സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

കോഴിക്കോട് : സ്കൂളിൽ പോകുന്നതിനിടെ ബസിൽ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബിഹാർ സ്വദേശി വാജിർ അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഏഴരയോടെയായിരുന്നു. സ്കൂളിലേക്ക് പോകാൻ ബസിൽ കയറുമ്പോഴായിരുന്നു ഇയാൾ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്. തുടര്‍ന്ന് പെൺകുട്ടിയുടെ പരാതി അടിസ്ഥാനമാക്കി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.