തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. ഇന്ന് പവന് 360 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 57,120 രൂപയാണ്. ഗ്രാമിന് 45 കൂടി 7140 രൂപയായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം സ്വർണത്തിന്റെ വില 76,385 രൂപയാണ്. ഇപ്പോൾ ഒരു പവൻ ആഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും, നികുതിയും അടക്കം 60,000- 65,000 രൂപ മുടക്കേണ്ടി വരും. രാജ്യാന്തര വിപണിയിലെ വില വർദ്ധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വർണത്തിന് വില കൂടാൻ കാരണമായി […]Read More
കോഴിക്കോട്: തിരുവോണത്തലേന്ന് പെരുവയലിലെ പാടേരി ഇല്ലത്തും പത്തുദിവസം മുൻപ് ചേവായൂർ കാവ് സ്റ്റോപ്പിന് സമീപത്തെ വീട്ടിലും ഉള്‍പ്പെടെ മുപ്പതോളം കവർച്ചകള്‍ നടത്തിയ അന്തർസംസ്ഥാന മോഷ്ടാവും സഹായിയും അറസ്റ്റില്‍. മായനാട് താഴെ ചെപ്പങ്ങ തോട്ടത്തില്‍ വീട്ടില്‍ ബുള്ളറ്റ് ഷാലു എന്ന സി.ടി. ഷാലു (38), മലപ്പുറം കോട്ടയ്ക്കല്‍ ചാപ്പനങ്ങാടി എർകോട്ട് വീട്ടില്‍ മുഹമ്മദ് സുഫിയാൻ (37) എന്നിവരാണ് അറസ്റ്റിലായത്. പൂവാട്ടുപറമ്പ്, കുറ്റിക്കാട്ടൂർ, പുത്തൂർമഠം, കുരിക്കത്തൂർ, പാലക്കോട്ടുവയല്‍, മുണ്ടിക്കല്‍ത്താഴം എന്നിവിടങ്ങളില്‍ ഇവർ കവർച്ച നടത്തിയിട്ടുണ്ട്. ഈ വർഷം മുപ്പതോളം വീടുകളില്‍ […]Read More
ന്യൂ ഡൽഹി: ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പുതിയ ഡയറക്ടർ ജനറലായി പരമേഷ് ശിവമണി ചുമതലയേറ്റു. കോസ്റ്റ് ഗാർഡിന്റെ ഇരുപത്തിയാറമത്തെ ഡയറക്ടർ ജനറലാണ് പരമേഷ് ശിവമണി. ഡൽഹിയിലെ കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സ്ഥാനം ഏറ്റെടുത്തത്. അന്തരിച്ച ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാലിന് പകരമായാണ് എസ് പരമേഷ് സ്ഥാനമേറ്റത്ത്. തമിഴ്നാട് സ്വദേശിയാണ് പരമേഷ് ശിവമണി. കോസ്റ്റ്ഗാർഡ് അഡിഷണൽ ഡയറക്ടർ ജനറലായി സേവനം അനുഷ്ഠിക്കുന്നതിനിടെയാണ് നിയമനം. മൂന്ന് പതിറ്റാണ്ടിനിടെ ഡൽഹിയിൽ കോസ്റ്റ് ഗാർഡ് ഹെഡ്ക്വാർട്ടേഴ്സിൽ […]Read More
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ തന്റെ പകരക്കാരനായെത്തിയ കമ്രാൻ ഗുലാമിന്റെ സെഞ്ച്വറിയിൽ പ്രതികരണവുമായി ബാബർ അസം. നന്നായി കളിച്ചിരിക്കുന്നു കമ്രാൻ എന്ന് ബാബർ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. മത്സരത്തിൽ 224 പന്തുകൾ നേരിട്ട് 11 ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ കമ്രാൻ ഗുലാം 118 റൺസ് നേടിയിരുന്നു. താരത്തിന്റെ സെഞ്ച്വറി മികവിൽ ഇംഗ്ലണ്ടിനെതിരെ പാകിസ്താൻ ആദ്യ ദിവസം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 259 റൺസെടുത്തിരുന്നു. കമ്രാൻ ഗുലാമിന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. ഇംഗ്ലണ്ടിനെതിരായ രണ്ട്, മൂന്ന് ടെസ്റ്റ് […]Read More
കൊച്ചി: ആരോഗ്യനില വഷളായതിനെ തുടർന്ന് പി.ഡി.പി ചെയർമാൻ അബ്ദുള്‍ നാസർ മഅ്ദനിയെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വൃക്ക തകരാറുള്ള അദ്ദേഹത്തെ ഹീമോ ഡയാലിസിസിന് വിധേയനാക്കുന്നുണ്ട്. കലൂരിലെ വീട്ടില്‍ വച്ച് ഇന്നലെ ഉച്ചയ്ക്ക് 12ഓടെ കടുത്ത ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ഓക്സിജൻ നല്കി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഹൃദയമിടിപ്പ് കുറയുകയും രക്തസമ്മർദ്ദം ക്രമാതീതമായി വർദ്ധിക്കുകയും ചെയ്തിരുന്നു. ഡോ. മുഹമ്മദ് ഇക്ബാലിന്റെ നേതൃത്വത്തില്‍ പരിശോധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുടുംബാംഗങ്ങളും പാർട്ടി നേതാക്കളും ആശുപത്രിയിലുണ്ട്.Read More
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ സംഘടനയിൽ പൊട്ടിത്തെറി. കെ.പി.സി.സി മാധ്യമ വിഭാഗം തലവൻ ഡോ.പി.സരിനാണ് അതൃപതിയുമായി എത്തിയിരിക്കുന്നത്. പാലക്കാട് ഷാഫി പറമ്പിലിൻ്റെ പിൻഗാമിയായി ഷാഫിയുടെ തന്നെ ആശീർവാദത്തോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർത്ഥിയായത്. എന്നാൽ പാലക്കാടേക്ക് കോൺഗ്രസിൽ ഉയർന്നു കേട്ടിരുന്ന പ്രധാന പേരാണ് ‘സരിൻ്റേത്. ഇതിന് കെ.പി.സി.സി നേതൃത്വത്തിൽ പലർക്കും താൽപര്യവുമുണ്ടായിരുന്നു. എന്നാൽ അവസന നിമിഷം രാഹുലിന് തന്നെ നറുക്കു വീഴുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനടക്കം രാഹുലിനെ പിന്തുണച്ചതായാണ് വിവരം. പ്രതിപക്ഷ നേതാവ് പാലം […]Read More
തിരുവനന്തപുരം: വയനാട് ലോക്സഭയിലേയും പാലക്കാട്, ചേലക്കര നിയമസഭകളിലേയും ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസ് നാഥനില്ലാത്ത അവസ്ഥയിൽ. സംസ്ഥാന ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ കസേരയില്‍ ആളില്ലാതായിട്ട് മാസങ്ങളായി. ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും സുപ്രധാന റോള്‍ നിര്‍വ്വഹിക്കേണ്ടത് ചീഫ് ഇലക്ട്രല്‍ ഓഫീസറാണ്. ഈ പദവി ഒഴിഞ്ഞു കിടക്കുന്നത് തിരഞ്ഞെടുപ്പ് ഏകോപനത്തെ താളം തെറ്റിക്കും. ഈ സാഹചര്യത്തില്‍ പദവിയില്‍ ഉടന്‍ നിയമനം വേണമെന്ന ആവശ്യം ശക്തമാണ്. മുതിര്‍ന്ന ഐഎഎസുകാരെയാണ് ഈ പദവിയിലേക്ക് നിയോഗിക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള […]Read More
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ ഇന്ന് ബിജെപി ഹർത്താൽ ആചരിക്കുകയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കണ്ണൂർ നഗരസഭ പരിധിയിൽ ബിജെപി ഹർത്താൽ ആചരിക്കുന്നത്. മലയാലപ്പുഴയിൽ കോൺഗ്രസും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താലും തുടങ്ങി. വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. പി.പി ദിവ്യയുടെ വീട്ടിലേക്ക് കോൺഗ്രസും ബിജെപിയും ഇന്ന് മാർച്ച് നടത്തും. കൂടുതൽ പൊലീസിനെ ദിവ്യയുടെ വീടിനു സമീപം നിയോഗിച്ചിട്ടുണ്ട്. വിഷയത്തിൽ ഇതുവരെ പരസ്യ പ്രതികരണത്തിന് ദിവ്യ […]Read More
കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യക്കെതിരെ മരിച്ച നവീൻ ബാബുവിൻ്റെ സഹോദരൻ പൊലീസിൽ പരാതി നൽകി. പിപി ദിവ്യ, എഡിഎം നവീൻ ബാബുവിനെ ഭീഷണിപ്പെടുത്തിയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും പ്രവീൺ ബാബുവിൻ്റെ പരാതിയിൽ ആവശ്യപ്പെടുന്നു. എഡിഎമ്മിൻ്റെ മരണത്തിൽ ദിവ്യയുടെയും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സഹോദരൻറെ മരണത്തിലെ ദുരൂഹത നീങ്ങണമെന്ന് പ്രവീൺ ബാബു പറഞ്ഞു. പ്രഥമദൃഷ്ട്യാ ദിവ്യക്കെതിരെ കേസെടുക്കാനുള്ള തെളിവുണ്ടെന്നും അഭിഭാഷകൻ കൂടിയായ […]Read More
കണ്ണൂര്‍: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എഡിഎം കൈക്കൂലി വാങ്ങി എന്ന പരാതി റവന്യൂ വകുപ്പിന് ലഭിച്ചിട്ടില്ലെന്ന് കണ്ണൂര്‍ കളക്ടര്‍ റവന്യൂ മന്ത്രിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് പിന്നീട് സമര്‍പ്പിക്കും. ഇന്ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ നാല് മണിക്ക് ശേഷമാണ് മരണം നടന്നിരിക്കുന്നതെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇന്നലെ […]Read More
Recent Posts
- മുതലമടയിൽ അനധികൃത പടക്കശേഖരം: 50 കിലോയ്ക്ക് പകരം 500 കിലോ വെടിമരുന്ന്
- ചൂട് തുടരുന്നു… പാലക്കാട് താപനില 41.1 ഡിഗ്രി സെൽഷ്യസ്; സൂര്യാഘാതത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
- പ്രധാനമന്ത്രിക്കെതിരായ ഭീകരവാദി പരാമർശം; ഖാർഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്
- തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തിൽ മരണം 10 ആയി; ചികിത്സയിൽ കഴിയുന്നത് 11 പേർ
- വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവിൻ്റെ ആവശ്യം; ഉന്നതതല യോഗത്തിൽ തീരുമാനമറിയിക്കും

