‘ഭാവി ജീവിതത്തിലെ ഇനിയെന്റെ പ്രതീക്ഷയും സ്വപ്നവും’; ഗായിക അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി
ഗായികയും അവതാരികയുമായ അഞ്ജു ജോസഫ് വിവാഹിതയായി. ആലപ്പുഴ സബ് രജിസ്റ്റർ ഓഫീസിൽ നിന്ന് മാലയിട്ട് വരന്റെ കൂടെ ഇറങ്ങുന്ന ഫോട്ടോ അഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വരനെ കുറിച്ചുള്ള വിവരങ്ങൾ താരം വെളിപ്പെടുത്തിയിട്ടില്ല. ഭാവിയെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും എന്നാണ് പോസ്റ്റിന് അഞ്ചു ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
റിയാലിറ്റി ഷോയിലൂടെയാണ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ അഞ്ജു ജോസഫ് പിന്നണി ഗാന രംഗത്തേക്ക് വരുന്നത്. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞതിനെക്കുറിച്ചും ഡിപ്രെഷനിൽ നിന്ന് പുറത്തു കടന്നതിനെക്കുറിച്ചുമെല്ലാം അഞ്ജു അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു.
ഫോട്ടോയ്ക്ക് താഴെ അഞ്ജുവിനും ഭർത്താവിനും ആശംസകൾ അറിയിച്ച് നിരവധി കമന്റുകളാണ് വരുന്നത്. ശ്രീനാഥ്, സാധിക കെആർ, അശ്വതി ശ്രീകാന്ത്, ധന്യ വർമ തുടങ്ങിവരെല്ലാം മിനിട്ടുകൾക്ക് മുൻപ് പങ്കുവച്ച പോസ്റ്റിന് താഴെ ആശംസകളുമായി എത്തി.
സ്റ്റാർ മാജിക് ഷോയുടെ അടക്കം നിരവധി ഹിറ്റ് ടെലിവിഷൻ ഷോകളുടെ ഡയരക്ടറായ അനൂപ് ജോൺ ആണ് അഞ്ജു ജോസഫിന്റെ ആദ്യ ഭർത്താവ്. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ആ വിവാഹം. പക്ഷേ ആ ബന്ധത്തിൽ നിന്നുള്ള വേർപിരിയൽ അഞ്ജുവിനെ വല്ലാത്ത വിഷാദത്തിലേക്ക് ചെന്നെത്തിച്ചു. ആ ട്രോമയെ കുറിച്ച് ജോഷ് ടോക്കിലുൾപ്പടെ നിരവധി അഭിമുഖങ്ങളിലും അഞ്ജു സംസാരിച്ചിട്ടുണ്ട്.