പാലക്കാടിലെ സിപിഐഎം-ബിജെപി അന്തര്‍ധാരയുടെ മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്ത് വന്നത്; ടി സിദ്ദിഖ്
പാലക്കാട്: പാലക്കാടിലെ സിപിഐഎം-ബിജെപി അന്തര്‍ധാരയുടെ മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്ത് വന്നതെന്ന് ടി സിദ്ദിഖ് എംഎല്‍എ. ഇനിയും പല ഡീലുകളും പുറത്തു വരാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സമയാസമയത്ത് അന്തര്‍ധാര അവര്‍ ഉപയോഗിച്ചിട്ടുണ്ടെന്നും സിദ്ദിഖ് പറഞ്ഞു. ‘1991ല്‍ പാലക്കാട് നഗരസഭയില്‍ ഇടത് സ്ഥാനാര്‍ത്ഥി ജയിച്ചത് ബിജെപി പിന്തുണയോടെയാണ്. ഇടത് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു. ബിജെപി അംഗങ്ങള്‍ സിപിഐഎമ്മിന് വോട്ട് ചെയ്തു. അന്നുമുതല്‍ തുടങ്ങിയ സിപിഐഎം-ബിജെപി പ്രത്യക്ഷ അന്തര്‍ധാര ഇപ്പോഴും തുടരുന്നു’, അദ്ദേഹം വ്യക്തമാക്കി. […]Read More

