Latest News

Month: October 2024

Gadgets

പ്രതികരിച്ചത് അഴിമതിക്കെതിരായ സന്ദേശമാകാന്‍; ദിവ്യ കോടതിയില്‍

തലശ്ശേരി: അഴിമതിക്കെതിരായ പരസ്യസന്ദേശം എന്ന നിലയിലാണ് കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെതിരെ യാത്രയയപ്പില്‍ സംസാരിച്ചതെന്ന് പി പി ദിവ്യ കോടതിയില്‍. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താന്‍ രാഷ്ടീയ സമ്മര്‍ദ്ദം കാരണമാകരുത്. പ്രതികരണം നവീന്‍ ബാബു ആത്മഹത്യ ചെയ്യണം എന്ന ഉദ്ദേശ്യത്തോടെയല്ല. രണ്ട് ദിവസം കാത്തിരിക്കണം എന്ന് പറഞ്ഞു. ഉപഹാരം നല്‍കുന്ന പരിപാടിയില്‍ നില്‍ക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. ഈ പ്രസംഗത്തില്‍ എവിടെയാണ് ആത്മഹത്യയ്ക്ക് പ്രേരണയാകുന്ന പ്രതികരണമുള്ളതെന്നും ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ ചോദിച്ചു. പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് […]Read More

Gadgets

രാജ്യത്ത് വ്യാജ ബോംബ് ഭീഷണി തുടർക്കഥയാകുന്നു; വിമാനക്കമ്പനികൾക്ക് നഷ്ടം 600 കോടി

ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസിന് ശരാശരി ഒന്നരക്കോടിയും അന്താരാഷ്ട്ര സർവീസിന് അഞ്ചുമുതൽ അഞ്ചരക്കോടി രൂപയും ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇവ തടസ്സപ്പെട്ടാൽ ഓരോ വിമാന സർവീസിനും വിവിധ കാരണങ്ങളാൽ ഏകദേശം മൂന്നരക്കോടി രൂപയുടെ നഷ്ടമുണ്ടാകും. വലിയ വിമാനങ്ങൾക്ക് ചെലവേറും. ഇങ്ങനെ 170-ലധികം സർവീസ് തടസ്സപ്പെട്ടതോടെ നഷ്ടം ഏകദേശം 600 കോടിയിലെത്തിയെന്നാണ് റിപ്പോർട്ട്. പ്രധാനമായും ബോംബ് ഭീഷണി മൂന്ന് അക്കൗണ്ടുകളിൽനിന്നാണ് വന്നത്. ഇവ സസ്‌പെൻഡ് ചെയ്തിരുന്നു. അതിനിടെ ചൊവ്വാഴ്ച 50 ഭീഷണികളുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് എട്ടുകേസുകളെടുത്തു. ഭീഷണികൾ തുടരുന്നതിനാൽ […]Read More

Gadgets

പാലക്കാട്ടെ കോണ്‍ഗ്രസില്‍ വീണ്ടും നേതാക്കളുടെ കൊഴിഞ്ഞുപോക്ക്

പാലക്കാട്: പാലക്കാട്ടെ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തി വീണ്ടും നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. മുതിര്‍ന്ന നേതാവ് വി ആര്‍ മോഹന്‍ദാസ് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിനകത്തെ നടപടികളില്‍ പ്രതിഷേധിച്ചാണ് രാജി. കോണ്‍ഗ്രസിലെ വിജാര്‍ വിഭാഗിന്റെ ചെയര്‍മാനായിരുന്നു ദീര്‍ഘകാലം. കരുണാകരന്റെ കുടുംബത്തെ മോശമായി ചിത്രീകരിച്ച വ്യക്തിയെ കോണ്‍ഗ്രസ് പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കിയെന്നും ദീര്‍ഘകാലം ഐ ഗ്രൂപ്പ് പ്രവര്‍ത്തകനായിരുന്ന തനിക്ക് ഇതൊന്നും സഹിക്കാന്‍ കഴിയാത്തതുകൊണ്ടാണ് പാര്‍ട്ടി വിട്ടതെന്നും മോഹന്‍ദാസ് പ്രതികരിച്ചു. കോണ്‍ഗ്രസിന് അപചയം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മുന്നണികള്‍ ദേശീയതയ്ക്ക് എതിരാണ്. ചിദംബരം അടക്കം അഴിമതി ആരോപണം നേരിടുന്ന […]Read More

