തിരുവനന്തപുരം: ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിനായി നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും ചോദ്യം ചെയ്യാൻ പൊലീസ് സിദ്ദിഖിന് നോട്ടീസ് നൽകിയിരുന്നില്ല. തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാമെന്ന് ഇമെയിൽ വഴി സിദ്ധിഖ് പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിന് മറുപടിയായി സിദ്ദിഖിനോട് ഇന്ന് ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെടുകയായിരുന്നു. തിരുവനന്തപുരത്താണ് ചോദ്യം ചെയ്യൽ. അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണറാണ് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. […]Read More
തിരുവനന്തപുരം: വൻ പ്രതിഷേധത്തിനു ഒടുവിലാണ് എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി എടുത്തത്. എന്നാൽ പേരിനു മാത്രം മാറ്റിയെന്ന ആരോപണത്തിൽ വിവാദം കനക്കുകയാണ്. എഡിജിപിയുടെ വീഴ്ച ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് ഉണ്ടായിട്ടും അതൊന്നും പറയാതെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വർത്താകുറിപ്പ് ഇറക്കിയത്. ഇന്നലെ രാത്രി സെക്രട്ടറിയേറ്റിലെത്തിയാണ് എംആർ അജിത് കുമാറിൻ്റെ മാറ്റം മുഖ്യമന്ത്രി ഫയലിൽ കുറിച്ചത്. ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാനും സായുധ ബറ്റാലിയന്റെ ചുമതല നിലനിർത്താനും ഫയലിൽ എഴുതിയ ശേഷം മുഖ്യമന്ത്രി അത് പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. എഡിജിപിയെ മാറ്റിയ […]Read More
തിരുവനന്തപുരം: നിയമസഭയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ തയ്യാറെടുത്ത് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം സഭയില്‍ ഉന്നയിക്കാനാണ് തീരുമാനം. അഭിമുഖത്തിലെ വിവാദ പരാമര്‍ശം സംബന്ധിച്ച് മുഖ്യമന്ത്രി തന്നെ വിശദീകരിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചേക്കാം. അഭിമുഖത്തില്‍ പി ആര് കമ്പനി കെയ്സന്റെ ഇടപെടല്‍ സംബന്ധിച്ച വിവാദങ്ങളും പ്രതിപക്ഷം ആയുധമാക്കിയേക്കുമെന്നാണ് വിവരം. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ പട്ടികയില്‍ നിന്ന് നീക്കിയത് പ്രതിപക്ഷം ചോദ്യം ചെയ്യും. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ അടക്കം നീക്കം ചെയ്തു എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. […]Read More
മലപ്പുറം: സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ വീണ്ടും ഉയര്‍ത്തി പി വി അന്‍വര്‍. എഡിജിപി എം ആര് അജിത് കുമാറിനെതിരെ റിപ്പോര്‍ട്ട് വന്നശേഷം നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും നടപടിയില്ല. 32 ദിവസമായിട്ടും നടപടിയില്ല. മുഖ്യമന്ത്രിയുടേത് വാശിപിടിച്ച തീരുമാനമാണെന്നും അന്‍വര്‍ തന്റെ പുതിയ രാഷ്ട്രീയ കൂട്ടായ്മയുടെ നയ വിശദീകരണ യോഗത്തില്‍ പറഞ്ഞു. കേരളത്തിലെ മുഴുവന്‍ പൊലീസ് വകുപ്പും ഭരിക്കുന്നത് അജിത് കുമാറാണ്. പൊലീസ് ആസ്ഥാനത്ത് അജിത് കുമാറിന്റെ സംഹാര താണ്ഡവമാണ്. എഡിജിപിയെ ഒരു കസേരയില്‍ നിന്ന് വേറെ കസേരയില്‍ ഇരുത്തിയിട്ട് ഒരു […]Read More
മലപ്പുറം: മലപ്പുറം, കോഴിക്കോട് ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് നയ പ്രഖ്യാപനത്തില്‍ പി വി അന്‍വറിന്റെ ഡിഎംകെ. മലബാറില്‍ പുതിയ ജില്ല വേണമെന്നും മൂന്ന് കളക്ടര്‍മാരുടെ ജോലിയാണ് മലപ്പുറത്തെ കളക്ടര്‍ ചെയ്യുന്നതെന്നും ഡിഎംകെ അഭിപ്രായപ്പെട്ടു. ‘മലബാറിനോട് അവഗണന. മലപ്പുറത്തിന്റെ അവസ്ഥ മാറുന്നില്ല. തിരുവനന്തപുരത്ത് നിന്നുള്ള ദൂരം കൂടുന്തോറും വികസനം കുറവ് മതിയെന്ന ചിന്തയാണ് അധികൃതര്‍ക്ക്. സര്‍വ്വമേഖലകളിലും മലബാറുമായി അന്തരമാണ്. വിവാദങ്ങള്‍ക്കും കുപ്രചാരണങ്ങള്‍ക്കും ശേഷം മലപ്പുറം 1969 ല്‍ മലപ്പുറം ജില്ല രൂപീകരിക്കുമ്പോള്‍ ജനസംഖ്യ 14 ലക്ഷമാണെങ്കില്‍ […]Read More
സിപിഎമ്മിനോട് ഇടഞ്ഞ് പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങുന്ന പി വി അൻവറിന്റെ ഡിഎംകെ മോഹം പൊലിയുന്നു. പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന നിലപാടിലാണ് ഡിഎംകെ നേതൃത്വം. കേരളത്തിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളെ എടുക്കുന്നത് മുന്നണി മര്യാദയ്ക്ക് വിരുദ്ധമെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞു. വിഷയത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി സ്റ്റാലിൻ എടുക്കുമെന്നും ഇളങ്കോവൻ വ്യക്തമാക്കി. അൻവറുമായി ചെന്നൈയിൽ ഡിഎംകെ നേതാക്കൾ ചർച്ച നടത്തിയിരുന്നു. ചർച്ചയുടെ വിവരങ്ങൾ പുറത്ത് വിടുന്നത് ശരിയല്ലെന്നതിനാൽ മാധ്യമങ്ങളോട് വിശദീകരിക്കാൻ തയ്യാറല്ലെന്നും […]Read More
കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കുറ്റവിമുക്തൻ. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. സുരേന്ദ്രൻ ഉൾപ്പെടെ ആറു പ്രതികളുടെയും വിടുതൽ ഹർജി കോടതി അംഗീകരിച്ചു. നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിൽ കെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പേരും ഇന്ന് കോടതിയിൽ എത്തിയിരുന്നു. വിചാരണ നേരിടേണ്ട സാഹചര്യമില്ലെന്ന് കോടതി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് വിധിയെന്നും ഇതിൽ യാതൊരു വിധ കെട്ടിച്ചമക്കലും ഇല്ലെന്നും കെ സുരേന്ദ്രന് വേണ്ടി വാദിച്ച അഭിഭാഷകൻ കെ ശ്രീകാന്ത് […]Read More
മലപ്പുറം: അഭിമുഖ – ആർഎസ്എസ് ബന്ധ വിവാദങ്ങൾ ശക്തമാകുന്നതിനിടെ സിപിഐഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം വിഭാഗവും. എസ്എസ്എഫ് മുഖപത്രമായ രിസാല വാരികയിലാണ് വിമർശനം. പിണറായി ആരുടെ പി ആർ ഏജൻസി എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയ അഭിമുഖത്തിലാണ് സിപിഐഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വലതുപക്ഷ നിലപാടുകൾ സ്വീകരിക്കുകയാണെന്നും എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ചയെ സിപിഐഎം നിസ്സാരവത്ക്കരിക്കുകയാണെന്നും മുഖപ്രസംഗത്തിൽ ആരോപിക്കുന്നു. തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൻ്റെ കാരണം ന്യൂനപക്ഷപ്രീണനമാണെന്ന ഹിന്ദുത്വ പ്രചാരണത്തിൽ സിപിഐഎം വീണു. എഡിജിപിക്കെതിരെ നടപടിയെടുക്കാത്തത് എന്തിന്റെ […]Read More
കൊച്ചി: ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ തൂണേരി ഷിബിന്‍ വധക്കേസില്‍ പ്രതികളായ മുസ്ലി ലീഗ് പ്രവര്‍ത്തകരെ വെറുതെവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. എട്ട് പ്രതികളെ വെറുതെവിട്ട എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നപടിയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കിയത്. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒന്ന് മുതല്‍ 6 വരെയും 15, 16 പ്രതികളെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. ഷിബിന്‍ വധക്കേസില്‍ പ്രതികളെ വെറുതെ വിട്ട എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതിക്കെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് ഹൈക്കോടതി […]Read More
തൃശൂരിൽ കാർ തടഞ്ഞ് സ്വർണാഭരണങ്ങൾ കവർന്നു തൃശൂർ: വഴുക്കുംപാറയിൽ രണ്ടരക്കിലോ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. കാർ തടഞ്ഞ് വച്ചായിരുന്നു കവർച്ച. തൃശൂർ കിഴക്കേകോട്ട നടക്കിലാൻ അരുൺ സണ്ണിയും സുഹൃത്തുമാണ് ആക്രമിക്കപ്പെട്ടത്. കോയമ്പത്തൂരിൽ നിന്നും ആഭരണവുമായി വന്ന ഇവരെ മർദ്ദിച്ച് അക്രമി സംഘം സ്വർണം കവരുകയായിരുന്നുവെന്നാണ് പരാതി. കുതിരാന്‍ സമീപം വഴുക്കുംപാറയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു സംഘം തടഞ്ഞശേഷം ഇരുവരേയും അവരുടെ കാറിൽ കയറ്റിക്കൊണ്ടുപോയെന്നും കുട്ടനെല്ലൂർ ഭാഗത്തെത്തിയപ്പോൾ അരുൺ സണ്ണിയെ ഇറക്കിവിട്ടെന്നും സുഹൃത്തുമായി സംഘം കടന്നെന്നും പരാതിയിൽ പറഞ്ഞു. […]Read More
Recent Posts
- രണ്ടുപേര്‍ക്ക് ശാരീരിക അസ്വസ്ഥത; വനത്തില്‍ കുടുങ്ങി ശബരിമല തീര്‍ത്ഥാടകര്‍
- അമ്മുവിന്റെ മരണത്തില്‍ മൂന്ന് സഹപാഠികളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് പൊലീസ്
- സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നെടുമ്പാശ്ശേരി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി
- സജി ചെറിയാന് രാജിവെക്കണോ എന്നത് സര്‍ക്കാരും മന്ത്രിയുമാണ് തീരുമാനിക്കേണ്ടത്; ഗവര്‍ണ്ണര്‍
- കണ്ണൂരില്‍ വനിതാ പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊന്നു