Latest News

കോഴിക്കോട്ടെ ലോഡ്ജ് മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

 കോഴിക്കോട്ടെ ലോഡ്ജ് മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്നാണ് റിപ്പോർട്ടിലുള്ളത്. മലപ്പുറം വെട്ടത്തൂർ കാപ്പ് പൊതാക്കല്ലിലെ ഫസീലയെയാണ് (33) ഇന്നലെ ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റ നിഗമനം.

കൂടെയുണ്ടായിരുന്ന യുവാവിനായി അന്വേഷണം നടക്കുകയാണ്. ജോലിയുമായി ബന്ധപ്പെട്ടാണ് ഫസീല കോഴിക്കോട് എത്തിയതെന്ന് ബന്ധുക്കൾ അറിയിച്ചു. 24നാണ് കനോലി കനാലിന് സമീപത്തെ ലോഡ്ജിൽ ഫസീലയും തൃശൂർ സ്വദേശി അബ്ദുൽ സനൂഫും മുറിയെടുത്തത്. ഇന്നലെ മുറിയുടെ വാതിൽ തുറക്കാതെ വന്നതോടെ ലോഡ്ജ് അധികൃതർ നടക്കാവ് പൊലീസിൽ വിവരമറിയിച്ചു. ഇൻസ്‌പെക്ടർ എൻ.പ്രജീഷിന്റെ നേതൃത്വത്തിൽ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ച രാത്രി പത്തു മണിയോടെ യുവാവ് ലോഡ്ജ് ജീവനക്കാരുമായി വാടക സംബന്ധിച്ച്‌ സംസാരിച്ചു. തുടർന്നു പുറത്തിറങ്ങിയ ഇയാൾ തിരിച്ചെത്തിയില്ല. യുവാവ് ലോഡ്ജിൽ നൽകിയ വിലാസവും ഫോൺ നമ്പരും വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. അബ്ദുൾ സനൂഫ് ഉപയോഗിച്ചെന്ന് കരുതുന്ന കാർ പാലക്കാട് കണ്ടെത്തി. സനൂഫിനായി അന്വേഷണം നടക്കുകയാണെന്നു നടക്കാവ് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes