Latest News

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ 70% കുറഞ്ഞു; കേന്ദ്രസർക്കാർ

 ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ 70% കുറഞ്ഞു; കേന്ദ്രസർക്കാർ

ന്യൂഡൽഹി: ആർട്ടിക്കിൾ 370, 35(എ) റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളിൽ 70 ശതമാനം കുറവുണ്ടായതായി കേന്ദ്രസർക്കാർ. 2019ലാണ് ജമ്മുവിൽ ആർട്ടിക്കിൾ 370 റദ്ധാക്കിയത്. കേന്ദ്രആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ പാർലമെന്ററി സ്റ്റാൻഡിങ് കൗൺസിലിന് മുന്നിൽ കണക്കുകൾ സഹിതമാണ് വ്യക്തമാക്കിയത്. ആർട്ടിക്കിൾ 370 നിർത്തലാക്കിയതിന് പിന്നാലെ മേഖലകളൊക്കെ കേന്ദ്രഭരണ പ്രദേശങ്ങളാക്കിയിരുന്നു. അതിന് ശേഷം കേന്ദ്രത്തിന് കീഴിലായിരുന്നു പ്രദേശത്തിന്റെ സുരക്ഷയും ഉത്തരവാദിത്തവും.

2019-ൽ ജമ്മുകശ്മീരിൽ 50 സാധാരണക്കാരാണ് ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇപ്പോളത് പതിനാലിൽ താഴെയാണ്. ഭീകരവാദപ്രവർത്തനങ്ങളായി 2019ൽ 286 കേസുകളാണ് രജി​സ്റ്റർ ചെയ്തത്. 2024 നവംബർ വരെയുള്ള കണക്കുകൾ പ്രകാരം അത് 40 എണ്ണമായി. സുരക്ഷാ സേനയ്‌ക്കെതിരെ മാത്രം 2019-ൽ 96 ആക്രമണമുണ്ടായത് 2020-ൽ ഇത് 111 കേസുകളായി ഉയർന്നു. പക്ഷെ 2020ന് ശേഷം ഇത് കുറഞ്ഞു.

77 സുരക്ഷാ ഉദ്യോഗസ്ഥരാണ് 2019 ൽ മാത്രം ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. 2023-ലും 2024-ലും ഇത് 11 പേരായി കുറഞ്ഞു. 2019-ൽ 141 നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് ജമ്മുവിലുണ്ടായത്. 2024-ൽ അത് വെറും മൂന്നായി കുറഞ്ഞു. 2019-ൽ ആകെ 149 ഭീകരവാദികളെയാണ് സുരക്ഷാസേന വെടിവെച്ച് കൊന്നത്. 2024 ആയപ്പോഴേക്കും അത് 44 ആയി കുറഞ്ഞുവെന്നും കണക്കുകൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes