ശ്രീനഗർ: നയതന്ത്ര കരാറിലൂടെ സംഘർഷാവസ്ഥ പരിഹരിക്കപ്പെട്ടതിന് പിന്നാലെ കിഴക്കൻ ലഡാക്കിൽ നിന്നും പിൻവാങ്ങുന്ന നടപടികൾ ആരംഭിച്ചിരിക്കുകയാണ് ഇന്ത്യയും ചൈനയും. ഇരു വിഭാഗത്തിന്റെയും സൈന്യം യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ടെന്റുകളും മറ്റ് താത്കാലിക നിർമ്മിതികളും നീക്കം ചെയ്യാൻ തുടങ്ങി. അധിക സൈന്യത്തെയും ഇരു രാജ്യങ്ങളും പിൻവലിച്ചിട്ടുണ്ട്. ഇന്നലെ വൈകീട്ട് മുതലാണ് കരാർ പ്രകാരം പിൻവാങ്ങാനുള്ള നീക്കങ്ങൾ ഇരു വിഭാഗം സൈനികരും ആരംഭിച്ചത്. ഇരു സൈന്യങ്ങളും നിയന്ത്രണരേഖയ്ക്ക് സമീപം നിർമ്മിച്ചിരുന്ന ടെന്റുകൾ നീക്കം ചെയ്തു. മറ്റ് താത്കാലിക നിർമ്മിതികളും നീക്കം ചെയ്തു. […]Read More
മുസ്ലിം വിഭാഗങ്ങൾക്കിടയിൽ തീവ്രവാദ ചിന്ത വളർത്തുന്നതിൽ അബ്ദുൽ നാസർ മഅ്ദനി പങ്കുവഹിച്ചിരുന്നുവെന്ന് പി
കൊച്ചി: കേരളത്തിലെ മുസ്ലിം വിഭാഗങ്ങൾക്കിടയിൽ തീവ്രവാദ ചിന്ത വളർത്തുന്നതിൽ അബ്ദുൽ നാസർ മഅ്ദനി പങ്കുവഹിച്ചിരുന്നുവെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. ബാബരി മസ്ജിദ് തകർച്ചയ്ക്ക് ശേഷം മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ അബ്ദുൽ നാസർ മഅ്ദനിയുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം നടത്തിയ പ്രഭാഷണ പര്യടനം തീവ്രവാദ ചിന്ത വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. മഅ്ദനി അതിവൈകാരികമായ പ്രസംഗങ്ങളിലൂടെ ആളുകൾക്കിടയിൽ തീവ്രചിന്താഗതികൾ വളർത്താൻ ശ്രമിച്ചുവെന്നും ഇതിലൂടെ ഒട്ടേറെ യുവാക്കൾ തീവ്രവാദ പ്രവർത്തനത്തിലേക്ക് ആകർഷിക്കപ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണെന്നും പി ജയരാജൻ […]Read More
തിരുവനന്തപുരം: കൂറുമാറാൻ എൻസിപി ശരദ് പവാർ പക്ഷം എംഎൽഎ തോമസ് കെ തോമസ് പണം വാഗ്ദാനം ചെയ്തെന്ന ആരോപണം തള്ളി ആർഎസ്പി-ലെനിനിസ്റ്റ് നേതാവ് കോവൂർ കുഞ്ഞുമോൻ എംഎൽഎ. കോഴ ആരോപണം സംബന്ധിച്ച വാർത്ത വാസ്തവവിരുദ്ധമാണെന്നും അത്തരത്തിൽ ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം യുഡിഎഫ് വാഗ്ദാനം ചെയ്തിട്ടുപോലും പോയിട്ടില്ല. പച്ചില കണ്ടാൽ പോകുന്നവനല്ല താനെന്നും കോവൂർ കുഞ്ഞുമോൻ പറഞ്ഞു. പാർട്ടിയിൽ അർഹമായ പ്രാതിനിധ്യം കിട്ടിയിട്ടില്ല. പക്ഷേ അതിൽ ആരോടും പരിഭവമില്ല. മുഖ്യമന്ത്രി വിഷയത്തെ […]Read More
പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിൻമാറണമെന്ന പി സരിന്റെ ആവശ്യം തള്ളി എ കെ ഷാനിബ്. മത്സരിക്കുമെന്ന് ആലോചിച്ച് എടുത്ത തീരുമാനമാണ്. എല്ലാ പാർട്ടിയിലും അസംതൃപ്തരായ പ്രവർത്തകരുണ്ട്. അവർക്ക് വോട്ട് ചെയ്യാനുള്ള പ്ലാറ്റ്ഫോമായാണ് തന്റെ നാമനിർദ്ദേശ പത്രികയെ കണക്കാക്കുന്നത്. ഇന്ന് ഉച്ചയോടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും എ കെ ഷാനിബ് പറഞ്ഞു. മത്സരിക്കണമെന്ന് നേരത്തെ മുൻകൂട്ടി തീരുമാനിച്ചതായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷാഫി പറമ്പിലുമായോ രാഹുൽ മാങ്കൂട്ടത്തിലുമായോ വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. ‘പിന്മാറാനുള്ള കാര്യം തത്ക്കാലം ആലോചിച്ചിട്ടില്ല. […]Read More
ചേലക്കര: എന്‍സിപി നേതാവ് തോമസ് കെ തോമസിനെതിരായ ആരോപണം തള്ളാതെ എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. തോമസ് കെ തോമസിനെതിരായ ആരോപണം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുന്നണിയുടെ ശ്രദ്ധയിലേക്ക് ഇത്തരം വിഷയങ്ങള്‍ വന്നിട്ടില്ലെന്നും ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും മുന്നണിയില്‍ നടന്നിട്ടില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. മന്ത്രിസ്ഥാനത്തെ കുറിച്ച് സംസാരിക്കേണ്ടത് അതാത് പാര്‍ട്ടികളാണ്. മന്ത്രിസ്ഥാനത്തിന് ഒരുറപ്പും ഇടതുമുന്നണി നല്‍കിയിട്ടില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കുതിരക്കച്ചവടം […]Read More
പാലക്കാട്: ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും പാർട്ടിയിൽ കടുത്ത അവഗണനയാണെന്നും ആരോപിച്ച് പാർട്ടിവിട്ട അബ്ദുൾ ഷുക്കൂറിനെ ചേർത്തു നിർത്താൻ കോൺഗ്രസ്. ഷുക്കൂർ കോൺഗ്രസ് അംഗത്വം സ്വീകരിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ അബ്ദുൾ ഷുക്കൂറുമായി ആശയ വിനിമയം നടത്തി. കോൺഗ്രസിൽ തിരക്കിട്ട കൂടിയാലോചനകൾ നടക്കുകയാണ്. അതേസമയം, ഷുക്കൂറിനെ അനുനയിപ്പിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് സിപിഐഎമ്മും. ബന്ധുക്കളെ കാണാൻ സിപിഐഎം നേതാക്കൾ ഷുക്കൂറിന്റെ വീട്ടിലെത്തി. ഷുക്കൂറിന്റെ വീട്ടിൽ എൻ എൻ കൃഷ്ണദാസ് […]Read More
പാലക്കാട്: പാലക്കാട് സിപിഐഎമ്മിൽ പൊട്ടിത്തെറി. പാലക്കാട് ഏരിയ കമ്മറ്റി അംഗം അബ്ദുൾ ഷുക്കൂർ പാർട്ടി വിട്ടു. ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും പാർട്ടിയിൽ കടുത്ത അവഗണനയാണെന്നും അബ്ദുൾ ഷുക്കൂർ ആരോപിച്ചു. ആത്മാർത്ഥമായി പ്രവർത്തിച്ച ആളാണ് താൻ. ഒരു ചവിട്ടി താഴ്ത്തൽ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉണ്ടായി. അത് സഹിക്കാനായില്ലെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അബ്ദുൽ ഷുക്കൂർ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജയിക്കണമെന്ന് ജില്ലാ സെക്രട്ടറിക്ക് ആഗ്രഹമില്ല. സമാന അനുഭവസ്ഥർ പാർട്ടിയിൽ വേറെയുമുണ്ട്. പാലക്കാട് ഓട്ടോ […]Read More
തിരുവനന്തപുരം: കൂറുമാറാൻ എംഎൽഎമാർക്ക് പണം വാഗ്ദാനം ചെയ്തെന്ന ആരോപണം തള്ളി എൻസിപി ശരദ് പവാർ പക്ഷം എംഎൽഎ തോമസ് കെ തോമസ്. ആരോപണങ്ങൾക്ക് പിന്നിൽ കുട്ടനാട് സീറ്റിൽ നിന്നും മുമ്പ് മത്സരിച്ചിരുന്ന കേരള കോൺഗ്രസ് നേതാവ് ആന്റണി രാജു ആണെന്നും തോമസ് കെ തോമസ് ആരോപിച്ചു. ഇത് സംബന്ധിച്ച കത്ത് തോമസ് കെ തോമസ് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ വിശദീകരണം നൽകാൻ ഇന്ന് വാർത്താ സമ്മേളനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിസ്ഥാന തർക്കം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മന്ത്രിസ്ഥാന […]Read More
മലപ്പുറം: പൊന്നാനി പീഡന പരാതിയിൽ പൊലീസ് ഉന്നതർക്കെതിരായ എഫ്‌ഐആർ ഇന്ന്. മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. മലപ്പുറം മുൻ എസ്പി സുജിത് ദാസ്, തിരൂർ മുൻ ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി മുൻ സി ഐ വിനോദ് എന്നിവർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുക. ഇവർക്കെതിരെ ബലാത്സംഗക്കുറ്റവും ചുമത്തിയേക്കും. ഇതിൽ സിഐ വിനോദ്, ഡിവൈഎസ്പി ബെന്നി എന്നിവർ സർവീസിൽ തുടരുകയാണ്. എസ് പി സുജിത്ത് മറ്റൊരു കേസിൽ സസ്പെൻഷനിലാണ്. അതിജീവിതയുടെ പരാതിയിൽ കണ്ടാൽ […]Read More
തിരുവനന്തപുരം: തിരുവനന്തപുരത്തെ വീട്ടമ്മയുടേത് കൊലപാതകമെന്ന് കണ്ടെത്തി. അഴൂര്‍ സ്വദേശിനി നിര്‍മലയുടെ മരണത്തിലാണ് നിര്‍ണായക കണ്ടെത്തല്‍. സംഭവത്തില്‍ മകളും ചെറുമകളും അറസ്റ്റിലായി. സ്വത്ത് തട്ടിയെടുക്കാനായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. നിര്‍മലയുടെ മകള്‍ ശിഖയും ചെറുമകള്‍ ഉത്തരയുമാണ് പൊലീസിന്റെ പിടിയിലായത്. ഈ മാസം 17നായിരുന്നു കൊലപാതകം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. നിര്‍മലയും മകളും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് പൊലീസ് പറഞ്ഞു. നിര്‍മ്മലയുടെ പുതുതായി തുടങ്ങിയ നിക്ഷേപത്തില്‍ ശിഖയെ അവകാശിയാക്കാത്തതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നും പൊലീസ് അറിയിച്ചു.Read More

