂദിന്റെ ശ്രമം. ഇതിനിടെ പാലക്കാട് നിന്നാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്.