ഡയാന രാജകുമാരിയുടെ കുട്ടിക്കാല വസതിയ്ക്ക് തീയിട്ടു

ഇരുപത്തിയെട്ട് വർഷങ്ങൾക്ക് മുൻപ് ഉണ്ടായ കാർ അപകടത്തില്‍ മരിച്ചിട്ടും ഇന്നും ഏറെ ആരാധകരുള്ള ബ്രീട്ടീഷ് രാജകുടുംബാംഗമായ ഡയാന രാജകുമാരിയുടെ കുട്ടിക്കാല വസതിയിലെ ഫാം ഹൗസ് തീ പടിത്തത്തിൽ കത്തിയെരിഞ്ഞു. ആരോ ഫാം ഹൗസിന് തീയിട്ടുവെണെന്നാണ് പ്രാഥമിക നിഗമനം. അൽഥോർപ് ഹൗസ് ഏസ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്ന ഫാം ഹൗസാണ് കത്തിയമർന്നത്. കിംഗ്സ്ത്രോപിലെ മില്‍ ലൈനിലുള്ള ഡല്ലിംഗ്ടൺ ഗ്രേഞ്ച് ഫാർമ്ഹൗസിൽ രാത്രി ഒന്നരയോടെയാണ് തീ പിടിത്തമുണ്ടായത്. വലിയ തോതിലുള്ള തീ പിടിത്തമാണ് ഫാം ഹൗസിലുണ്ടായതെന്ന് നോർത്ത്ഹാംഷെയര്‍ പോലീസ് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
ഡയാന രാജകുമാരിയും സഹോദരന്‍ ചാൾസ് സ്പെന്‍സറും കുട്ടിക്കാലത്ത് താമസിച്ചിരുന്നത് അൽഥോർപ് ഹൗസ് ഏസ്റ്റേറ്റിലാണ്. ചാൾസ് സ്പെന്‍സറുടെ കൈവശമാണ് നിലവില്‍ അൽഥോർപ് ഹൗസ് ഏസ്റ്റേറ്റ് ഇപ്പോഴുള്ളത്. ഏസ്റ്റേറ്റിന് കീഴിലെ ഫാം ഹൗസുകിളില്‍ ഒരെണ്ണം ആരോ തീയിട്ട് നശിപ്പിക്കുകയായിരുന്നെന്ന് ചാൾസ് സ്പെന്‍സർ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. ഈ ചെയ്തത് രസകരമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് ദുഖകരമാണെന്ന് അദ്ദേഹം ബിബിസിയോട് സംസാരിക്കവെ പറഞ്ഞു. രണ്ട് നിലയുള്ള കെട്ടിടം മുഴുവനും അഗ്നിക്കിരയാക്കപ്പെട്ടെന്ന് നോർത്ത്ഹാംഷെയര്‍ പോലീസ് അറിയിച്ചു.