Latest News

വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവർന്നു

 വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവർന്നു

വർക്കലയില്‍ വീട്ടമ്മയെ ആക്രമിച്ച്‌ പണവും സ്വർണവും കവർന്നു. 52 വയസ്സുള്ള സുമതിയാണ് ആക്രമണത്തിനിരയായത്. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കാള്‍ ഒരു ലക്ഷം രൂപയും കവര്‍ന്നു. ഉച്ചതിരിഞ്ഞ് മൂന്നരയോടെ കോളിംഗ് ബെല്‍ ശബ്ദം കേട്ട് വാതില്‍ തുറന്നപ്പോഴാണ് അപ്രതീക്ഷിത ആക്രമണവും പകല്‍കൊള്ളയും.

വർക്കല ടെലഫോണ്‍ എക്സ്ചേഞ്ചിന് സമീപത്തെ ഒരു പാര്‍പ്പിട സമുച്ചയത്തിലാണ് മോഷണവും ആക്രമണവും. വൈകീട്ട് മൂന്നുമണിയോടെ കോളിംഗ് ബെല്‍ ശബ്ദം കേട്ടാണ് സുമതി വാതില്‍ തുറന്നത്. ഉടനെ മുഖംമൂടി ധാരികളായ രണ്ടുപേര്‍ അകത്തുകയറി സുമതിയെ ആക്രമിച്ചു. തലയിലും നെറ്റിയിലും പരിക്കേറ്റ ഇവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സുമതിയുടെ മകൻ ശ്രീനിവാസൻ വീട്ടിലെത്തിയപ്പോഴാണ് തറയില്‍ പരിക്കേറ്റ് കിടക്കുന്ന അമ്മയെ കണ്ടത്. അപ്പോഴേക്കും അഞ്ചു പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയുമായി മോഷ്ടാക്കള്‍ കടന്നു. വർക്കല എസ് എച്ച്‌ ഒ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിക്കുന്നുണ്ട്. തമിഴ്നാട് ഈറോഡ് സ്വദേശികളായ സുമതിയും കുടുംബവും ഇവിടെ വാടകയ്ക്കാണ് താമസിക്കുകയാണ്. ഇവരെ കൂടാതെ മറ്റ് നാല് കുടുംബങ്ങള്‍ കൂടി പാര്‍പ്പിട സമുച്ചയത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes