ദാരുണ സംഭവം അരങ്ങേറി തിരുനെല്‍വേലി. മൂന്ന് വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം വാഷിംഗ് മെഷീനില്‍ ഒളിപ്പിച്ചു. തിരുനെല്‍വേലി സ്വദേശികളായ വിഘ്നേഷ് -രമ്യ ദമ്പതികളുടെ മകന് സഞ്ജയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. അയല്‍ക്കാരിയായ തങ്കമ്മാളാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുഞ്ഞിനെ കാണാതാകുകയായിരുന്നു തുടര്‍ന്നുനടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ വാഷിംഗ് മെഷീനുള്ളിലായിരുന്നു. പരിശോധനക്കിടയില്‍ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സംശയം തോന്നിയ പോലീസ് ഇവരുടെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. കൊലപാതകത്തിന്റെ […]Read More
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ട പി.കെ.ശശിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. ശശിക്കെതിരേ നടപടിയെടുത്തത് നീചമായ പ്രവൃത്തിക്കെന്ന് ഗോവിന്ദന്. ശശി സാമ്പത്തിക ക്രമക്കേട് മാത്രമല്ല നടത്തിയത്. കള്ളുകേസിലും സ്ത്രീപീഡനക്കേസിലും പാര്‍ട്ടി ജില്ലാ സെക്രട്ടറിയായ സുരേഷ് ബാബുവിനെ പ്രതിയാക്കാന്‍ ശശി ശ്രമിച്ചു. ഇതിനായി ഗൂഢാലോചന നടത്തിയതായി തെളിഞ്ഞുവെന്നും എംവി ഗോവിന്ദന്. ചില നേതാക്കളുടെ കോക്കസായി നില്‍ക്കാമെന്ന് ആരും കരുതേണ്ട. വ്യക്തിക്ക് നേതാവ് എന്ന പദവി ലഭിക്കുന്നതു പാര്‍ട്ടിയില്‍ നിന്നാണെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.Read More
റിയാദ്: മൂന്ന് പൗരന്മാരുടെ വധശിക്ഷ സൗദിയില്‍ നടപ്പാക്കി സൗദി അറേബ്യ. തീവ്രവാദ സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിച്ച മൂന്ന് പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ആഭ്യന്തര മന്ത്രാലയം ത്വലാല്‍ ബിന്‍ അലി, മജ്ദി ബിന്‍ മുഹമ്മദ്, റാഇദ് ബിന്‍ ആമിര്‍ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയതായാണ് മന്ത്രാലയം അറിയിച്ചത്. തീവ്രവാദ സംഘടനയുമായി ആശയവിനിമയം നടത്തുകയും സംഘടനകള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തതുമായി തെളിയുകയായിരുന്നു.സമൂഹത്തിന്റെ സ്ഥിരതയെയും സുരക്ഷയെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചെന്നാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റം. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്കിയ അപ്പീല്‍ […]Read More
ഐഫോണ്‍ 16 പ്രോ മോഡലിന് 1,19,900 രൂപ മുതലാണ് വില. 256 ജിബി വേരിയന്റിന് 1,29,990 രൂപയും 512 ജിബി വേരിയന്റിന് 1,49,900 രൂപയും 1ടിബി വേരിയന്റിന് 1,69,900 രൂപയുമാണ് ഇന്ത്യന്‍ വിപണിയിലെ വില. ഐഫോണ്‍ പ്രോ മാക്സിനാവട്ടെ, 256 ജിബിയുടെ അടിസ്ഥാന വേരിയന്റിന് 1,44,900 രൂപയാണ്. 512 ജിബി സ്റ്റോറേജാവുമ്പോള്‍ വില 1,64,900 രൂപയായി ഉയരും. 1 ടിബി സ്റ്റോറേജന് 1,84,900 രൂപ നഷകണം.Read More
പാരീസ്: കരുത്തരായ ബെല്‍ജിയത്തെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് യുവേഫ നാഷന്‍സ് ലീഗില്‍ തകര്‍ത്ത് ഫ്രാന്‍സിന് ജയം. കോളോ മുവാനിയാണ് ഫ്രാന്‍സിനെ 29-ാം മിനുട്ടില്‍ മുന്നിലെത്തിച്ചത്. മത്സരത്തില്‍ ബെല്‍ജിയത്തിന് ഓണ്‍ടാര്‍ജറ്റിലേക്ക് 4 ഷോട്ടുകള്‍ മാത്രമാണ് തൊടുക്കാനായത്. ഡെബെലെയാണ് രണ്ടാം ഗോള്‍ 58- മിനുട്ടില്‍ നേടിയത്. ആദ്യ മത്സരത്തില്‍ ഇറ്റലി ഫ്രാന്‍സിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചിരുന്നു. അതേസമയം, ഇറ്റലി തുടര്‍ച്ചയായ രണ്ടാം ജയം നേടി. ഇസ്രയേലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്.ഡാവിഡ് ഫ്രാറ്റസി, മോയിസ് കീന്‍ എന്നിവര്‍ 38, […]Read More
കൊച്ചി: വി കെ പ്രകാശിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലൈംഗീകാതിക്രമ കേസില്‍ പ്രതിയായ സംവിധായകന് ഇന്ന് നിര്‍ണ്ണായക ദിവസമാണ്. യുവതിയായ തിരക്കഥാകൃത്തിന്റെ പരാതിയിലായിരുന്നു വി കെ പ്രകാശിനെതിരെ പോലീസ് കേസെടുത്തത്. എന്നാല്‍ പരാതിക്ക് പിന്നില്‍ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമെന്നാണ് വികെ പ്രകാശിന്റെ ആരോപണം. പ്രത്യേക അന്വേഷണ സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. കൊല്ലത്തുവച്ച് 2 വര്‍ഷം മുന്‍പ് അതിക്രമം നടന്നുവെന്നാണ് പരാതിയില്‍ ഉള്ളത്. കഥാ ചര്‍ച്ചയ്ക്ക് വിളിച്ചുവരുത്തി ലൈംഗീകാതിക്രമത്തിന് ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി.ജാമ്യാപേക്ഷ […]Read More
