കണ്ണൂർ: പി പി ദിവ്യക്കെതിരെ സംഘടനാ നടപടി ഉടൻ ഇല്ല. തിടുക്കത്തിൽ തീരുമാനം വേണ്ടെന്നും നിയമപരമായ നടപടികൾ മുന്നോട്ട് പോകട്ടെയെന്നുമാണ് തൃശൂരിൽ ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ തീരുമാനം. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം വരുന്ന മുറയ്ക്ക് മാത്രം നടപടി മതിയെന്നും യോഗത്തിൽ ധാരണയായി. ദിവ്യ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. കോടതി ഉത്തരവ് വരുന്നത് വരെ ദിവ്യ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയേക്കില്ലെന്നാണ് വിവരം. മുന്‍കൂർ ജാമ്യേപേക്ഷയിലെ ഉത്തരവ് കാത്തിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. അതേസമയം, ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ […]Read More
തിരുവനന്തപുരം: മുന്‍ഗണന വിഭാഗത്തിലെ റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങിനുള്ള സമയപരിധി നീട്ടി. നവംബര്‍ അഞ്ച് വരെയാണ് സമയപരിധി നീട്ടി നല്‍കിയിരിക്കുന്നത്. ഇനി 16 ശതമാനത്തോളം വരുന്ന മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളാണ് മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ളത്. മുന്‍ഗണനാ വിഭാഗത്തിലെ റേഷന്‍ കാര്‍ഡ് മസ്റ്ററിങിന്റെ സമയപരിധി ഒക്ടോബര്‍ 25ന് അവസാനിച്ചിരുന്നു. ഇനിയും മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ നിരവധി പേരുള്ള സാഹചര്യത്തിലാണ് സമയപരിധി നീട്ടി നല്‍കിയത്. നിലവില്‍ 83.67 ശതമാനം പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട എല്ലാ അംഗങ്ങള്‍ക്കും മസ്റ്ററിങിനുള്ള അവസരം ഉണ്ടാകും. മസ്റ്ററിങ് […]Read More
പനാജി: 55-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ‘സ്വാതന്ത്ര്യ വീർ സവർക്കർ’ ഇന്ത്യൻ പനോരമയുടെ ഉദ്ഘാടന ചിത്രമാകും ഹിന്ദി, മറാത്തി ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം വി.ഡി.സവർക്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയത്. രൺദീപ് ഹൂഡയാണ് ചിത്രം സംവിധാനം ചെയ്തത്. അദ്ദേഹം തന്നെയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചത്. നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന 55-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഐഎഫ്എഫ്ഐ) യിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചു. […]Read More
കോട്ടയം: തൃശൂർ എംപി സുരേഷ് ഗോപിക്കെതിരെ ബിജെപി പ്രവർത്തകന്റെ പരാതി. ചങ്ങനാശ്ശേരി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കണ്ണൻ പായിപ്പാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് പരാതിയയച്ചത്. പാർട്ടി പ്രവർത്തകരെ അപമാനിച്ചെന്നാണ് കണ്ണൻ പായിപ്പാട് അയച്ച പരാതിയിലുള്ളത്. മെമ്മോറാണ്ടം നൽകാൻ വന്നവരെ നിങ്ങളുടെ എംപി അല്ല എന്നു പറഞ്ഞ് സുരേഷ് ഗോപി അധിക്ഷേപിച്ചെന്നും, പ്രവർത്തകരെ കളിയാക്കിയെന്നും ബിജെപിയെ അപമാനിച്ചെന്നുമാണ് പരാതിയിലുള്ളത്.Read More
കണ്ണൂർ: പി പി ദിവ്യയുടെ ബിനാമി കമ്പനിയെന്ന് ആരോപണം നേരിടുന്ന കാർട്ടൺ പരസ്യ ബോർഡുകളിലും അഴിമതി കാണിച്ചതായി ആക്ഷേപം. തദ്ദേശസ്ഥാപനങ്ങളിലെ പരസ്യബോർഡ് വച്ചതിൽ വൻതുകയാണ് കാർട്ടൺ കമ്പനി ഈടാക്കിയത്. 57,000 രൂപ മാത്രം ചെലവ് വരുന്ന ഒരു പരസ്യബോർഡ് മൂന്ന് ലക്ഷം രൂപയ്ക്കാണ് കാർട്ടൺ ചെയ്ത് നൽകിയത്. കണ്ണൂരിലുള്ള പല പഞ്ചായത്തുകളിലും പല കരാറുകളും എടുത്തിരിക്കുന്നത് കാർട്ടണാണ്.പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആയതിനു ശേഷം നൽകിയ നിർമ്മാണ കരാറുകളിൽ ദുരൂഹതയുണ്ടെന്ന വാർത്തയും കഴിഞ്ഞ […]Read More
പാലക്കാട്: തേങ്കുറുശ്ശി ദുരഭിമാനക്കൊലയില്‍ ശിക്ഷാ വിധി തിങ്കളാഴ്ച. പ്രതികള്‍ രണ്ടു പേരും കുറ്റക്കാരെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. ഇന്ന് വിധി പറയുമെന്നാണ് നിശ്ചയിച്ചിരുന്നതെങ്കിലും തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.പാലക്കാട് ജില്ലാ അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി ആർ. വിനായക റാവു ആയിരിക്കും ശിക്ഷ വിധിക്കുക. ഇന്നലെയാണ് രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി വിധിച്ചത്. 2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം.ഇതര ജാതിയില്‍നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷ് എന്ന അപ്പു ആണ് കൊല്ലപ്പെട്ടത്. വിവാഹത്തിന്‍റെ 88-ാം […]Read More
ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിനിടെ മറ്റൊരു നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. 2001ന് ശേഷം ഇതാദ്യമായി സ്വന്തം മണ്ണിലെ ഒരു പരമ്പരയിലെ തുടർച്ചയായ രണ്ട് ടെസ്റ്റുകളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം 100ലധികം ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി. 2001ൽ മുംബൈയിൽ നടന്ന ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ ടീം ആദ്യം ബാറ്റ് ചെയ്ത് 176 റൺസിൽ ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ 349 റൺസാണ് ഒന്നാം ഇന്നിംഗ്സിൽ നേടിയത്. 173 റൺസിന്റെ ലീഡാണ് ഓസ്ട്രേലിയൻ […]Read More
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഡെംചോക്കിലെയും ദെപ്‌സാങ് സമതലങ്ങളിലെയും സംഘർഷകേന്ദ്രങ്ങളിൽ നിന്ന് ഇന്ത്യയും ചൈനയും സൈന്യത്തെ പിൻവലിച്ചുതുടങ്ങി. കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽനിന്ന് സൈനികരെ പിൻവലിക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളുമുണ്ടാക്കിയ ധാരണയെത്തുടർന്നാണ് നടപടി. ഇന്ത്യയുടെയും ചൈനയുടെയും സൈന്യം ഈമാസം 29-നുള്ളിൽ ഡെംചോക്, ദെപ്‌സാങ് സംഘർഷകേന്ദ്രങ്ങളിൽനിന്ന് സൈനികോദ്യോഗസ്ഥരെ ഉപകരണങ്ങളടക്കം പിൻവലിക്കുമെന്നാണ് ധാരണ. 2020 ഏപ്രിലിന് മുൻപ് ഈ പ്രദേശങ്ങളിലുണ്ടായിരുന്ന അവസ്ഥയിലേക്ക് ഇരു രാജ്യങ്ങളുടെയും സൈന്യം തിരികെപ്പോകും. സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് ഈ പ്രദേശങ്ങളിൽ സൈനികതല കമാൻഡർമാർ തുടർച്ചയായി യോഗം ചേരുമെന്നും ഔദ്യോഗികവൃത്തങ്ങൾ […]Read More
കോഴിക്കോട്: തോമസ് കെ തോമസിനെതിരായ കോഴ ആരോപണത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി വനംമന്ത്രി എ കെ ശശീന്ദ്രൻ. ആരോപണം താൻ അന്വേഷിച്ചിട്ടില്ലെന്നും പരിശോധിച്ച് പറയാമെന്നുമായിരുന്നു ശശീന്ദ്രന്റെ പ്രതികരണം. പാർട്ടിയിൽ ഈ വിഷയത്തിൽ രണ്ട് അഭിപ്രായമില്ല. അന്വേഷണം നടത്തണമോ വേണ്ടയോ എന്നത് പാർട്ടി തീരുമാനിക്കും. അങ്ങനെ കണ്ടെത്തി കുറ്റം ചെയ്‌തെന്ന് കണ്ടെത്തിയാൽ തോമസ് കെ തോമസ് കുറ്റക്കാരൻ എന്നുതന്നെ പറയും. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഏത് ദിവസമാണോ രാജിക്കത്ത് നൽകേണ്ടത്, അന്ന് കത്ത് നൽകുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഉപതിരഞ്ഞെടുപ്പ് കഴിയുന്നത് […]Read More
കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതർക്കെതിരെ ഭീഷണിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പാർട്ടി തോറ്റാൽ ഈ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നും എവിടെ നിന്നാണ് ശൂലം വരികയെന്ന് പറയാൻ കഴിയില്ലെന്നും സുധാകരൻ ഭീഷണിപ്പെടുത്തി.തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു സുധാകരന്റെ ഭീഷണി. വിമതരെ മോശമായ വാക്കുകളുപയോഗിച്ചാണ് സുധാകരൻ വിശേഷിപ്പിച്ചത്. പാർട്ടിയെ ഒറ്റുകൊടുത്ത് ബാങ്കിനെ സിപിഐഎമ്മിന് തീറെഴുതികൊടുക്കാൻ ശ്രമിക്കുന്നവർ ഒന്നോർക്കണം, തിരഞ്ഞെടുപ്പിൽ പാർട്ടി തോറ്റാൽ ഈ പ്രദേശത്ത് നിങ്ങളെ ജീവിക്കാൻ അനുവദിക്കില്ലെന്നും, എവിടെ നിന്നാണ് ശൂലം […]Read More

