Latest News

‘ശരീരം കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ നിൽക്കില്ല’; സായ് പല്ലവി

 ‘ശരീരം കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ നിൽക്കില്ല’; സായ് പല്ലവി

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികൾ അടക്കമുള്ള തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായികയാണ് സായ് പല്ലവി. വളരെ സെലെക്ടിവ് ആയി മാത്രമാണ് സായ് പല്ലവി തിരക്കഥകൾ തിരഞ്ഞെടുക്കുന്നതും അഭിനയിക്കുന്നതും. ഗ്ലാമറസ് വേഷങ്ങൾ ചെയ്യില്ലെന്ന് നേരത്തെ തന്നെ നടി വെളിപ്പെടുത്തിയിരുന്നു. പ്രേമം റിലീസ് ചെയ്ത ശേഷമുണ്ടായ സംഭവമാണ് ​ഗ്ലാമറസ് വേഷങ്ങൾ താൻ ഒഴിവാക്കാൻ കാരണമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സായ് പല്ലവി.

‘ജോർജിയയിൽ ഒരിക്കൽ ഞാൻ ഡാൻസ് ചെയ്തിരുന്നു. മുഴുവൻ വിദേശികളായിരുന്നു അവിടെ. അമ്മയോടും അച്ഛനോടും ചോദിച്ചാണ് ആ കോസ്റ്റ്യൂം ഇട്ടത്. പ്രേമം റിലീസ് ചെയ്തപ്പോൾ ആരാണീ പെൺ‌കുട്ടിയെന്ന് എല്ലാവർക്കും കൗതുകം തോന്നി. അന്ന് ആ ഡാൻസ് വീഡിയോയും ഫോട്ടോകളും പ്രചരിച്ചു. മനോഹരമായിരുന്നു എന്ന് തോന്നിയ ഡാൻസിനെ മറ്റൊരു രീതിയിൽ ആളുകൾ കണ്ടു. എനിക്കത് അൺ കംഫർട്ടബിളായി. വിദേശത്ത് നിന്ന് ഒരാൾ വന്ന് ക്ലാസിക്കൽ ഡാൻസ് ചെയ്യുമ്പോൾ അവർക്കിഷ്ടപ്പെട്ട ഷോർട്ട്സ് ധരിച്ച് ചെയ്യാൻ പറ്റില്ല. അതിന് വേണ്ട കോസ്റ്റ്യൂമുണ്ട്. എന്നാൽ ഈ ഡാൻസ് ആളുകൾ പിന്നീട് മറ്റൊരു രീതിയിൽ കണ്ടപ്പോൾ ഇനിയിങ്ങനെ ചെയ്യില്ലെന്ന് തീരുമാനിച്ചു. ഇങ്ങനെയൊരു കണ്ണിലൂടെ എന്നെ ആരും കാണേണ്ട ആവശ്യമില്ല. ശരീരം മാത്രം കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ നില്‍ക്കില്ലെന്ന് അന്ന് തീരുമാനിച്ചതാണ്. ഈ തീരുമാനം കരിയറിനെ ബാധിച്ചാലും എനിക്ക് പ്രശ്നമല്ല. അതെല്ലാം ചെയ്ത് ഇതിനും മുകളിലെത്താൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. എനിക്ക് വരുന്ന റോളുകളിൽ ഞാൻ ഓക്കെയാണ്. നല്ല കഥാപാത്രങ്ങളുണ്ടെങ്കിലേ കരിയറിൽ കൂടുതൽ കാലം നിൽക്കാൻ പറ്റൂ’ സായ് പല്ലവി പറഞ്ഞു.

പ്രേമം സിനിമയിലേക്ക് അൽഫോൻസ് പുത്രൻ വിളിച്ചപ്പോൾ ആദ്യം വിശ്വസിച്ചിരുന്നില്ലെന്നും. തട്ടിപ്പ് കോളായിരിക്കുമെന്നാണ് കരുതിയിരുന്നതെന്നും സായ് പല്ലവി പറഞ്ഞു. സിനിമയില്‍ നിന്ന് ഒരാള്‍ തന്നെ തേടി എത്തുമെന്ന് വിശ്വസിച്ചിരുന്നില്ലെന്നും സായ് പല്ലവി കൂട്ടിച്ചേർത്തു. ശിവകാർത്തികേയൻ നായകനാകുന്ന അമരൻ ആണ് സായ് പല്ലവിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ദീപാവലിക്ക് ചിത്രം തിയേറ്ററുകളിൽ എത്തും. കമൽ ഹാസനാണ് അമരന്‍ നിർമിക്കുന്നത്. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം രാജ്‌കുമാർ പെരിയസാമിയാണ് സംവിധാനം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes