ചെന്നൈ: തമിഴ്നടന്‍ ജയം രവിയും ഭാര്യ ആര്‍തിയും വിവാഹമോചിതരായി. ഔദ്യോഗിക എക്സില്‍ അക്കൗണ്ടിലൂടെ നടന് തന്നെയാണ് വിവാഹമോചന വാര്ത്തപ്രേഷകരെ അറിയിച്ചത്. 2009ലായിരുന്നു ആര്‍തിയും ജയം രവിയും തമ്മിലുള്ള വിവാഹം. എന്റെ മുന്‍ഗണന എല്ലായ്പ്പോഴും ഒരു കാര്യത്തിനു മാത്രമാണ്. എന്റെ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സന്തോഷവും എന്റര്ടെയ്ന്മെന്റും നല്‍കുക. അതു തുടരുമെന്നും താരം എക്സില്‍ കുറിച്ചു. 15 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനാണ് ഇതോടെ വിരാമമായത്.ആരവ്, അയാന് എന്നിങ്ങനെ രണ്ട് ആണ്മക്കളാണ് ഇവര്‍ക്കുള്ളത്.Read More
കോഴിക്കോട്: കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവിന്റെ പരാതിയില്‍ സംവിധായകന് രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയാണ് യുവാവിന്റെ പരാതിയിലുള്ള കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്കി കോഴിക്കോടും ബെംഗളൂരുവിലും വെച്ച് ശരീരികമായി രഞ്ജിത്ത് പീഡിപ്പിച്ചെന്നായിരുന്നു യുവാവിന്റെ പരാതി.2012ലാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത്. 30 ദിവസത്തേക്കാണ് താത്കാലിക കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നത്. ഐപിസി 377 ആണ് രഞ്ജിത്തിനെതിരെ ചുമത്തിയിരുന്നത്. നിലവില്‍ കേസ് […]Read More
തിരുവനന്തപുരം: അന്‍വറിന് പിന്നില്‍ അന്‍വര്‍ മത്രമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്.പിവി അന്‍വറിന് പിന്നില്‍ സിപിഐഎമ്മില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു.എഡിജിപിക്കെതിരായി പിവി അന്‍വര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പാര്‍ട്ടി പിന്തുണ ഇല്ലെന്നും അദ്ദേഹം. എഡിജിപിക്കെതിരായ അന്വേഷണം പുരോഗമിക്കുകയണെന്നും അന്വേഷണം അട്ടിമറിക്കാനാകില്ലെന്നും കൃത്യമായിട്ടുള്ള അന്വേഷണം നടക്കുമെന്നും എംവി ഗോവിന്ദന് വ്യക്തമാക്കി. കേരളത്തില്‍ എംഎല്‍എയും എംപിയെയും ബിജെപിക്ക് നല്‍കിയത് കോണ്‍ഗ്രസാണെന്ന് എംവി ഗോവിന്ദന് വിമര്‍ശിച്ചു. കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് എംപി ബിജെപിയില്‍ ചേരാന്‍ പോകുന്നു എന്ന ഇന്ത്യന്‍ എക്സ്പ്രസിന്റെ വാര്‍ത്തയ്ക്ക് […]Read More
രാജ്യത്തെ ജനങ്ങള്‍ക്ക് ബിജെപിയോടുള്ള ഭയം ഇല്ലാതായെന്ന് രാഹുല്‍ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ജനങ്ങള്‍ക്ക ബിജെപിയോടുള്ള ഭയം ഇല്ലാതെയായതെന്ന് രാഹുല്‍ഗാന്ധി യുഎസില്‍ പറഞ്ഞു.ആര്‍എസ്എസ് വിശ്വസിക്കുന്നത് ഇന്ത്യ ഒരു ആശയം മാത്രമാണെന്നാണ് എന്നാല്‍ തങ്ങള്‍ ഇന്ത്യയെ ആശയങ്ങളുടെ ബഹുസ്വരമായാണ് കാണുന്നതെന്ന് ടെക്സസിലെ ഡാലസില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ബിജെപിക്കും എതിരെ രാഹുല്‍ ഗാന്ധി വിമര്‍ശനം നടത്തി. ഇന്ത്യന്‍ ഭരണഘടനയെ പ്രധാനമന്ത്രി നരേന്ദ്രമോദി ആക്രമിക്കുകയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായെന്നും രാഹുല്‍. എന്നാല്‍ രാഹുല്‍ ഗാന്ധിക്കെതിരെ […]Read More
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആര്‍ക്കും എം പോക്സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. രോഗബാധ സംശയിച്ച യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവായതിനെ തുടര്‍ന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ സ്ഥിരീകരണം. എന്നാല്‍ സംസ്ഥാനങ്ങള്‍ ജാഗ്രത തുടരണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ മങ്കിപോക്സ് ലക്ഷണങ്ങള്‍ സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനില ത്യപ്തികരമായിരുന്നു. മങ്കിപോക്സ് വ്യാപനം സ്ഥിരീകരിച്ചിട്ടുള്ള രാജ്യത്ത് നിന്നാണ് യുവാവ് ഇന്ത്യയിലെത്തിയത്. കൂടുതല്‍ നിരീക്ഷണത്തിനായി യുവാവിനെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ തുടര്‍ന്ന് നടന്ന പരിശോധനയില്‍ യുവാവിന്റെ ഫലം നെഗറ്റീവ് ആകുകയായിരുന്നു. വാനരവസൂരി അഥവാ മങ്കിപോക്സ് രോഗം മൃഗങ്ങളില്‍ […]Read More
തിരുവനന്തപുരം: തലസ്ഥാനത്ത് അഞ്ചാം നാളും കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍. ഇന്നലെ രാത്രിയില്‍ പമ്പിങ് ആരംഭിച്ചെങ്കിലും പലയിടങ്ങളിലും വെള്ളം എത്തിയിട്ടില്ല. വാല്‍വില്‍ ലീക്ക് കണ്ടതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്ത് പമ്പിങ് നിര്‍ത്തിയത്. ആറ്റുകാല്‍ അയിരാണിമുട്ടം എന്നി സ്ഥലങ്ങളില്‍ വെള്ളമെത്തി പമ്പിങ് ആരംഭിച്ചു. എന്നാല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇനിയും വെള്ളം എത്തിയില്ലെന്ന വ്യാപക പരാതിയാണ് ഉയരുന്നത്. വട്ടിയൂര്‍ക്കാവ്, നെട്ടയം, മുടവുന്‍മുഗള്‍, പിടിപി നഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് അഞ്ചാം ദിവസവും വെള്ളം എത്തിയിട്ടില്ലാത്തത്. തിരുവനന്തപുരം കന്യാകുമാരി റെയില്‍വേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ […]Read More
എറണാകുളം: ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 7 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മഴ ശക്തമാകാന്‍ കാരണം ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദവും അറബിക്കടലിന്റെ കേരള തീരത്തെ ന്യുനമര്‍ദപാത്തിയുമാണ്. കേരള തീരം മുതല്‍ വടക്കന്‍ കര്‍ണാടക തീരം വരെയാണ് പുതിയ ന്യൂനമര്‍ദപാത്തി രൂപപ്പെട്ടിരിക്കുന്നത്. തീവ്രന്യൂനമര്‍ദ്ദം മധ്യ പടിഞ്ഞാറന്‍ […]Read More
കൊച്ചി: ഇന്നുമുതല്‍ സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ആരംഭിക്കും. മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളില്‍ ഉള്ളവര്‍ക്കുമാണ് ഓണക്കിറ്റ് വിതരണം ചെയ്യുക. റേഷന്‍ കടകള്‍ വഴിയാണ് ഓണക്കിറ്റ് വിതരണം. ക്ഷേമ സ്ഥാപനങ്ങളിലെ ആളുകള്‍ക്ക് നാളെ മുതല്‍ ഓണക്കിറ്റ് നേരിട്ട് എത്തിക്കും. 14 ഇനങ്ങള്‍ ഉള്‍പ്പെട്ടതാണ് ഓണക്കിറ്റ്. ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക്പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, തേയില, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ ആവശ്യസാധനങ്ങളും തുണിസഞ്ചിയും ഉള്‍പ്പെടെ 14 […]Read More
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നതില്‍ അദ്ഭുതമൊന്നുമില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്. കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് എംപി ബിജെപിയില്‍ ചേരാന്‍ പോകുന്നുയെന്ന തരത്തിലുള്ള വാര്‍ത്തക്കുപിന്നാലെയാണ് എ വിജയരാഘവന്റെ പ്രതികരണം. കോണ്‍ഗ്രസ്സ് നേതാവ് പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലില്‍ ആണ് ബിജെപി. ഇതിന് മുന്‍പും നിരവധി കോണ്‍ഗ്രസ്സ് നേതാക്കള്‍ ബിജെപിയിലേക്ക് പോയിട്ടുണ്ട്. കരുണാകരന്റെ വീട്ടില്‍ വരെ ആര്‍എസ്എസ്സുകാര്‍ കയറി,പത്മജ വേണുഗോപാല്‍ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ബിജെപിയില്‍ പോയില്ലേ. സിപിഐഎം […]Read More
തിരുവനന്തപുരം:ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചടയന്‍ ഗോവിന്ദന് അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തില്ലെന്ന് അറിയിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്. ആരോഗ്യപ്രശ്നങ്ങളാല്‍ ആയുര്‍വേദ ചികിത്സ നടക്കുന്നതായും ജയരാജന് പാര്‍ട്ടിയെ അറിയിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം പാര്‍ട്ടിയോട് കടുത്ത അതൃപ്തിയിലാണ് ഇ.പി. സ്ഥാനത്തുനിന്ന് നീക്കിയശേഷം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനോ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാനോ ഇ പി തയ്യാറായിട്ടില്ല. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയതെന്നാണ് വിശദീകരണം. എന്നാല്‍ അനുസ്മരണ പരിപാടിയില്‍ പുഷ്പ്പാര്‍ച്ചനയില്‍ പങ്കെടുക്കുമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ പത്രകുറിപ്പുണ്ടായിരുന്നത്.Read More
Recent Posts
- നിലയ്ക്കല്‍, എരുമേലി, പന്തളം ക്ഷേത്രങ്ങളില്‍ അപ്പം, അരവണയിലെ ചേരുവകള്‍ കുറയ്ക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ നിർദേശം
- ബോർഡർ-ഗാവസ്കർ പരമ്പരയിൽ മികച്ച പ്രകടനം നടത്താനാകുമെന്നാണ് പ്രതീക്ഷ; ഇന്ത്യൻ താരം ദേവ്ദത്ത് പടിക്കൽ
- ശബരിമലയില്‍ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്തെന്ന ആക്ഷേപം ഗൗരവതരമെന്ന് ഹൈക്കോടതി
- പുസ്തകത്തിൽ എഴുതിവെച്ച കുറിപ്പ് കണ്ടെത്തി; അമ്മുവിന്റെ മരണത്തിൽ കൊലപാതക സാധ്യത തള്ളി പൊലീസ്
- മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കി ഹൈക്കോടതി