സാങ്കേതിക തകരാർ; ട്രിച്ചിയിൽ എയർ ഇൻഡ്യ തിരിച്ചിറക്കി
ചെന്നൈ: ട്രിച്ചി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ മൂലം പ്രതിസന്ധിയിലായിരുന്ന എയർ ഇൻഡ്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. വിമാനത്തിൽ 141 യാത്രക്കാരായിരുന്നു ഉണ്ടായത്. ഹൈഡ്രോളിക് ബ്രേക്കിന് സംഭവിച്ച തകരാറായിരുന്നു പ്രതിസന്ധിക്ക് കാരണം. വൈകീട്ട് 5.40 മുതൽ വിമാനം ലാൻഡ് ചെയ്യിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും സാധിച്ചിരുന്നില്ല. 141 യാത്രക്കാരുമായി ഷാർജയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം.
വിമാനം ലാൻഡ് ചെയ്യുന്നതിന് റൺവേയിൽ സുരക്ഷ ഒരുക്കിയിരുന്നു. വിമാനത്താവളത്തിൽ ആംബുലൻസും അഗ്നിശമന സേനയും സജ്ജമാക്കിയിരുന്നു. വിമാനത്തിലെ ഇന്ധനം പൂർണമായും തീർക്കാൻ വേണ്ടിയായിരുന്നു വിമാനം വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ട് പറന്നതെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.