നാഷണൽ പീപ്പിൾസ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് കോട്ടയത്ത് ഉദ്ഘാടനം ചെയ്തു

നാഷണൽ പീപ്പിൾസ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് കോട്ടയത്ത് ഉദ്ഘാടനം ചെയ്തു. കോട്ടയം മദർ തെരേസ റോഡിലെ ലോ പോയിന്റ് ബിൽഡിങ്ങിലാണ് പുതിയ ഓഫീസ്. NPP യുടെ ദേശീയ വർക്കിങ് പ്രസിഡന്റ് ജയിംസ് സാങ്മയാണ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
NPYF യൂത്ത് പ്രസിഡന്റ് നിക്കി, സംസ്ഥാന പ്രസിഡന്റ് കെ ടി തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ഗോവിന്ദ്, വർക്കിങ് പ്രസിഡന്റ് ജോസ് ജോസഫ്, സംസ്ഥാന സെക്രെട്ടറിമാരായ ബിന്ദു പിള്ള, ഷൈജു എബ്രഹാം, വനിത വിഭാഗം പ്രസിഡന്റ് റാണി ജേക്കബ്, വിവിധ ജില്ലാ കമ്മിറ്റി സെക്രട്ടറി പ്രസിഡന്റ് തുടങ്ങിയവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു.
ഒളിമ്പ്യൻ അനിൽകുമാറിനെ സംസ്ഥാന സെക്രട്ടറിയായും ടി എൻ രാജൻ, പനവിള ജയകുമാർ എന്നിവരെ സംസ്ഥാന വൈസ് പ്രസിഡന്റായും നേതൃത്വയോഗം തിരഞ്ഞെടുത്തു.
കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. സന്തോഷ് കണ്ടംഞ്ചിറ കൃതജ്ഞത രേഖപ്പെടുത്തി.അവാർഡ് ജേതാവ് ഷാജി ഡേവിഡിനെ മേഘാലയ മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയും പി എൻ സാങ്മയുടെ മൂത്ത പുത്രനുമായ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ ജയിംസ് സാങ്മ ആദരിച്ചു.