Latest News

ക്യുആർ കോഡുള്ള പാൻ കാർഡുകൾ; അം​ഗീകാരം നൽകി കേന്ദ്രമന്ത്രിസഭ

 ക്യുആർ കോഡുള്ള പാൻ കാർഡുകൾ; അം​ഗീകാരം നൽകി കേന്ദ്രമന്ത്രിസഭ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി പാൻ 2.0 പദ്ധതിക്ക് അംഗീകാരം നൽകി. നികുതിദായകരുടെ ഡിജിറ്റൽ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആദായനികുതി വിവരങ്ങളുടെ ശേഖരണം എളുപ്പത്തിലാക്കുന്നതിനും കേന്ദ്ര ആദായനികുതി വകുപ്പാണ് ഈ പദ്ധതി നിർദ്ദേശിച്ചിരിക്കുന്നത്.

പാൻ 2.0 പദവി നടപ്പിലാക്കുന്നതോടെ പഴയ രീതിയിലുള്ള പാൻ കാർഡുകൾ മാറി ക്യുആർ കോഡുകൾ ഉള്ള പാൻ കാർഡുകൾ ആയിരിക്കും ഇനി ലഭിക്കുക. ഒരു ഏകീകൃത പോർട്ടൽ സൃഷ്ടിച്ചുകൊണ്ട് നികുതിദായകർക്ക് പൂർണ്ണമായും പേപ്പർ രഹിതവും ഓൺലൈനും ആയി എല്ലാം നടപടിക്രമങ്ങളും ഇടപാടുകളും പൂർത്തീകരിക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

1435 കോടി രൂപ ചിലവഴിച്ചായിരിക്കും കേന്ദ്രസർക്കാർ ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. വാണിജ്യ ലോകത്ത് നിന്നുള്ള ദീർഘകാല ആവശ്യമായിരുന്നു ഇതെന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഉപഭോക്താക്കൾ നൽകുന്ന ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാൻ പാൻ ഡാറ്റ ഉപയോഗിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും പാൻ ഡാറ്റ വോൾട്ട് സംവിധാനം നിർബന്ധമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes