Latest News

ഒന്നാം ഭാഗം തകർത്ത് സാമന്ത, ഇനി ശ്രീലീലയുടെ ഊഴം; വീണ്ടും ഹിറ്റടിക്കുമോ ‘പുഷ്പ’യിലെ ഡാൻസ് നമ്പർ

 ഒന്നാം ഭാഗം തകർത്ത് സാമന്ത, ഇനി ശ്രീലീലയുടെ ഊഴം; വീണ്ടും ഹിറ്റടിക്കുമോ ‘പുഷ്പ’യിലെ ഡാൻസ് നമ്പർ

സിനിമ പ്രേമികൾ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2. സുകുമാർ സംവിധാനം ചെയ്യുന്ന സിനിമ ഇതിനോടകം തന്നെ വാർത്തകളിൽ ഇടം പിടിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിനെക്കുറിച്ചുള്ള പുതിയൊരു അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്. ഒന്നാം ഭാഗത്തിലേത് പോലെ രണ്ടാം ഭാഗത്തിലും പ്രേക്ഷകരെ കോരിത്തരിപ്പിക്കാൻ ഒരു ഡാൻസ് നമ്പർ ഉണ്ടാകുമെന്നും സമാന്തയോടൊപ്പം തെലുങ്ക് സെൻസേഷൻ ശ്രീലീലയും ഗാനത്തിൽ പ്രത്യക്ഷപ്പെടും എന്നാണ് പുതിയ റിപ്പോർട്ട്.

‘ഗുണ്ടൂർ കാരം’ എന്ന ചിത്രത്തിലെ കുർച്ചി മടത്തപ്പെട്ടി എന്ന ഗാനത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് ശ്രീലീല. പുഷ്പയിലേക്ക് ശ്രീലീല എത്തുമ്പോൾ മറ്റൊരു ട്രെൻഡിങ് ഗാനം ആകും അതെന്ന പ്രതീക്ഷയിലാണ് ആരാധകർ. ആദ്യ ഭാഗത്തിൽ സാമന്ത അവതരിപ്പിച്ച ഡാൻസ് നമ്പറിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഈ ഗാനത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

ഡിസംബർ അഞ്ചിന് ലോകമെമ്പാടമുള്ള തിയേറ്ററുകളിൽ പുഷ്പ റിലീസ് ചെയ്യും. നേരത്തെ ഡിസംബർ ആറിനായിരുന്നു ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്. പുഷ്പയുടെ തിയേറ്റർ അവകാശം വിറ്റഴിച്ചത് 600 കോടി രൂപയ്ക്കായിരുന്നുവെന്നും ഓവർസീസിലൂടെ മാത്രം 125 കോടി രൂപ സ്വന്തമാക്കിയെന്നും മുൻപ് റിപ്പോർട്ട് വന്നിരുന്നു. റിലീസിന് മുന്നേ തന്നെ ചിത്രം പ്രീ സെയിലിൽ 1,085 കോടി രൂപയുടെ നേട്ടമുണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ.

E4 എൻ്റർടെയ്ൻമെൻ്റ്സ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് പദ്ധതിയിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes