തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി, സേവനങ്ങള്‍ ബോധപൂര്‍വം വൈകിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് പരാതി നല്കാന് വാട്സ് ആപ്പ് നമ്പര്‍ പുറത്തിറക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്. 15 ദിവസത്തിനകം പൊതുവായ വാട്സ് ആപ്പ് നമ്പര്‍ സജ്ജമാകുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഈ നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്നും, എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ സീറ്റിലും ഫയല്‍ പരമാവധി കൈവശം വയ്ക്കാവുന്നത് എത്ര ദിവസമാണെന്ന് ഉള്‍പ്പെടെ സേവനവും പൗരന്മാരുടെ അവകാശവും സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കുകയും […]Read More
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളം കളി വിവാദത്തില്‍ അന്തിമ ഫലത്തില്‍ മാറ്റമില്ലെന്ന് ജൂറി കമ്മിറ്റി. വിധി നിര്‍ണയത്തില്‍ പിഴവില്ലെന്ന് ജൂറി കമ്മിറ്റി കണ്ടെത്തിയതോടെ കാരിച്ചാല്‍ തന്നെ ജേതാവായി തുടരും. വീയപുരം ചുണ്ടന് തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബിന്റെ അപ്പീലാണ് ജൂറി കമ്മിറ്റി തള്ളിയത്. അപ്പീല്‍ തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കാനാണ് വീയപുരം ചുണ്ടന്റെ തീരുമാനം. ഫൈനലില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന് ആണ് വിജയിച്ചത്. 0.005 മൈക്രോ സെക്കന്റിന്റെ വ്യത്യാസത്തിലാണ് കാരിച്ചാല്‍ വീയപുരം ചുണ്ടനെ പരാജയപ്പെടുത്തിയത്. […]Read More
കോഴിക്കോട്: മുക്കത്ത് ഹൈസ്കൂള്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ ഇതര സംസ്ഥാന തൊഴിലാളി അടക്കം മൂന്നുപേർ അറസ്റ്റില്‍. കുട്ടിയുടെ മാതാവിന്റെ സുഹൃത്തുക്കളാണ് പോലീസ് പിടിയിലായത്. കൂടുതല്‍ പേർ പിടിയിലാകാനുണ്ടെന്നാണ് വിവരം. വിദ്യാർത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി മുക്കം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൈസ്കൂള്‍ വിദ്യാർത്ഥിനിയായ 15-കാരിയെ വയറുവേദനയെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ആറ് മാസം ഗർഭിണിയാണെന്ന് അറിയുന്നത്. തുടർന്നുള്ള അന്വേഷണത്തില്‍ മാതാവിന്റെ സുഹൃത്തുക്കളായ അസം സ്വദേശി മോമൻ അലി, മലപ്പുറം അരീക്കോട് ഊർങ്ങാട്ടീരി സ്വദേശികളായ മുഹമ്മദ് അനസ്, യുസുഫ് […]Read More
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവിനുള്ള അവാര്‍ഡ് നല്കാൻ തീരുമാനിച്ചാൽ അതിന് ഏറ്റവും അര്‍ഹൻ വിഡി സതീശനാണെന്ന് മുഹമ്മദ് റിയാസ് പരിഹസിച്ചു. കേരളത്തിലെ പ്രതിപക്ഷ നേതാക്കളിൽ ഏറ്റവും ഭീരുവാണ് സതീശൻ. മലപ്പുറം ജില്ലയെക്കുറിച്ച് നിയമസഭയിൽ അടിയന്തര പ്രമേയത്തിൽ ചർച്ച നടത്താൻ തീരുമാനിച്ചപ്പോൾ പ്രതിപക്ഷ നേതാവ് ഓടി ഒളിച്ചു. ചർച്ച നടന്നാൽ പ്രതിപക്ഷ നേതാവിനെ സ്ട്രെചറിൽ കൊണ്ട് പോകേണ്ടി വരുമായിരുന്നുവെന്നും റിയാസ് പറഞ്ഞു. […]Read More
മംഗളൂരു: കാണാതായ പ്രമുഖ വ്യവസായി ബി.എം.മുംതാസ് അലിയുടെ (52) മൃതദേഹം കണ്ടെത്തി. കുളൂര്‍ പാലത്തിന് അടിയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ദേശീയപാത 66ലെ (കൊച്ചി- പന്‍വേല്‍) കുളൂര്‍ പാലത്തിനു മുകളില്‍ അപകടത്തില്‍പ്പെട്ട നിലയില്‍ ഇദ്ദേഹത്തിന്റെ ആഡംബര കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പനമ്ബൂര്‍ പൊലീസിനെ വിവരമറിയിച്ചിരുന്നു. തുടര്‍ന്നാണ് ഫാല്‍ഗുനി പുഴയില്‍ തിരച്ചില്‍ നടത്തിയത്. മുംതാസ് അലിയുടെ മൊബൈല്‍ ഫോണും കാറിന്റെ താക്കോലും പാലത്തിനടുത്ത് നിന്ന് കണ്ടെത്തിയിരുന്നു. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയുള്‍പ്പെട്ട സംഘവും എന്‍ഡിആര്‍എഫും […]Read More
തിരുവനന്തപുരം: കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതിന് വേണ്ടി 100 ഏക്കർ ഭൂമി ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2013-ലെ ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ. നിയമ പ്രകാരം പുറപ്പെടുവിച്ച 11(ഒന്ന്) വിജ്ഞാപന പ്രകാരം ഏകദേശം 100 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. താമരശ്ശേരി താലൂക്കിൽ കിനാലൂർ, കാന്തലാട് വില്ലേജുകളിലായി 93 ഓളം വാസഗൃഹങ്ങൾ ഏറ്റെടുക്കേണ്ടി വരുമെന്നാണ് നിലവിൽ കണക്കാക്കിയിട്ടുള്ളതെന്നും കെ.എം. സച്ചിൻദേവിന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകി. 2013-ലെ ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ. നിയമത്തിലെ വകുപ്പ് 11(നാല്) പ്രകാരം പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചതിനാൽ ഈ ഭൂമിയുമായി […]Read More
കോഴിക്കോട്: വ്യവസായിയുടെ സ്വകാര്യ ഫോട്ടോകള്‍ ഉപയോഗിച്ചും വധഭീഷണി മുഴക്കിയും 10ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്ത് ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് പിടികൂടി. കാക്ക രഞ്ജിത്തിനെ കൂടാതെ പരാതിക്കാരനായ വ്യവസായിയുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന അബ്ദുല്‍ അക്ബര്‍(27), കൂട്ടാളി അന്‍സാര്‍(31) എന്നിവരെയാണ് കൊടുവള്ളി പോലീസ് പിടികൂടിയത്. ഇവര്‍ ഇരുവരും തൃശ്ശൂര്‍ കൈപ്പമംഗലം സ്വദേശികളാണ്. ടിപി ചന്ദ്രശേഖരന് വധക്കേസിലെ പ്രതിയായ കൊടി സുനിയുടെ സംഘാംഗവും കുപ്രസിദ്ധ കുറ്റവാളിയുമായ കാക്ക രഞ്ജിത്ത് സ്വര്‍ണ്ണക്കടത്ത്, തട്ടിക്കൊണ്ടുപോകല്‍ എന്നിവ ഉള്‍പ്പെടെ […]Read More
കോഴിക്കോട്: എംടി വാസുദേവന്‍ നായരുടെ വീട്ടില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ചത് വീട്ടിലെ പാചകക്കാരി ശാന്തയെന്ന് കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത് ആഡംബര വിവാഹവും വീട് പണിയും. ലോക്കര്‍ പൊട്ടിക്കാതെ അലമാര താക്കോല്‍ ഉപയോഗിച്ച് തുറന്ന് സ്വര്‍ണം എടുത്തതിനാല്‍ സ്വര്‍ണം മോഷ്ടിച്ചത് വീടുമായി അടുത്ത ബന്ധമുള്ള ആളാണെന്ന് അന്വേഷണം തുടങ്ങിയ ഘട്ടത്തില്‍തന്നെ പോലീസിന് വ്യക്തമായിരുന്നു. തുടര്‍ന്നാണ് വീട്ടുജോലിക്കാര്‍ ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്തത്. പാചക്കാരി ശാന്തയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ തോന്നിയതോടെ ഇവരെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുകയായിരുന്നു. ഈ അടുത്തിടെയായി വീട് നന്നാക്കിയതും മകളുടെ […]Read More
തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യാൻ ഹാജരായ നടൻ സിദ്ദിഖ് മടങ്ങി. രണ്ടര മണിക്കൂറിന് ശേഷമാണ് സിദ്ദിഖ് മടങ്ങിപ്പോയത്. എന്നാല്‍ ബലാത്സംഗ കേസിൽ ഇന്ന് വിശദമായ ചോദ്യം ചെയ്യൽ നടന്നിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. ചില രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സിദ്ദിഖ് ഹാജരാക്കിയില്ല. അക്കാര്യങ്ങള്‍ ചോദിച്ചതല്ലാതെ മൊഴിയെടുപ്പിലേക്ക് കടന്നിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. ഈ മാസം 12 ശനിയാഴ്ച വീണ്ടും ഹാജരാകാനും സിദ്ദിഖിന് നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം കമ്മീഷണർ ഓഫീസിലാണ് സിദ്ദിഖ് […]Read More
കൊച്ചി: കുപ്രസിദ്ധ ഗുണ്ട നേതാവായ ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളുടെ പേരുകളും. സിനിമ നടി പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്. ഇവർക്ക് പുറമേ സ്ത്രീകളടക്കം 20 ഓളം പേർ ഓം പ്രകാശിന്റെ മുറിയിൽ എത്തിയിട്ടുണ്ട്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്. മുറിയിലെത്തിയ ആളുകളെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. കഴിഞ്ഞ ദിവസമാണ് ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് കൊച്ചിയിലെ […]Read More
Recent Posts
- എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ഡോക്ടർമാർ
- കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍പെട്ട് യുവാവ് മരിച്ചു
- എകെജി സെന്ററിലെത്തിയ രവി ഡി സി മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ മടങ്ങി
- എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്വേഷിച്ച് രാഹുല്‍ ഗാന്ധി
- തകർത്താടി സുരാജ് വെഞ്ഞാറമൂട്