പരാതിക്കാരിയെ ബലാത്സംഘം ചെയ്ത പോലീസുകാരൻ അറസ്റ്റിൽ
കൊച്ചി: പരാതി നല്‍കാനെത്തിയ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പോലീസുകാരന്‍ അറസ്റ്റില്‍. ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സനീഷി(43)നെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതി കളമശേരി പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തു വരുന്നതിനിടെയായിരുന്നു സംഭവം.
2021 ഡിസംബര്‍ 31ന് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ഇവരെ പ്രതി നിരന്തരം ശല്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഇവര്‍ താമസിക്കുന്ന ഫ്ലാറ്റിലെത്തിയ പ്രതി ലൈംഗിക താത്പര്യത്തോടെ സംസാരിച്ചെങ്കിലും പരാതിക്കാരി എതിര്‍ത്തു. തുടര്‍ന്ന് കഴിഞ്ഞ 25ന് രാവിലെ പത്തോടെ വീണ്ടും ഇവരുടെ താമസസ്ഥലത്തെത്തിയ പ്രതി കുടിവെള്ളം ആവശ്യപ്പെട്ട് ഫ്ലാറ്റിനുള്ളിലേക്ക് കടക്കുകയും പരാതിക്കാരിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതിന്‍റെ രഹസ്യ വീഡിയോയും ഇയാള്‍ പകര്‍ത്തിയതായി പരാതിക്കാരി പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.