കിരീടം നേടുന്ന ആദ്യ ഇറ്റാലിയന്‍ താരം എന്ന ഉജ്ജ്വല നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സിന്നര്‍. യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ ചരിത്രമെഴുതി ഇറ്റാലിയന്‍ താരം ജാനിക് സിന്നര്‍. കിരീടം നേടുന്ന ആദ്യ ഇറ്റാലിയന്‍ താരം എന്ന ഉജ്ജ്വല നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സിന്നര്‍. ഫൈനലില്‍ അമേരിക്കന്‍ താരം ടെയ്ലര് ഫ്രിറ്റ്സിനെതിരെയായിരുന്നു ജാനിക്കിന്റെ ജയം. സ്കോര്‍: 6-3, 6-4, 7-5.2015ല്‍ വനിതാ സിംഗിള്‍സ് വിഭാഗത്തില്‍ ഫ്ളാവിയ പെന്നേറ്റ ജയം നേടിയതിന് ശേഷം ഫ്ലാഷിങ് മെഡോസില്‍ വിജയിക്കുന്ന രണ്ടാമത്തെ ഇറ്റാലിയന്‍ താരമെന്ന സവിശേഷത […]Read More
യുഎസ്: യുഎസിലടക്കം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ തടസ്സം നേരിട്ടത്. ഒരു മണിക്കൂറിലേറെ എക്സ് പ്രവര്‍ത്തനരഹിതമായിരുന്നു. എണ്‍പത് ശതമാനത്തിലധികം പേര്‍ക്ക് പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആപ്പിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിന്റെ കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇലോണ്‍ മസ്ക് ട്വിറ്റര്‍ സ്വന്തമാക്കിയതിന് ശേഷമാണ് പലപ്പോഴും ഇങ്ങനെ പ്ലാറ്റ്ഫോംപ്രവര്ത്തനരഹിതമാകുന്നത്. ഇതാദ്യമായല്ല എക്സ് ഇത്തരത്തില്‍ പണിമുടക്കുന്നത്.Read More
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജിസിസി) പ്രഥമ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ജയശങ്കര്‍ ദ്വിദിന സന്ദര്‍ശനത്തിനായി ഞായറാഴ്ച സൗദിയിലെത്തിയത്. കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനുള്ള വഴികളും ഇരുവരും ചര്‍ച്ച ചെയ്തു. ഇന്ത്യ-ഖത്തര്‍ ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നത് ചര്‍ച്ച ചെയ്തു. പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചകളെയും വിലയിരുത്തലുകളെയും അഭിനന്ദിക്കുന്നു, ”ജയശങ്കര്‍ എക്സില്‍ […]Read More
തിരുവനന്തപുരം: ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ ശക്തമാക്കും.വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓണക്കാലത്ത് വിപണിയില്‍ അധികമായെത്തുന്ന പാല്, ഭക്ഷ്യ എണ്ണകള്‍, പപ്പടം, പായസം മിശ്രിതം, ശര്‍ക്കര, നെയ്യ്, വിവിധ തരം ചിപ്സ്, പച്ചക്കറികള്‍, ചായപ്പൊടി, പരിപ്പുവര്‍ഗങ്ങള്‍, പഴങ്ങള്‍, മത്സ്യം, മാംസം തുടങ്ങിയവയുടെ ഉത്പാദന വിതരണ വില്പന കേന്ദ്രങ്ങളിലും, ഹോട്ടല്‍, ബേക്കറി, തട്ടുകടകള്‍, കാറ്ററിംഗ് യൂണിറ്റുകള്‍ […]Read More
തിരുവനന്തപുരം: 1485 കോടി രൂപയുടെ ചികിത്സാ ആനുകൂല്യങ്ങളാണ് മെഡിസെപ്പ് പദ്ധതി വഴി രണ്ടര വര്‍ഷത്തിനുള്ളില്‍ നല്‍കിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായാണ് സൗജന്യ കിടത്തി ചികിത്സ ഇത്രയും തുകയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയത്. ഇതില്‍ 1341.12 കോടി രൂപയും സ്വകാര്യ ആശുപത്രികളിലെ ചികിത്സകള്‍ക്കായാണ് നല്‍കിയതെന്നും ധനകാര്യ മന്ത്രാലയം പറഞ്ഞു.വാഹനാപകടം, പക്ഷാഘാതം, ഹൃദയാഘാതം ഉള്‍പ്പെടെ അടിയന്തിര സാഹചര്യങ്ങളില്‍ പാനല്‍ ചെയ്തിട്ടില്ലാത്ത ആശുപത്രികളില്‍ ചികിത്സ തേടിയതിന് നാലു കോടി രൂപയും ഇന്‍ഷുറന്‍സ് കമ്പനി നല്കി. 87.15 കോടി രൂപ […]Read More
തിരുവനന്തപുരം: ഓണം ഉത്സവബത്തയായി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് 1000 രൂപ വീതം ലഭിക്കും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 56.91 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്കും ഓണത്തോടനുബന്ധിച്ച് 1000 രൂപവീതം ഉത്സവബത്ത അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം100 പ്രവൃത്തിദിനം പൂര്‍ത്തിയാക്കിയ 5.69 ലക്ഷം തൊഴിലാളികള്‍ക്കാണ് ഉത്സവബത്ത അനുവദിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത 5929 തൊഴിലാളികള്‍ക്കാണ് ഉത്സവബത്ത ലഭിക്കുന്നത്.Read More
തിരുവനന്തപുരം: എഡിജിപിഎം ആര് അജിത് കുമാറിനെ ന്യായീകരിച്ച് രംഗത്തെത്തി സ്പീക്കര്‍ എഎന്‍ ഷംസീര്‍. ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ എഡിജിപി കണ്ടെതില്‍ തെറ്റില്ലെന്ന് ഷംസീര്‍ പറഞ്ഞു. ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണ്. ആ സംഘടനയുടെ നേതാക്കളെ വ്യക്തിപരമായി കണ്ടതില്‍ തെറ്റില്ലെന്നായിരുന്നു ഷംസീര്‍ പറഞ്ഞത്. ആര്‍എസ്എസ് ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു സംഘടനയാണ്. ആ സംഘടനകളിലെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നവരെ കണ്ടു. അതില്‍ വലിയ അപാകത ഉള്ളതായി എനിക്ക് തോന്നുന്നില്ല’, ഷംസീര്‍ പറഞ്ഞു.Read More
ന്യൂഡല്‍ഹി: ഇന്ത്യ- ബംഗ്ലാദേശ് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം തടയാന്‍ അതിര്‍ത്തിരക്ഷാസേനയുടെ നേതൃത്വത്തില്‍ തേനീച്ചക്കൂട് സ്ഥാപിച്ചു. ബംഗ്ലാദേശികള്‍ ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി നുഴഞ്ഞുകയറുന്നത് നടയുന്നതിനായാണ് 46 കിലോമീറ്റര്‍ വേലിയില്‍ ബി.എസ്.എഫ് ബെറ്റാലിയന് തേനീച്ച വളര്‍ത്തല്‍ ആരംഭിച്ചത്. തേനീച്ചക്കൂടുകള്‍ സ്ഥാപിച്ചതോടെ നുഴഞ്ഞുകയറ്റവും, അതിര്‍ത്തി കടന്നെത്തുന്ന മോഷ്ടാക്കളുടെയും, പിടിച്ചുപറിക്കാരുടെയും ശല്യവും കുറഞ്ഞെന്നാണ് വിലയിരുത്തല്‍. ബി.എസ്.എഫിന്റെ 32-ാം ബെറ്റാലിയനാണ് അതിര്‍ത്തികാക്കുന്നത്.കേന്ദ്രസര്‍ക്കാരിന്റെ വൈബ്രന്റ് വില്ലേജ് സംരംഭത്തില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ നവംബര്‍ മുതലാണ് തേനീച്ചക്കൂടുകള്‍ സ്ഥാപിച്ച് തുടങ്ങി. നുഴഞ്ഞുകയറ്റം ഇല്ലാതാക്കാന്‍ പലവിധ വഴികള്തേടിയ ബി.എസ്.എഫ് ഒടുവിലാണ് തേനീച്ചക്കൂട് […]Read More
മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ബെംഗളുരുവില്‍ പഠിക്കുന്ന നടുവത്ത് സ്വദേശി നിയാസ് പുതിയത്ത് (23) ആണ് മരിച്ചത്. പനി ബാധിച്ച് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച നിയാസ് മരിക്കുകയായിരുന്നു. കോഴിക്കോട് കൊമ്മേരിയില്‍ അഞ്ചു പേര്‍ക്ക് കൂടി മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ പരിശോധനക്കയച്ച നാല് സാമ്പിളുകള്‍ പോസിറ്റീവായതുള്പ്പെടെ 47 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 10പേര് ആശുപത്രി വിട്ടു. ബാക്കിയുള്ളവര്‍ ചികിത്സയില്‍ കഴിയുകയാണ്. കൊമ്മേരിയില്‍ ശക്തമായ […]Read More
മലപ്പുറം: മലപ്പുറം ജില്ലയിലെ അമരമ്പലത്ത് പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍.പ്രകമ്പനത്തെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി. രാവിലെ 10.45ഓടെയാണ് സംഭവം. അമരമ്പലം പൂക്കോട്ടുംപാടത്ത് 15ാം വാര്‍ഡിലാണ് ചെറിയ രീതിയില്‍ പ്രകമ്പനം ഉണ്ടായത്. എന്നാല്‍ ഭൂമികുലുക്കമല്ലെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടങ്ങളോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ഭൂമികുലുക്കമല്ല, ചെറിയൊരു പ്രകമ്പനം മാത്രമാണെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നത്.Read More
Recent Posts
- എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ഡോക്ടർമാർ
- കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍പെട്ട് യുവാവ് മരിച്ചു
- എകെജി സെന്ററിലെത്തിയ രവി ഡി സി മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ മടങ്ങി
- എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്വേഷിച്ച് രാഹുല്‍ ഗാന്ധി
- തകർത്താടി സുരാജ് വെഞ്ഞാറമൂട്