സെന്‍സസ് വൈകുന്നത് ചോദ്യം ചെയ്തു സ്റ്റാറ്റിസ്റ്റിക്സ് സമിതിയെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു. 150 വര്‍ഷത്തിനിടയില്‍ ആദ്യമായി ഇന്ത്യയുടെ കാനേഷുമാരി മുടങ്ങിയതിനെ തുടര്‍ന്നുള്ള ആശങ്കകള്‍ നിലനില്‍ക്കെ, പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ പ്രണബ് സെന്നിന്റെ നേതൃത്വത്തിലുള്ള 14 അംഗ സ്റ്റാറ്റിസ്റ്റിക്സ് സ്റ്റാന്‍ഡിംഗ് സമിതി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പിരിച്ചുവിട്ടു.എന്നാല്‍, സമിതി പിരിച്ചുവിടാനുള്ള കാരണങ്ങളൊന്നും അംഗങ്ങളെ അറിയിച്ചിട്ടില്ല എന്ന് ഇന്ത്യയുടെ മുന്‍ ചീഫ് സ്റ്റാറ്റിസ്റ്റിഷ്യനുമായ പ്രണബ് സെന്‍ പറഞ്ഞു. സെന്‍സസ് എന്തുകൊണ്ട് ഇതുവരെ നടത്തുന്നില്ല എന്ന് സമിതിയുടെ യോഗങ്ങളില്‍ തങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു എന്നും […]Read More
ചാണ്ടി ഉമ്മന്‍ എംഎല്‍എ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷക പാനലില്‍. നാഷണല്‍ ഹൈവേ അതോറിറ്റി പാനലിലെ 63 അംഗ പാനലില്‍ 19-ാമനായാണ് ചാണ്ടി ഉമ്മന്‍ ഉള്ളത്. പാനലിലുള്ളത് പുതുപ്പള്ളി എംഎല്‍എയാണെന്ന് എന്‍എച്ച്എഐ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഉന്നത കോണ്‍ഗ്രസ് നേതാവ് കേന്ദ്ര സര്‍ക്കാര്‍ പാനലില്‍ ഉള്‍പ്പെടുന്നത്. മുന്‍പ് താന്‍ ഈ പാനലില്‍ ഉണ്ടായിരുന്നെന്നും പുതുക്കി ഇറക്കിയപ്പോള്‍ വീണ്ടും ഉള്‍പ്പെടുത്തിയതാകാമെന്നാണ് ചാണ്ടി ഉമ്മന്‍ പറയുന്നത്. അതേസമയം ബിജെപി അഭിഭാഷകര്‍ക്കിടയില്‍ ഇത് വലിയ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിനുള്ളിലും വിഷയം ചര്‍ച്ചയാകാനും സാധ്യതയുണ്ട്.Read More
പിജി ട്രെയിനി ഡോക്ടറുടെ കൊലപാതകം; കൊല്‍ക്കത്ത പൊലീസിനും സംസ്ഥാന സര്‍ക്കാരിനും സുപ്രീംകോടതിയുടെ രൂക്ഷ
കൊല്‍ക്കത്ത: പിജി ട്രെയിനി ഡോക്ടറുടെ കൊലപാതകത്തില്‍ പൊലീസിനും സംസ്ഥാന സര്‍ക്കാരിനും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. സംഭവത്തില്‍ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യുന്നതിന് പൊലീസിന് കാലതാമസമുണ്ടായതിനെയും കോടതി ചോദ്യം ചെയ്തു. കേസ് കൈകാര്യം ചെയ്യുന്നതില്‍ മമതാസര്‍ക്കാര്‍ പരാജയപ്പെട്ടു. കേസില്‍ മമതക്കും പൊലീസിനും വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയ കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. അതേസമയം പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ നാളെ വൈകിട്ട് 5 മണിക്ക് മുമ്പായി ജോലിയില്‍ പ്രവേശിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്കി. ആര് ജി കര് മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ […]Read More
രാജ്യത്ത് എം പോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ദിവസം സംശയാസ്പദമായി ഐസോലേറ്റ് ചെയ്ത രോഗിക്ക് എം പോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ യുവാവിനാണ് എം പോക്സ് സ്ഥിരീകരിച്ചത്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ ക്ലേ 2 എംപോക്സ് ആണ് രോഗിക്ക് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒറ്റപ്പെട്ട കേസാണെന്നും യാത്ര സംബന്ധമായാണ് രോഗിക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ ഇപ്പോള്‍ ലോക ആരോഗ്യ സംഘടന പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥയില്‍ ഉള്‍പ്പെടുന്ന […]Read More
Recent Posts
- എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ഡോക്ടർമാർ
- കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍പെട്ട് യുവാവ് മരിച്ചു
- എകെജി സെന്ററിലെത്തിയ രവി ഡി സി മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ മടങ്ങി
- എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്വേഷിച്ച് രാഹുല്‍ ഗാന്ധി
- തകർത്താടി സുരാജ് വെഞ്ഞാറമൂട്