അധ്യാപകൻ്റെ വീട്ടിൽ നിന്നും കള്ളനോട്ട് പിടികൂടി
കോഴിക്കോട്: താമരശ്ശേരിയില്‍ സസ്പെൻഷനിലായിരുന്ന യു.പി സ്‌കൂള്‍ അധ്യാപകനെ കള്ളനോട്ടുകളുമായി പിടികൂടി. ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാമിൻ്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 17.38 ലക്ഷം രൂപയുടെ കള്ള നോട്ട് പിടികൂടി.
സമാനമായ കള്ളനോട്ട് കേസില്‍ അറസ്റ്റിലായി ഒരു മാസം മുൻപ് ജാമ്യത്തിലിറങ്ങിയ ആളാണ് ഹാഷിം. ഇതിന് പിന്നാലെയാണ് ഹാഷിമിനെ സർവീസില്‍ നിന്ന് സസ്പെൻ്റ് ചെയ്തത്. വയനാട് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനക്കിടെ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് ഹിഷാമിന്റെ വീട്ടില്‍ പരിശോധന നടത്തിയത്.