കാർ ലോറിക്ക് പിന്നിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഭർത്താവിനും മകനും പരിക്ക്

കുമ്പളം ടോള്‍ പ്ലാസക്ക് സമീപം കാർ ലോറിക്കു പിന്നില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി രശ്മിയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് പ്രമോദും മകൻ ആരോണും പരിക്കുകളോടെ രക്ഷപ്പെട്ടു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്. കാർ വെട്ടിപ്പൊളിച്ചാണ് മൂന്ന് പേരെയും പുറത്തെടുത്തത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രശ്മിയെ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.