Latest News

Month: October 2024

Gadgets

ഉമര്‍ ഫൈസി മുക്കത്തിന്റെ പരാമര്‍ശം; പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി കെ

മലപ്പുറം: സാദിഖലി തങ്ങള്‍ക്കെതിരായ ഉമര്‍ ഫൈസി മുക്കത്തിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി കെ ബഷീര്‍. സമൂഹവും സമുദായവും അംഗീകരിക്കുന്നവരാണ് പാണക്കാട് കുടുംബമെന്ന് പി കെ ബഷീര്‍ പറഞ്ഞു. പാണക്കാട് കുടുംബം പൊതു നേതൃത്വമാണ്. അത് തച്ചുടക്കലാണ് ചിലരുടെ ലക്ഷ്യമെന്നും പി കെ ബഷീര്‍ പ്രതികരിച്ചു. ‘വിവരമില്ലാത്തവര്‍ പറയുന്നതിനെ കാര്യമാക്കേണ്ടതില്ല. പറയുന്നവരുടെ ഉള്ളിലെ ഈഗോയാണ് ഇങ്ങനെ പറയിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഞങ്ങള്‍ ഇവിടെയുണ്ടെന്ന് കാണിക്കാന്‍ പറയുന്നതാണ്. എല്ലാ വിഭാഗത്തിലുമുണ്ടാകും നീര്‍ക്കോലികള്‍’, പി കെ ബഷീര്‍ […]Read More

Gadgets

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക് വിട

കൊച്ചി: യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ (96) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 50 വര്‍ഷക്കാലം സഭയെ നയിച്ച സഭാധ്യക്ഷനാണ് വിടപറഞ്ഞിരിക്കുന്നത്. 1929 ജൂലൈ 22 ന് പുത്തന്‍കുരിശ് വടയമ്പാടി ചെറുവിള്ളില്‍ മത്തായി-കുഞ്ഞമ്മ ദമ്പതികളുടെ മകനായാണ് ജനനം. 1958 ഒക്ടോബര്‍ 21ന് വൈദികപട്ടം സ്വീകരിച്ചു. 1974ല്‍ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്യപ്പെട്ടു. 1998 ഫെബ്രുവരി 22ന് സുന്നഹദോസ് പ്രസിഡന്റായി. 2000 ഡിസംബര്‍ 27ന് പുത്തന്‍കുരിശില്‍ ചേര്‍ന്ന പള്ളി പ്രതിപുരുഷ […]Read More

Gadgets

കാത്തിരിപ്പിന് അവസാനം; ഐപിഎൽ റീടെന്‍ഷന്‍ ലിസ്റ്റ് പുറത്തു വന്നു

ഐപിഎല്‍ ആരാധകരുടെ കാത്തിരിപ്പിന് അവസാനമായി. ഓരോ ടീമുകളും നിലനിര്‍ത്തിയ താരങ്ങളുടെ അന്തിമ പട്ടിക പുറത്തുവന്നു. സഞ്ജു സാംസൺ ഉൾപ്പടെ ആറ് താരങ്ങളെയാണ് രാജസ്ഥാൻ റോയൽസ് നിലനിർത്തിയിരിക്കുന്നത്. റിഷഭ് പന്തിനെ ഡൽഹി ക്യാപിറ്റൽസും കെ എൽ രാഹുലിനെ ലഖ്നൗ സൂപ്പർ ജയന്റ്സും ശ്രേയസ് അയ്യരിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും നിലനിർത്തിയില്ല. മുംബൈ ഇന്ത്യന്‍സ് : ജസ്പ്രീത് ബുംമ്ര, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രോഹിത് ശര്‍മ, തിലക് വർമ ചെന്നൈ സൂപ്പര്‍ കിങ്‌സ് : റുതുരാജ് ഗെയ്ക്ക്‌വാദ്, രവീന്ദ്ര […]Read More

Gadgets

കൊടകര കുഴല്‍പ്പണക്കേസ്; ബിജെപിയെ വെട്ടിലാക്കി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ വെട്ടിലാക്കി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍. കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് സതീഷ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന് താന്‍ സാക്ഷിയാണ്. ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവര്‍ക്ക് മുറി എടുത്ത് നല്‍കിയത് താനാണെന്നും സതീഷ് പറഞ്ഞു. കൊടകര കുഴല്‍പ്പണക്കേസ് നടക്കുന്ന 2021 ല്‍ ബിജെപിയുടെ തൃശൂര്‍ ഓഫീസില്‍ സെക്രട്ടറിയായിരുന്നു തിരൂര്‍ സതീഷ്. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇതിനിടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ബിജെപി ജില്ലാ ഭാരവാഹികള്‍ […]Read More

Gadgets

കളക്ടറുടെ മൊഴി വിശ്വസിക്കുന്നില്ലെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ

പത്തനംതിട്ട: കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയനെതിരെ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബം. നവീന്‍ ബാബു ചേംബറിലെത്തി കണ്ടെന്ന കളക്ടറുടെ മൊഴി വിശ്വസിക്കുന്നില്ലെന്ന് പങ്കാളി മഞ്ജുഷ പറഞ്ഞു. കളക്ടറുമായി നവീന്‍ബാബുവിന് അടുപ്പമുണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. ‘മറ്റ് കളക്ടര്‍മാരുമായി നല്ല ബന്ധമുണ്ടായിരുന്നു. എന്നാല്‍ കണ്ണൂർ കളക്ടര്‍ പറഞ്ഞതുപോലെ ഒരു ആത്മബന്ധവും ഇരുവരും തമ്മില്‍ ഉണ്ടായിരുന്നില്ല. മനസിലുള്ളത് പറയാന്‍ മാത്രം ബന്ധം സൂക്ഷിച്ചിരുന്നില്ല. ചേംബറിലെത്തി തുറന്നു പറച്ചില്‍ നടത്തിയെന്നത് വിശ്വസിക്കുന്നില്ല. കളക്ടറോട് ഒരു ലീവ് ചോദിക്കാന്‍ പോലും നവീന്‍ ബാബുവിന് […]Read More

Gadgets

സുരേഷ് ഗോപി ആംബുലന്‍സ് ഉപയോഗിച്ചത് ബിജെപി ജില്ലാ നേതൃത്വത്തിന്റെ അറിവോടെ; ബിനോയ് വിശ്വം

കൊച്ചി: തൃശൂര്‍ പൂരത്തിനിടെ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി ആംബുലന്‍സ് ഉപയോഗിച്ചത് ബിജെപി ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അത് തങ്ങളുടെ മിടുക്കാണ് എന്നാണ് ബിജെപി പറഞ്ഞതെന്നും ആ മിടുക്കിന്റെ ഗുണഭോക്താവാണ് സുരേഷ് ഗോപിയെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി നല്ല നടനായിരുന്നുവെന്നും ആ നാട്യം എന്നും തുടര്‍ന്നാല്‍ ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന് ജനങ്ങള്‍ ചോദിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ‘ആംബുലന്‍സ് ഉപയോഗിക്കുന്നതില്‍ ചട്ടങ്ങളുണ്ട്. ചട്ടങ്ങള്‍ ലംഘിച്ചത് സുരേഷ് […]Read More

Gadgets

ഒറ്റ തന്ത പരാമർശത്തിൽ സുരേഷ് ​ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി എം വി ​ഗോവിന്ദൻ

തിരുവനന്തപുരം: ഒറ്റ തന്ത പരാമർശത്തിൽ സുരേഷ് ​ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. സുരേഷ് ഗോപി തന്തയ്ക്ക് പറഞ്ഞതിന് മറുപടിയില്ല. സാധാരണ തന്തയ്ക്ക് പറഞ്ഞാൽ തന്തയുടെ തന്തയ്ക്കാണ് പറയേണ്ടത്. എന്നാൽ അത് പറയുന്നില്ലെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ചേലക്കരയിൽ ബിജെപി മൂന്നാം സ്ഥാനത്താകുമെന്നും അദ്ദേഹം പറഞ്ഞു. പി സരിന് മണ്ഡലത്തിൽ മികച്ച വിജയം നേടാനാകും. തിര‍ഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി കൽപ്പാത്തി രഥോത്സവം കലങ്ങാൻ സിപിഐഎം സമ്മതിക്കില്ല. […]Read More

