Latest News

ദീപാവലിയാഘോഷിച്ച് രാജ്യം; പടക്കം പൊട്ടിച്ചും മധുരം പങ്കുവച്ചും മലയാളികൾ

 ദീപാവലിയാഘോഷിച്ച് രാജ്യം; പടക്കം പൊട്ടിച്ചും മധുരം പങ്കുവച്ചും മലയാളികൾ

ലോകം ഇന്ന് ദീപാവലി ആഘോഷത്തിൻറെ നിറവിൽ. തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപാവലി ആഘോഷിച്ചുവരുന്നത്. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൻറെ അവസാന ദിവസമാണ് ദീപാവലി ദിവസമായി ആഘോഷിക്കുന്നത്. പല നാട്ടിലും പല വിധത്തിലാണ് ദീപാവലി ആഘോഷം.

തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി. ദീപാവലിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളാണ് ഉള്ളത്. അതിൽ ഏറെ പ്രചാരത്തിലുള്ളത് അസുരനായ നരകാസുരനെ ഭഗവാൻ മഹാവിഷ്‌ണു വധിച്ചതുമായി ബന്ധപ്പെട്ടതാണെന്നും വിശ്വാസികൾ പറയുന്നു. പതിനാല് വർഷത്തെ വനവാസം കഴിഞ്ഞ് അയോധ്യയിൽ തിരിച്ചെത്തിയ ശ്രീരാമനെ ജനങ്ങൾ ദീപങ്ങൾ തെളിയിച്ച് വരവേറ്റു എന്ന മറ്റൊരു ഐതിഹ്യവും നിലവിലുണ്ട്.

ഐതിഹ്യങ്ങൾ പലതുണ്ടെങ്കിലും തിൻമയുടെ മേൽ നന്മ നേടിയ വിജയത്തിൻറെ ഓർമ പുതുക്കലാണ് മലയാളികൾക്ക് ദീപാവലി. ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരം പങ്കുവച്ചും മലയാളികൾ ദീപാവലിയെ ആഘോഷമാക്കാറുണ്ട്. രാജ്യത്തിൻറെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കുടിയേറിയിവരും ദീപാവലി ആഘോഷങ്ങളിൽ മലയാളികൾക്കൊപ്പം ചേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes