സിപിഎമ്മിനോട് ഇടഞ്ഞ് പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങുന്ന പി വി അൻവറിന്റെ ഡിഎംകെ മോഹം പൊലിയുന്നു. പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന നിലപാടിലാണ് ഡിഎംകെ നേതൃത്വം. കേരളത്തിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളെ എടുക്കുന്നത് മുന്നണി മര്യാദയ്ക്ക് വിരുദ്ധമെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞു. വിഷയത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി സ്റ്റാലിൻ എടുക്കുമെന്നും ഇളങ്കോവൻ വ്യക്തമാക്കി. അൻവറുമായി ചെന്നൈയിൽ ഡിഎംകെ നേതാക്കൾ ചർച്ച നടത്തിയിരുന്നു. ചർച്ചയുടെ വിവരങ്ങൾ പുറത്ത് വിടുന്നത് ശരിയല്ലെന്നതിനാൽ മാധ്യമങ്ങളോട് വിശദീകരിക്കാൻ തയ്യാറല്ലെന്നും […]Read More
കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കുറ്റവിമുക്തൻ. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. സുരേന്ദ്രൻ ഉൾപ്പെടെ ആറു പ്രതികളുടെയും വിടുതൽ ഹർജി കോടതി അംഗീകരിച്ചു. നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിൽ കെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പേരും ഇന്ന് കോടതിയിൽ എത്തിയിരുന്നു. വിചാരണ നേരിടേണ്ട സാഹചര്യമില്ലെന്ന് കോടതി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് വിധിയെന്നും ഇതിൽ യാതൊരു വിധ കെട്ടിച്ചമക്കലും ഇല്ലെന്നും കെ സുരേന്ദ്രന് വേണ്ടി വാദിച്ച അഭിഭാഷകൻ കെ ശ്രീകാന്ത് […]Read More
മലപ്പുറം: അഭിമുഖ – ആർഎസ്എസ് ബന്ധ വിവാദങ്ങൾ ശക്തമാകുന്നതിനിടെ സിപിഐഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം വിഭാഗവും. എസ്എസ്എഫ് മുഖപത്രമായ രിസാല വാരികയിലാണ് വിമർശനം. പിണറായി ആരുടെ പി ആർ ഏജൻസി എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയ അഭിമുഖത്തിലാണ് സിപിഐഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വലതുപക്ഷ നിലപാടുകൾ സ്വീകരിക്കുകയാണെന്നും എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ചയെ സിപിഐഎം നിസ്സാരവത്ക്കരിക്കുകയാണെന്നും മുഖപ്രസംഗത്തിൽ ആരോപിക്കുന്നു. തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൻ്റെ കാരണം ന്യൂനപക്ഷപ്രീണനമാണെന്ന ഹിന്ദുത്വ പ്രചാരണത്തിൽ സിപിഐഎം വീണു. എഡിജിപിക്കെതിരെ നടപടിയെടുക്കാത്തത് എന്തിന്റെ […]Read More
കൊച്ചി: ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ തൂണേരി ഷിബിന്‍ വധക്കേസില്‍ പ്രതികളായ മുസ്ലി ലീഗ് പ്രവര്‍ത്തകരെ വെറുതെവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. എട്ട് പ്രതികളെ വെറുതെവിട്ട എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നപടിയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കിയത്. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒന്ന് മുതല്‍ 6 വരെയും 15, 16 പ്രതികളെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. ഷിബിന്‍ വധക്കേസില്‍ പ്രതികളെ വെറുതെ വിട്ട എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതിക്കെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് ഹൈക്കോടതി […]Read More
തൃശൂരിൽ കാർ തടഞ്ഞ് സ്വർണാഭരണങ്ങൾ കവർന്നു തൃശൂർ: വഴുക്കുംപാറയിൽ രണ്ടരക്കിലോ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. കാർ തടഞ്ഞ് വച്ചായിരുന്നു കവർച്ച. തൃശൂർ കിഴക്കേകോട്ട നടക്കിലാൻ അരുൺ സണ്ണിയും സുഹൃത്തുമാണ് ആക്രമിക്കപ്പെട്ടത്. കോയമ്പത്തൂരിൽ നിന്നും ആഭരണവുമായി വന്ന ഇവരെ മർദ്ദിച്ച് അക്രമി സംഘം സ്വർണം കവരുകയായിരുന്നുവെന്നാണ് പരാതി. കുതിരാന്‍ സമീപം വഴുക്കുംപാറയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു സംഘം തടഞ്ഞശേഷം ഇരുവരേയും അവരുടെ കാറിൽ കയറ്റിക്കൊണ്ടുപോയെന്നും കുട്ടനെല്ലൂർ ഭാഗത്തെത്തിയപ്പോൾ അരുൺ സണ്ണിയെ ഇറക്കിവിട്ടെന്നും സുഹൃത്തുമായി സംഘം കടന്നെന്നും പരാതിയിൽ പറഞ്ഞു. […]Read More
തിരുവനന്തപുരം: അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ വാര്‍ഡ് വിഭജനം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഈ മാസം 24 ന് പുറത്തിറങ്ങും. ആകെ 15,962 വാർഡുകള്‍ ഉണ്ടായിരുന്നത് 17,337 ആയി ഉയരും. 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകള്‍ 2267 ആകും. ജില്ല പഞ്ചായത്തുകളില്‍ 15 ഡിവിഷനുകളും കൂടും. വാര്‍ഡ് വിഭജനം പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ ഭൂരിഭാഗം വാര്‍ഡുകളും വീട്ടു നമ്ബറും മാറും.941 ഗ്രാമപഞ്ചായത്തുകളിലായി 1375 വാര്‍ഡുകളാകും കൂടുന്നത്. വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചുള്ള കരട് ഒക്ടോബറില്‍ […]Read More
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്ത് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ്.പി.വി അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്ബാദനം അടക്കമുള്ള ആരോപണങ്ങളിലാണ് നടപടി. ബന്ധുക്കളുടെ പേരില്‍ അനധികൃത സ്വത്ത് സമ്ബാദനം, കവടിയാറിലെ ആഡംബര വീട് നിർമ്മാണം തുടങ്ങി, അൻവർ മൊഴി നല്കിയ അഞ്ച് കാര്യങ്ങളിലാണ് അന്വേഷണത്തിന് ശിപാർശ നൽകിയത്. പി.വി അൻവറിന്റെ പരാതിയില്‍ എം.ആർ അജിത് കുമാറിന്റെ മൊഴി ഉടൻ എടുക്കും.മൊഴിയെടുപ്പിന് സാധ്യമായ ദിവസവും സമയവും അറിയിക്കാൻ ഡിജിപി, എഡിജിപിക്ക് കത്ത് […]Read More
തിരുവനന്തപുരം : ആര്‍എസ്എസ്-സിപിഎം ബന്ധമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുവെന്നും എല്ലാക്കാലത്തും ആര്‍എസ്എസിനെ പ്രതിരോധിച്ചാണ് ശീലമെന്നും മുഖ്യമന്ത്രി പിണറായി വിജയന്.തങ്ങള്‍ക്ക് ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് വിവാദമായതിനെത്തുടര്‍ന്ന് ആദ്യമായി പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം എഡിജിപിയെപ്പറ്റി മുഖ്യമന്ത്രി പ്രസംഗത്തില്‍ ഒന്നും പറഞ്ഞതും ഇല്ല.”ഇതാ നാടിന്റെ മുന്നില്‍ ആര്‍എസ്എസിന്റെ ബന്ധുക്കാര് വന്നിരിക്കുന്നു എന്നൊരു ചിത്രമുണ്ടാക്കാമെന്ന് ഒരു വ്യാമോഹവും വേണ്ട. ഞങ്ങളത് തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നു” എന്നും അദ്ദേഹം പറഞ്ഞു. വിട്ടുവീഴ്ചയില്ലാതെ വര്‍ഗീതയക്കെതിരെ പോരാടിയ ചരിത്രമാണ് സിപിഎമ്മിനുള്ളതെന്നും […]Read More
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആര്‍എസ്എസിനെ കടന്ന് ആക്രമിച്ച് രംഗത്ത്. എല്ലാവര്ക്കും ചരിത്രവും പാരമ്പര്യവും ഉണ്ടെന്നും നിങ്ങള്‍ പഞ്ചാബില്‍ നിന്നോ ഹരിയാനയില്‍ നിന്നും രാജസ്ഥാനില്‍ നിന്നും ആകട്ടെയെന്നും രാഹുല്‍ഗാന്ധി. ആര്‍എസ്എസിന് ഇന്ത്യയുടെ ബഹുസ്വരതയെ മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും രാഹുല്‍.ആര്‍എസ്എസ് പറയുന്നത് ചില സംസ്ഥാനങ്ങള്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ താഴ്ന്നതാണെന്നാണ് വാഷിംഗ്ടണ്‍ സന്ദര്‍ശനത്തിനിടയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.ചില മതങ്ങള്‍ മറ്റു മതത്തേക്കാള്‍ താഴെയാണ്, ഭാഷകള്‍ മറ്റു ഭാഷയെക്കാള്‍ താഴ്ന്നതാണെന്നും ആര്‍എസ്എസ് പറയുന്നു. ആര്‍എസ്എസ് ധാരണ തിരുത്താന്‍ പോളിംഗ് ബൂത്തിലോ ആകുമെന്ന് അദ്ദേഹം […]Read More
ഹരിയാന നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരാർത്ഥിയായി ഒളിമ്പിക് ഗുസ്തി താരം വിനേഷ് ഫോഗട്ട് എത്തിയതോടെ മത്സരം ഇനി തീപാറുമെന്നു ഉറപ്പായി കഴിഞ്ഞു. ബി ജെ പിക്കുള്ള തിരിച്ചടിയാണ് വിനേഷ് ഫോഗട്ടിന്റെ രാഷ്ട്രീയ പ്രവേശനം. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനതിരെ പ്രതിഷേധിച്ച ഗുസ്തി താരങ്ങളോടു ബിജെപി കാണിച്ച അനീതി വലിയ ചർച്ചയായിരുന്നു. അതിനുള്ള ഒരു തിരിച്ചടി തന്നെയാണ് വിനീഷിന്റെ കോൺഗ്രെസിലേക്കുള്ള പ്രവേശനം. തങ്ങൾ തെരുവിൽ വലിച്ചിഴയ്ക്കപ്പെട്ടപ്പോൾ ബി.ജെ.പി. ഒഴികെയുള്ള എല്ലാ പാർട്ടികളും പിന്തുണയുമായി എത്തിയെന്നും […]Read More
Recent Posts
- എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ഡോക്ടർമാർ
- കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍പെട്ട് യുവാവ് മരിച്ചു
- എകെജി സെന്ററിലെത്തിയ രവി ഡി സി മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ മടങ്ങി
- എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്വേഷിച്ച് രാഹുല്‍ ഗാന്ധി
- തകർത്താടി സുരാജ് വെഞ്ഞാറമൂട്