മുംബൈ: അന്തരിച്ച വ്യവസായി രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റ ട്രസ്റ്റുകളുടെ ചെയർമാൻ സ്ഥാനത്തേക്ക് നോയല്‍ എൻ ടാറ്റ. ഇന്ന് മുംബൈയില്‍ ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. രത്തൻ ടാറ്റയുടെ അർധസഹോദരനാണ് അറുപത്തിയേഴുകാരനായ നോയല്‍. ഇന്ത്യയിലെ പബ്ലിക് ചാരിറ്റബിള്‍ ഫൗണ്ടേഷനുകളില്‍ ഏറ്റവും വലുതാണ് ടാറ്റ ട്രസ്റ്റ്. സർ ദോറാബ്ജി ടാറ്റ ട്രസ്റ്റും സർ രത്തൻ ടാറ്റ ട്രസ്റ്റുമാണ് ടാറ്റ ട്രസ്റ്റിനുകീഴിലുള്ള രണ്ട് പ്രധാന സ്ഥാപനങ്ങള്‍. സര് ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെ പതിനൊന്നാമത്തെ ചെയര്‍മാനും സര് രത്തന്‍ ടാറ്റ ട്രസ്റ്റിന്റെ […]Read More
കാസർക്കോട്: ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ എസ്ഐ അനൂപിനെ മറ്റൊരു ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ സസ്പെൻ്റ് ചെയ്തു. കാസർകോട് എസ്ഐയായ ഇദ്ദേഹം കൊല്ലം സ്വദേശിയാണ്. കാസർകോട് അബ്ദുള്‍ സത്താറെന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെ ആത്മഹത്യക്ക് കാരണക്കാരനാണ് ഇയാളെന്ന് ആരോപണം ഉയർന്നതിന് പിന്നാലെ ചന്തേര സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ വിവാദമായതിന് പിന്നാലെയാണ് മറ്റൊരു ഓട്ടോ ഡ്രൈവർ നൗഷാദിനെ ജൂണില്‍ മർദിച്ച വീഡിയോ പുറത്തുവന്നത്. ഇതോടെയാണ് അന്വേഷണ വിധേയമായി എസ്ഐയെ സസ്പെൻ്റ് […]Read More
ന്യൂ ഡൽഹി: രാജ്യത്ത് വിറ്റഴിയുന്ന 100 ശതമാനം മൊബൈല്‍ ഫോണുകളും ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന സാഹചര്യത്തിലേക്ക് ഇന്ത്യ ചുവടുവെക്കുന്നു. ഐഫോണ്‍ 16 പ്രോ മോഡലുകളും ഗൂഗിള്‍ പിക്സല്‍ 8 ഫോണുകളും ഇന്ത്യയില്‍ നിര്‍മിക്കാന്‍ ആരംഭിച്ചതോടെയാണ് ഇത്തരമൊരു സവിശേഷ സാഹചര്യം മൊബൈല്‍ ഫോണ്‍ നിര്‍മാണ രംഗത്ത് ഒരുങ്ങുന്നത്. ഇറക്കുമതിക്ക് പകരം ഇന്ത്യന്‍ വിപണിക്ക് ആവശ്യമായ എല്ലാ മൊബൈല്‍ ഫോണുകളും ഇവിടെ തന്നെ നിര്‍മിക്കുന്ന സാഹചര്യം തൊട്ടരികെയെന്നാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. പ്രാദേശിക ഉല്പാദനം ഇതിനകം തന്നെ മൊബൈല്‍ ഫോണുകളുടെ ഇറക്കുമതി കുറച്ചിട്ടുണ്ട് എന്നാണ് […]Read More
പൈറസി സൈറ്റുകള്‍ സിനിമകള്‍ക്ക് തുടര്‍ച്ചയായി ഭീഷണിയാകുകയാണ്. തമിഴകത്തിന്റെ രജനികാന്തിന്റെ വേട്ടൈയ്യനും ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുകയാണ്. റിലീസായി മണിക്കൂറുകള്‍ക്കുള്ളിലാണ് ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നത് എന്നത് ഗൗരവകരമാണ്. വ്യാജ പതിപ്പുകളെ സിനിമാ പ്രേക്ഷകര്‍ എതിര്‍ക്കേണ്ടതാണ് എന്നും പ്രോത്സാഹിപ്പികരുതെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ പറയുകയാണ് രജനികാന്തിന്റെ ആരാധകര്‍. മികച്ച അഭിപ്രായമാണ് വേട്ടയ്യന് ലഭിക്കുന്നതെന്നാണ് തിയറ്റര്‍ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നതെന്നാണ് റിപ്പോര്‍ട്ട്. മാസ്സായിട്ടാണ് രജനികാന്തിനറെ വേട്ടയ്യൻ എന്ന ചിത്രത്തില്‍ ഉള്ളത് എന്നത് പ്രധാന പ്രത്യേകതയാണ്. രജനികാന്തിന്റെ ഭാര്യാ കഥാപാത്രമായി സിനിമയില്‍ മഞ്ജു വാര്യരും ഉണ്ട്. മികച്ച […]Read More
ആന്റണി വർഗീസ് പെപ്പെ പ്രധാന വേഷത്തിലെത്തുന്ന ദാവീദ് എന്ന ചിത്രത്തിലെ നടന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ച് അണിയറപ്രവർത്തകർ. ‘ദാവീദ്: ഒരു പോരാളിയുടെ കഥ. ഓരോ പോരാട്ടവും മാസ്റ്റർപീസും, പോരാടുന്നവൻ ആര്‍ട്ടിസ്റ്റുമായ ആഷിഖ് അബുവിൻ്റെ ലോകത്തേക്ക് വരൂ. ഇതാ ഞങ്ങളുടെ ആദ്യ പഞ്ച്’ എന്ന കുറിപ്പോടെയാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. പെപ്പെയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ഗോവിന്ദ് വിഷ്ണുവാണ്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബനുശേഷം ജോൺ ആൻഡ് മേരി പ്രൊഡക്ഷൻസിന്റെ ബാനറിൽ അച്ചു ബേബി ജോൺ […]Read More
തിരുവനന്തപുരം: വയനാട് തുരങ്ക പാതയുമായി മുന്നോട്ടെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ പദ്ധതിക്ക് വേണ്ടിയുള്ള ഫിനാൻഷ്യൽ ബിഡ് തുറന്നു. തുരങ്കപാതയുടെ പ്രവർത്തി രണ്ട് പാക്കേജുകളിലായാണ് ടെൻഡർ ചെയ്തിരിക്കുന്നത്. വയനാട് തുരങ്കപാത പദ്ധതിക്കായി 2043 കോടിയുടെ ഭരണാനുമതി നേരത്തെ നൽകിയിരുന്നു. പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ 90 ശതമാനവും വയനാട്, കോഴിക്കോട് ജില്ലകളിലായി ഏറ്റെടുത്ത് കഴിഞ്ഞു. പദ്ധതിക്കായുള്ള പാരിസ്ഥിതിക അനുമതി ലഭ്യമാക്കാനുള്ള അപേക്ഷ സംസ്ഥാന തല വിദഗ്ദ്ധ സമിതിയുടെ പരിഗണനയിലാണ്. അതേസമയം മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷവും […]Read More
പാലക്കാട്: എലുപ്പുള്ളിയിൽ കിണറ്റിൽ അകപ്പെട്ട കാട്ടുപന്നിക്കൂട്ടത്തെ വെടിവെച്ച് കൊന്നു. കാക്കത്തോട് സ്വദേശി ബാബുരാജിൻ്റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നിക്കൂട്ടം വീണത്. അഞ്ച് കാട്ടപന്നികളാണ് കിണറ്റിൽ അകപ്പെട്ടത്. വെടിവെച്ച് കൊന്ന കാട്ടുപന്നികളെ പുറത്തെടുത്തു. ഇന്ന് പുലർച്ചെയാണ് കൃഷിസ്ഥലം നനക്കാൻ വെള്ളമെടുക്കാന്‍ ഉപയോഗിക്കുന്ന കിണറ്റിൽ കാട്ടുപന്നിക്കൂട്ടം വീണത്. വിവരം അറിഞ്ഞ ഉടനെ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി കാട്ടുപന്നികളെ കിണറ്റിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ രക്ഷപ്പെടുത്താൻ സാധിച്ചില്ല. കിണറിന് ചുറ്റുപാടും നിരവധി ആളുകൾ താമസിക്കുന്നുണ്ട്. ജീവനോടെ കാട്ടുപന്നികളെ പുറത്തെത്തിച്ചാൽ പരിഭ്രാന്തിയോടെ ഓടുമെന്നും […]Read More
കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നല്കി പീഡിപ്പിച്ചതായി സംവിധായകനും സുഹൃത്തിനുമെതിരെ സഹസംവിധായികയുടെ പരാതി. സഹസംവിധായികയുടെ പരാതിയില്‍ സംവിധായകൻ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാർ എന്നിവർക്കെതിരെ കേസെടുത്തു. മാവേലിക്കര സ്വദേശിനിയാണ് മരട് പൊലീസില്‍ പരാതി നല്‍കിയത്. വിജിത്ത് സിനിമ മേഖലയിലെ സെക്സ് റാക്കറ്റിന്റെ കണ്ണിയാണെന്നും ആരോപണമുയർന്നിട്ടുണ്ട്. അഡ്ജസ്റ്റ്മെന്റിന് തയാറാകണമെന്ന് സുരേഷ് തിരുവല്ല ആവശ്യപ്പെട്ടുവെന്നും വിജിത്ത് രണ്ടുതവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് പരാതിയിലുള്ളത്. സഹ സംവിധായിക ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.Read More
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ പൊട്ടിത്തെറിയുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മേല്‍ശാന്തി മരിച്ചു. കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ചിറയിന്‍കീഴ് സ്വദേശി ഇലങ്കമഠത്തില്‍ ജയകുമാരന്‍ നമ്പൂതിരി (49)ആണ് മരിച്ചത്. ക്ഷേത്രത്തിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടമുണ്ടായത്. ഈ മാസം ഒന്നാം തീയതിയായിരുന്നു സംഭവം. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം പാചകം ചെയ്യുന്നതിനിടെ വാതക ചോര്‍ച്ചയുണ്ടായിരുന്നു. ഈ സമയം മേല്‍ശാന്തി ജയകുമാരര്‍ വിളക്കുമായി ഇവിടേയ്ക്ക് എത്തി. ഞൊടിയിടയില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. മേല്‍ശാന്തിയുടെ ശരീരത്തിലേയ്ക്ക് തീ ആളിപ്പടര്‍ന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ […]Read More
കോഴിക്കോട്: തൂണേരി ഷിബിൻ കൊലക്കേസിൽ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തിയ പ്രതികൾക്കായി പോലീസ് ലുക്കൌട്ട് നോട്ടീസ് പുറത്തിറക്കി. നിലവിൽ വിദേശത്തുള്ള പ്രതികളെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് നാദാപുരം പോലീസ്. ഒക്ടോബർ 15 നകം പ്രതികളെ വിചാരണക്കോടതിയിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നാണ് ഹൈക്കോടതി നിർദേശം. ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന ഷിബിൻ കൊലക്കേസിൽ വിചാരണക്കോടതി വെറുതെ വിട്ട പ്രതികൾ കുറ്റക്കാരെന്ന് ഒക്ടോബർ 4 നാണ് ഹൈക്കോടതി വിധി പറഞ്ഞത്. ഒക്ടോബർ 15 നകം അറസ്റ്റ് ചെയ്ത് കോഴിക്കോട് മാറാട് കോടതിയിൽ ഹാജരാക്കണമെന്നാണ് നിർദേശം. […]Read More
Recent Posts
- സ്കൂളുകളില്‍ മതനിരപേക്ഷ സ്വാഗതഗാനം, ചര്‍ച്ചയ്ക്ക് തുടക്കമിട്ട് വിദ്യാഭ്യാസ മന്ത്രി
- തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയ്ക്ക് മുഖ്യമന്ത്രി അംഗീകാരം നൽകി
- ശബരിമല സ്വര്‍ണ്ണക്കൊള്ള; ദേവസ്വം മന്ത്രി രാജി വെയ്ക്കണം: മാര്‍ച്ച് 12ന് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച്
- സംസ്ഥാന സ്കൂൾ ശാസ്ത്രമേളയ്ക്ക് തുടക്കം
- 56 മത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് ആസിഫ് അലി- താമർ- അജിത് വിനായക ഫിലിംസ് ചിത്രം “സർക്കീട്ട്”

