Latest News

‘എല്ലാവർക്കും ആരോ​ഗ്യവും, സന്തോഷവും, സമൃദ്ധിയും ഉണ്ടാകട്ടെ’; ദീപാവലി ആശംസകളുമായി പ്രധാനമന്ത്രി

 ‘എല്ലാവർക്കും ആരോ​ഗ്യവും, സന്തോഷവും, സമൃദ്ധിയും ഉണ്ടാകട്ടെ’; ദീപാവലി ആശംസകളുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദിവ്യമായ വിളക്കുകളുടെ ഉത്സവത്തിൽ എല്ലാവർക്കും ആരോഗ്യവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ജീവിതം ആശംസിക്കുന്നു എന്ന് മോദി പറഞ്ഞു. എക്‌സിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്.

എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു. ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും അനുഗ്രഹത്താൽ എല്ലാവർക്കും ഐശ്വര്യമുണ്ടാകട്ടെ. എല്ലാവർക്കും ആരോ​ഗ്യവും, സന്തോഷവും, സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

ഈ വർഷം ജനുവരിയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തതിന് ശേഷം അയോദ്ധ്യയിലെ ആദ്യത്തെ ദീപാവലിയാണ് ഇന്ന്. കഴിഞ്ഞ ദിവസം അയോദ്ധ്യയിൽ രണ്ട് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്ഥാപിക്കപ്പെട്ടതിനെക്കുറിച്ചും പ്രധാനമന്ത്രി മോദി പറഞ്ഞു. അയോധ്യയിൽ ദീപാവലി ഉത്സവം ആഘോഷിക്കാൻ ഏറ്റവും കൂടുതൽ ആളുകൾ (1,121) ആരതി നടത്തുകയും ഏറ്റവും കൂടുതൽ ദിയകൾ (25 ലക്ഷം) കത്തിക്കുകയും ചെയ്തു. ശ്രീരാമനെ അയോധ്യയിൽ പ്രതിഷ്ഠിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലിയാണിത്. അയോദ്ധ്യയിലെ ശ്രീരാമലല്ലയുടെ ക്ഷേത്രത്തിന്റെ ഈ അതുല്യമായ സൗന്ദര്യം എല്ലാവരേയും കീഴടക്കാൻ പോകുന്നു. 500 വർഷങ്ങൾക്ക് ശേഷമാണ് ഈ പുണ്യ നിമിഷം വന്നിരിക്കുന്നത്. ഈ ചരിത്ര മുഹൂർത്തത്തിന്റെ സാക്ഷികളാകാൻ കഴിഞ്ഞത് നമ്മുടെ ഭാഗ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes