തൃശൂര്‍: ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നവംബര്‍ 11 മുതല്‍ 13വരെ ചേലക്കര നിയോജക മണ്ഡലത്തില്‍ മണ്ഡല പരിധിയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു. നവംബര്‍ 11ന് വൈകീട്ട് ആറ് മണി മുതല്‍ വോട്ടെടുപ്പ് അവസാനിപ്പിക്കുന്ന നവംബര്‍ 13 വൈകീട്ട് ആറ് മണി വരെയായിരിക്കും ഡ്രൈ ഡേ എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അറിയിച്ചു. വോട്ടെണ്ണല്‍ ദിവസമായ നവംബര്‍ 23നും ഡ്രൈ ഡേ ആയിരിക്കും. ഈ ദിവസങ്ങളില്‍ പൊതുസ്ഥലങ്ങളിലേക്കോ ഭക്ഷണശാലകളിലോ ലഹരി വസ്തുക്കള്‍ വാങ്ങുകയോ ശേഖരിക്കുമോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാന്‍ പാടില്ലെന്ന് […]Read More
പാലക്കാട്: കള്ളപ്പണ വിവാദത്തില്‍ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ കോൺഗ്രസിനെതിരെ വീണ്ടും എ എ റഹീം എംപി. ഒരാളൊരു കളവു നടത്തിയിട്ട് തെളിവും തൊണ്ടിമുതലും കിട്ടിയില്ലെന്നുവെച്ച് അയാൾ വിശുദ്ധനാകുന്നില്ലെന്ന് എ എ റഹീം പറഞ്ഞു. കള്ളങ്ങളുടെ മാരത്തൺ പ്രവാഹമാണ് നമ്മളിപ്പോൾ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. നാലുപേർക്കിടയിൽ പോലും രഹസ്യം സൂക്ഷിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും എന്തൊരു ദയനീയാവസ്ഥയാണിതെന്നും എ എ റഹീം പറഞ്ഞു. എ എ റഹീമിന്റെ വാക്കുകൾ ഒരുകള്ളം മറയ്ക്കാൻ വേണ്ടി മറ്റൊരു കള്ളം പറയുന്നു. […]Read More
പാലക്കാട്: പാലക്കാട് കെപിഎം റീജന്‍സിയില്‍ നിന്ന് താന്‍ പുറത്തേക്ക് പോയത് വടകര എംപി ഷാഫി പറമ്പിലിന്റെ വാഹനത്തിലാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. വാഹനത്തില്‍ കുറച്ച് ദൂരം വരെ പോയി പ്രസ് ക്ലബിന്റെ മുന്നില്‍ നിന്ന് തന്റെ സ്വന്തം വാഹനത്തില്‍ കയറുകയായിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി. പിന്നീട് കെ ആര് ടവറിന്റെ മുന്നില്‍ നിന്ന് തന്റെ വാഹനം സര്‍വീസിന് കൊടുക്കാന്‍ വേണ്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുഹൃത്തിന് കൈമാറുകയും അദ്ദേഹത്തിന്റെ വാഹനത്തില്‍ തന്നെ കോഴിക്കോട് പോകുകയും ചെയ്തെന്നും രാഹുല്‍ […]Read More
മലപ്പുറം: തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ കാണാതായതായി പരാതി. മാങ്ങാട്ടിരി സ്വദേശി പി ബി ചാലിബിനെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് ഓഫീസിൽ നിന്നും ഇറങ്ങിയ ശേഷമാണ് ചാലിബിനെ കാണാതായത്. വൈകിട്ട് അഞ്ചേകാലോടെയാണ് ഇയാൾ ഓഫീസിൽ നിന്നും ഇറങ്ങിയത്. വീട്ടിൽ എത്താൻ വൈകുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നു. പിന്നീട് വിളിച്ചിട്ട് യാതൊരു വിവരവുമില്ല. കുടുംബം തിരൂർ പൊലീസിൽ പരാതി നൽകി. കോഴിക്കോടാണ് അവസാന മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ചതെന്ന് പൊലീസ് പറഞ്ഞു. എട്ട് മണിയോടെ ഭാര്യ ചാലിബിന് മെസേജ് അയച്ചിരുന്നു. പൊലീസിനും […]Read More
പബ്ലിക് ബീറ്റയിലേക്കുള്ള iOS, iPadOS 18.2 സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ ആപ്പിൾ പുറത്തിറക്കി. AI ഇമോജി ജനറേറ്റർ ആപ്പ്, സിരിയുമായുള്ള ചാറ്റ്ജിപിടി സംയോജനം, ഐഫോൺ 16 ക്യാമറകൾ ഉപയോഗിച്ച് വിഷ്വൽ സെർച്ച് തുടങ്ങിയ പുതിയ ഫീച്ചറുകൾ ഉൾപ്പെടുന്നതാണ് ഈ അപ്ഡേറ്റ്. ഡെവലപ്പർമാർക്ക് നേരത്തെ ലഭ്യമായിരുന്ന പുതിയ ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകൾ ഇപ്പോൾ പബ്ലിക് ബീറ്റയിലും ലഭ്യമാണ്. ജെൻമോജി, ചിത്രങ്ങൾ സൃഷ്ടിക്കുന്ന ഇമേജ് പ്ലേഗ്രൗണ്ട് ഫീച്ചർ പോലുള്ളവ ഇനി പബ്ലിക് ബീറ്റയിൽ ലഭിക്കും. ChatGPT ആക്സസ് സൗജന്യമാണ്, അത് ഉപയോഗിക്കാൻ […]Read More
പാലക്കാട്: പാലക്കാട്ടെ കെപിഎം റീജന്‍സിയില്‍ നിന്നുള്ള പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്. സ്വയം സംസാരിക്കുന്ന തെളിവുകള്‍ പുറത്ത് വന്നുവെന്ന് മന്ത്രി പറഞ്ഞു. യാത്രയില്‍ എപ്പോഴും ബാഗുണ്ടാകുമെന്ന് പറഞ്ഞയാള്‍ ആ ബാഗ് ഇല്ലാത്ത മറ്റൊരു വണ്ടിയില്‍ കയറി. വിഷയത്തില്‍ സതീശനും കുട്ടി സതീശനും വിശദീകരണം നല്കട്ടെയെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസുകാര്‍ എന്തും ചെയ്യുന്നവരാണെന്നും എം ബി രാജേഷ് പറഞ്ഞു. കിഴക്കോട്ട് പോകുന്നു എന്ന് പറഞ്ഞാല്‍ പടിഞ്ഞാറോട്ടേക്ക് നോക്കണം എന്നതാണ് അവസ്ഥ. കോണ്‍ഗ്രസിന്റേത് […]Read More
ദുൽഖർ സൽമാൻ, മീനാക്ഷി ചൗധരി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ക്രൈം ഡ്രാമയാണ് ‘ലക്കി ഭാസ്കർ’. മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്ന സിനിമക്ക് വലിയ കളക്ഷനുമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ചും ദുൽഖറിനെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ചിത്രത്തിൽ സുമതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മീനാക്ഷി ചൗധരി. കൊച്ചിയിലെ ലക്കി ഭാസ്കറിന്റെ പ്രൊമോഷനിടെ ദുൽഖറിന്റെ വീട്ടിൽ ഡിന്നറിന് പോയപ്പോൾ മമ്മൂട്ടിയെ കണ്ട് താൻ ആശ്ചര്യപെട്ടുപോയി. ഒരു മികച്ച അഭിനേതാവിനൊപ്പം വളരെ സിംപിൾ ആയ മനുഷ്യനും കൂടിയാണ് അദ്ദേഹം. […]Read More
ന്യൂഡൽഹി: ലൈംഗികാതിക്രമ കേസുകളിൽ ഇരയായ പെൺകുട്ടിയും, പ്രതിയും തമ്മിൽ ഒത്ത് തീർപ്പാക്കി ഇനി കേസ് അവസാനിപ്പിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. ഇത്തരം ലൂപ്പ് ഹോളുകളിലൂടെ പലരും രക്ഷപ്പെടുകയാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. രാജസ്ഥാനിൽ 2022ൽ നടന്ന ഒരു കേസിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി. ഗംഗാപുർ സിറ്റിയിലെ പ്രായപൂർത്തിയാകാത്ത ഒരു ദളിത് പെൺകുട്ടിയെ അധ്യാപകൻ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ അതിജീവിതയുടെ കുടുംബത്തിന്റെ പക്കൽ നിന്ന് പരാതിയില്ലെന്ന് അധ്യാപകൻ എഴുതി വാങ്ങി. കുടുംബത്തിന് തൻ്റെ പേരിൽ പരാതി ഇല്ലെന്നും, തെറ്റിദ്ധാരണയുടെ പേരിലാണ് കേസ് നൽകിയതെന്നുമായിരുന്നു […]Read More
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനെതിരെ കേരളത്തിന് 178 റൺസിന്റെ ലീഡ്. ആദ്യ ഇന്നിങ്സിലെ രണ്ടാം ദിനം കളി നിർത്തുമ്പോൾ കേരളം ഏഴ് വിക്കറ്റിന് 340 റൺസ് എന്ന നിലയിലാണ്. 74 റൺസെടുത്ത സൽമാൻ നിസാറും 11 റൺസെടുത്ത മുഹമ്മദ് അസ്ഹറുദ്ധീനുമാണ് നിലവിൽ ക്രീസിൽ. കേരളത്തിന് വേണ്ടി ക്യാപ്റ്റൻ സച്ചിൻ ബേബി 83 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. വത്സൽ ഗോവിന്ദ്(23), രോഹൻ കുന്നുമ്മൽ(28), ബാബ അപർജിത്ത്(32), അക്ഷയ് ചന്ദ്രൻ(24), ജലജ് സക്സേന(35) എന്നിവരും ഭേദപ്പെട്ട […]Read More
കൽപ്പറ്റ: വയനാട് തിരുനെല്ലി തോൽപ്പെട്ടിയിൽ കോൺഗ്രസ് വിതരണത്തിനെത്തിച്ച ഭക്ഷ്യക്കിറ്റുകൾ പിടികൂടി. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങൾ പതിച്ച കിറ്റുകളാണ് പിടികൂടിയത്. കോൺഗ്രസ് നേതാവ് ശശികുമാറിന്റെ വീടിന്റെ പരിസരത്തുനിന്നാണ് ഭക്ഷ്യക്കിറ്റുകൾ പിടികൂടിയത്. തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് 28 കിറ്റുകളാണ് സ്ഥലത്തുനിന്നും പിടികൂടിയത്. കിറ്റിൽ സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളുടെയും ചിത്രങ്ങളുണ്ട്. ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നൽകാനെന്നാണ് കിറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാൻ നേരത്തെ എത്തിച്ചതാണ് കിറ്റുകളെന്നാണ് കോൺഗ്രസിന്റെ വിശദീകരണം.Read More
Recent Posts
- ഹൈവേ നിർമാണത്തിന്റെ മറവിൽ സിലിക്ക മണൽ കടത്തുന്നതായി പരാതി
- കേരളത്തിൽ മെയ് പകുതിയോടെ കാലവർഷം എത്തും
- തിരുവനന്തപുരത്തെ ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റം; കളക്ടറോട് വീണ്ടും വിശദീകരണം ആവശ്യപ്പെട്ട് ഇലക്ഷൻ കമ്മീഷൻ
- ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ മൂന്ന് ആഴ്ച കൂടി നീട്ടി
- തൃശൂര്‍ വെടിക്കെട്ട് ദുരന്തം: ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