Gadgets

പൂരത്തിനിടെ ആംബുലൻസിൽ വന്നിറങ്ങിയെന്ന് സമ്മതിച്ച് സുരേഷ് ​ഗോപി

തിരുവനന്തപുരം: പൂരത്തിനിടെ ആംബുലൻസിൽ വന്നിറങ്ങിയെന്ന് സമ്മതിച്ച് സുരേഷ് ​ഗോപി എംപി. ആളുകൾക്കിടയിലൂടെ നടക്കാൻ കഴിയില്ലായിരുന്നുവെന്നും അതിനാലാണ് ആംബുലൻസിൽ കയറിയതെന്നുമാണ് സുരേഷ് ​ഗോപിയുടെ വാദം. 15 ദിവസം കാല് ഇഴച്ചാണ് പ്രവർത്തനം നടത്തിയത്. ആംബുലൻസിൽ വന്നെന്ന് പറഞ്ഞ് പരാതി കൊടുത്തയാളുടെ മൊഴി പൊലീസ് എടുത്തെങ്കിൽ എന്താണ് കേസ് എടുക്കാത്തത്? ജനങ്ങളിലേക്ക് തെറ്റിദ്ധാരണ പരത്തുന്നത് പ്രചരിപ്പിക്കുന്നത് എന്തിനാണ്? എയർപോർട്ടിൽ കാർട്ട് ഉണ്ട്, എന്ന് കരുതി സുരേഷ് ഗോപി കാർട്ടിലാണ് വന്നതെന്ന് പറയുമോ? വയ്യായിരുന്നു. കാന കടക്കാൻ സഹായിച്ചത് ഒരു രാഷ്ട്രീയവും […]Read More

Gadgets

ഭർതൃമാതാവിനെ കൊന്ന യുവതിക്ക് ജീവപര്യന്തം തടവ്

കൊല്ലത്ത് ഭര്‍തൃമാതാവിനെ പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ച്‌ കൊന്ന കേസില്‍ മരുമകള്‍ക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ. കൊല്ലം പുത്തൂര്‍ പൊങ്ങന്‍പാറയില്‍ രമണിയമ്മയെ കൊന്ന കേസില്‍ മരുമകള്‍ ഗിരിത കുമാരിയെയാണ് കോടതി ശിക്ഷിച്ചത്. കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദാണ് ശിക്ഷ വിധിച്ചത്. 2019 ഡിസംബറില്‍ ഉച്ചയ്ക്ക് 1.30നാന് സംഭവം. രമണിയമ്മയുടെ ഇളയ മകന്‍ വിമല്‍ കുമാറിന്റെ ഭാര്യയാണ് ഗിരിത കുമാരി. വീട്ടില്‍ ആരുമില്ലായിരുന്ന സമയത്ത് ഉറങ്ങി കിടന്ന രമണിയമ്മയെ മുറ്റത്ത് കിടന്ന പാറക്കല്ല് […]Read More

Gadgets

കേരളത്തിൽ വീണ്ടും കുറുവാ സംഘമെത്തിയെന്ന് സംശയം

ആലപ്പുഴ: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളായ കുറുവാസംഘം ആലപ്പുഴയില്‍ എത്തിയതായി സൂചന. ജാഗ്രത പാലിക്കണമെന്ന് ജില്ലയിലുള്ളവർക്ക് നിർദേശം നല്‍കിയിരിക്കുകയാണ് പൊലീസ്. മണ്ണഞ്ചേരി നേതാജി ജംഗ്‌ഷന് സമീപം മണ്ണേഴത്ത് രേണുക അശോകന്റെ വീട്ടില്‍ നടന്ന മോഷണശ്രമമാണ് ജില്ലയില്‍ കുറുവ സംഘം എത്തിയതായി സംശയിക്കാൻ കാരണം. മണ്ണഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കുറുവ സംഘത്തില്‍പ്പെട്ടവരെന്ന് സംശയിക്കുന്ന യുവാക്കളുടെ ചിത്രങ്ങള്‍ ലഭിച്ചിരുന്നു. മുഖം മറച്ച്‌ അർദ്ധനഗ്നരായ രണ്ട് യുവാക്കളാണ് ദൃശ്യങ്ങളിലുള്ളത്. രേണുകയുടെ വീടിന്റെ അടുക്കള വാതില്‍ തകർത്താണ് മോഷ്ടാക്കള്‍ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes