കണ്ണൂർ: കണ്ണൂര്‍ തളിപ്പറമ്പില്‍ നിന്ന് കാണാതായ 14 കാരന് വീഡിയോ കോള്‍ ചെയ്തുവെന്ന് കുടുംബം. ഇന്‍സ്റ്റഗ്രാം വഴി വീഡിയോ കോള്‍ ചെയ്തുവെന്നാണ് കുടുംബം അറിയിച്ചത്. ഫോണിലൂടെ കുട്ടി എന്താണ് കുടുംബവുമായി സംസാരിച്ചത് എന്നതില്‍ വ്യക്തതയില്ല.വിദ്യാര്‍ത്ഥി പാലക്കാട് എത്തിയതായാണ് പൊലീസ് സംശയിക്കുന്നത്. കുട്ടിയുടെ കൃത്യമായ ലൊക്കേഷന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. തളിപറമ്പ് സ്വദേശിയായ ആര്യനെ ഇന്നലെ വൈകുന്നേരം മുതലാണ് കാണാതാവുന്നത്.സ്കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് ആര്യനെ കാണാതാവുന്നത്. സ്കൂള്‍ യൂണിഫോം ആയിരുന്നു വേഷം. കയ്യില്‍ സ്കൂള്‍ ബാഗും ഉണ്ടായിരുന്നു. […]Read More
കൊച്ചി: ലഹരിക്കേസിൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നടി പ്രയാഗ മാർട്ടിന് നോട്ടീസ്. നാളെ രാവിലെ മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം. രാവിലെ 10 ന് ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്. ലഹരിക്കേസിൽ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ മുറിയിൽ സന്ദർശിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രയാഗ മാർട്ടിനെതിരെ നോട്ടീസയച്ചിരിക്കുന്നത്. എന്നാൽ ഓം പ്രകാശിനെ കാണാൻ മുറിയിലെത്തിയെന്ന ആരോപണം പ്രയാഗ തള്ളിയിരുന്നു. ഓം പ്രകാശിനെ മുമ്പ് കണ്ടിട്ടില്ലെന്നും പരിചയമില്ലെന്നും പ്രയാഗ പറഞ്ഞു. താൻ ലഹരി ഉപയോഗിക്കാറില്ലെന്നും പ്രയാഗ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ […]Read More
തിരുവനന്തപുരം: മുന്‍ ഡിജിപി ആര് ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. കെ സുരേന്ദ്രന് വീട്ടിലെത്തി അംഗത്വം നല്കി. കേരളത്തില്‍ ഡിജിപി റാങ്കിലെത്തിയ ആദ്യ വനിതയാണ് ശ്രീലേഖ. കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയും ശ്രീലേഖയാണ്. 1987 ബാച്ച് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. 2020ലാണ് വിരമിച്ചത്. കേരളത്തില്‍ ബിജെപിയില്‍ ചേര്‍ന്ന മൂന്നാം ഡിജിപിയാണ് ശ്രീലേഖ.Read More
തിരുവനന്തപുരം: തൃശ്ശൂർ പൂരം കലക്കലില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ സഭയിലും ആവർത്തിച്ച് സിപിഐ. പൂരം കലക്കിയതിനു പിന്നില്‍ വത്സൻ തില്ലങ്കേരിമാരും ആർഎസ്എസിന്റെ ഗൂഢ സംഘമുണ്ടെന്ന് സി.പി.ഐ എം.എല്‍.എ പി.ബാലചന്ദ്രനും അഭിപ്രായപ്പെട്ടു. തൃശ്ശൂർ പൂരംകലക്കല്‍ വിവാദത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ ചർച്ചയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. പുലർച്ചെ 3.30 മുതല്‍ പൂരം കലക്കാനുള്ള ശ്രമം ഉണ്ടായി. നാമജപ ഘോഷയാത്രയുമായി ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി തൃശ്ശൂരില്‍ എങ്ങനെയെത്തി? പൂരനഗരിയിലേക്ക് സുരേഷ് ഗോപി വരുന്നതിന് മുൻപ് തന്നെ മന്ത്രി കെ.രാജനും എല്‍.ഡി.എഫ് […]Read More
അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ തകര്‍പ്പന്‍ റെക്കോര്‍ഡുകളാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ കാത്തിരിക്കുന്നത്. ബംഗ്ലാദേശിനെതിരെ ഇന്ന് നടക്കാന്‍ പോവുന്ന രണ്ടാം ടി20 പോരാട്ടത്തില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്താല്‍ അതിവേഗം 2500 റണ്‍സിലെത്തുന്ന താരമെന്ന റെക്കോര്‍ഡില്‍ വിരാട് കോഹ്ലിക്കൊപ്പം എത്താന്‍ സൂര്യകുമാറിന് സാധിക്കും. അതേസമയം ടി20 സിക്സറുകളുടെ റെക്കോര്‍ഡില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പിറകേയും സൂര്യയുടെ കുതിപ്പ് അതിവേഗമാണ്. ടി20 മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിക്സെന്ന റെക്കോര്‍ഡില്‍ രോഹിത് ശര്‍മയാണ് നിലവില്‍ ഒന്നാമന്. […]Read More
കേരള സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബമ്പർ നറുക്കെടുപ്പിൽ 25 കോടിയുടെ ഒന്നാം സമ്മാനം TG434222 നമ്പർ ടിക്കറ്റ് നേടി. വയനാട് ജില്ലയില്‍ നിന്നുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്കാണ്. TD 281025, TJ 123045, TJ 201260, TB 749816, TH 111240, TH 612456, TH 378331, TE 349095, TD 519261, Read More
തിരുവനന്തപുരം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ തനിക്ക് സംഭവിച്ച നാക്കുപിഴയിൽ മുഖ്യമന്ത്രിയോട് ക്ഷമാപണം നടത്തി പി വി അൻവർ എംഎൽഎ. നിയമസഭ സമ്മേളനത്തിന് പങ്കെടുക്കുന്നതിന് മുമ്പ് മാധ്യമങ്ങളുമായി പി വി അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ ‘മുഖ്യമന്ത്രിയല്ല മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനാണെങ്കിലും മറുപടി പറഞ്ഞിരിക്കും’ എന്ന പരാമർശം പി വി അൻവർ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷമാപണവുമായി അദ്ദേഹം രംഗത്തെത്തിയത്. നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത് തിരികെ എത്തിയപ്പോൾ ഓഫീസാണ് നാക്കുപിഴ സംഭവിച്ച കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. മുഖ്യമന്ത്രിയല്ല മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനാണെങ്കിലും […]Read More
തിരുവനന്തപുരം: പൂരം കലക്കലില്‍ ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. വിഷയത്തില്‍ ജനങ്ങളുടെ മുന്നില്‍ സര്‍ക്കാര്‍ പ്രതികൂട്ടിലാണ്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. പൂരം കലക്കി തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ എം ആര് അജിത് കുമാറിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ ഗുഢാലോചന നടന്നിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ‘പൂരപറമ്പില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ രക്ഷകനായി, ആക്ഷന്‍ ഹീറോയായി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചു. സംഘര്‍ഷം നടക്കുന്നിടത്തേക്ക് പോകാന്‍ മന്ത്രിമാരായ കെ രാജനും ആര് ബിന്ദുവിനും മറ്റ് അംഗങ്ങള്‍ക്കും […]Read More
തിരുവനന്തപുരം: മുൻഗണനാ റേഷൻകാർഡുകാർക്കുള്ള മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ മസ്റ്ററിംഗ് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇനിയും ആളുകള്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുണ്ട്. ഒക്ടോബർ 8-ാം തീയതി വരെ79.79% പേരാണ് മസ്റ്ററിംഗ് പൂർത്തിയാക്കിയത്. മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കുന്നതിന് രണ്ടുമാസത്തെ സമയം ദീർഘിപ്പിച്ച് നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാരിന് കത്ത് നൽകുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഇ കെ വിജയൻ എംഎൽഎ നൽകിയ ശ്രദ്ധക്ഷണിക്കൽ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.കേന്ദ്രം ഒക്ടോബര്‍ 31 വരെ മസ്റ്ററിംഗ് […]Read More
ജമ്മു കശ്മീരിലെ അനന്ത്നാഗ് മേഖലയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ജവാന് വീരമൃത്യു. ഭീകരര്‍ തട്ടിക്കൊണ്ടുപോയ ടെറിട്ടോറിയല്‍ ആര്‍മി ജവാന്റെ മൃതദേഹം കണ്ടെത്തി.ഹിലാല്‍ അഹമ്മദ് ഭട്ട് ആണ് വീരമൃത്യു വരിച്ചത്. ശരീരത്തില്‍ നിരവധി തവണ വെടിയേറ്റിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ജവാനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്.സൈനികനെ കണ്ടെത്താനായി പ്രദേശത്ത് സുരക്ഷാ സേന തിരച്ചില്‍ നടത്തി വരവെയാണ് ഭൗതികശരീരം കണ്ടെത്തിയത്. രണ്ടു ജവാന്മാരെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയിരുന്നത്.ഇവരില്‍ ഒരാള്‍ രക്ഷപ്പെട്ട് തിരിച്ചെത്തിയിരുന്നു. ഇദ്ദേഹത്തെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സൈന്യം അറിയിച്ചു.ദക്ഷിണ […]Read More
Recent Posts
- എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ഡോക്ടർമാർ
- കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍പെട്ട് യുവാവ് മരിച്ചു
- എകെജി സെന്ററിലെത്തിയ രവി ഡി സി മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ മടങ്ങി
- എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്വേഷിച്ച് രാഹുല്‍ ഗാന്ധി
- തകർത്താടി സുരാജ് വെഞ്ഞാറമൂട്