Gadgets

ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിത്തം; ആളപായമില്ല

കോയമ്പത്തൂർ: തമിഴ്‌നാട്ടിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ബസ് പൂർണമായും കത്തി നശിച്ചുവെങ്കിലും ആർക്കും പരിക്കില്ല. പൊള്ളാച്ചിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന സർക്കാർ ബസിനാണ് തീപിടിച്ചത്. പുക പടരുന്നത് കണ്ട ഡ്രൈവർ ഉടനെ ബസ് നിർത്തി തീ പടരുന്നതിന് മുൻപേ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ബസ് ഒതക്കൽ മണ്ഡപം ഭാഗത്ത് എത്തിയപ്പോഴായിരുന്നു സംഭവം. 50 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിൻ്റെ മുൻഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ ഉടനെ വാഹനം നിർത്തുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു. […]Read More

Gadgets

നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കുറ്റക്കാർക്കെതിരെ ഏതറ്റം വരെയും പോകും; മന്ത്രി കെ രാജൻ

തിരുവനന്തപുരം: നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കുറ്റക്കാർക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് മന്ത്രി കെ രാജൻ. കുറ്റക്കാരെ വെറുതെ വിടില്ല. ലാൻഡ് റവന്യൂ ജോയിൻറ് കമ്മീഷണറുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. കിട്ടാത്ത റിപ്പോർട്ടിനെ കുറിച്ച് ചോദിച്ചാൽ മറുപടി പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ലാൻഡ് റവന്യൂ ജോയിൻറ് കമ്മീഷണറുടെ റിപ്പോർട്ട് ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. കളക്ടർക്ക് കേസുമായി ബന്ധമില്ല. റവന്യൂ വകുപ്പിന്റെ പരിപാടി മാറ്റിയത് മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവീൻ ബാബു സത്യസന്ധനായ ഉദ്യോ​ഗസ്ഥനാണ്. അദ്ദേഹത്തെ നേരത്തെ […]Read More

Gadgets

നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ ഗീതയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഫയല്‍ അനധികൃതമായി താമസിപ്പിച്ചിട്ടില്ലെന്നും റവന്യൂ വകുപ്പ് അന്വേഷണത്തില്‍ പറയുന്നു. റിപ്പോര്‍ട്ട് ഇന്നോ നാളെയോ റവന്യൂ മന്ത്രിക്ക് കൈമാറും. നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച യാത്രയയപ്പ് യോഗത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് കണ്ണൂര്‍ ജില്ലാ അധ്യക്ഷയായ പി പി ദിവ്യ തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്തി. പ്രാദേശിക […]Read More

Gadgets

നവീന്‍ ബാബുവിന്റെ മരണം കേരളീയ സമൂഹത്തിന് അപമാനകരമെന്ന് പിഎംഎ സലാം

പത്തനംതിട്ട: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണം കേരളീയ സമൂഹത്തിന് അപമാനകരമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഭരണത്തിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവും ആണ് കാണുന്നതെന്നും അധികാരം കിട്ടിയാല്‍ അഹന്ത മൂക്കുമെന്നും പിഎംഎ സലാം പറഞ്ഞു. ജനങ്ങളെ സേവിക്കാനാണ് അവര്‍ സര്‍ക്കാരുകളെ സേവിക്കുന്നത്. അധികാരം കിട്ടിയില്‍ എല്ലാ നെറികേടും ചെയ്യുന്നു. നെറികേടുകള്‍ക്ക് കൂട്ടുനില്‍ക്കാത്തവരെ നശിപ്പിക്കുന്നു. അതില്‍ ഗവേഷണം നടത്തുകയാണ് സിപിഐഎം എന്നും പിഎംഎ സലാം പറഞ്ഞു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് നവീന്‍ ബാബു ജീവനൊടുക്കിയ […]Read More

Gadgets

നവീൻ ബാബുവിന്റെ മരണം; കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് പി സതീദേവി

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. നവീൻ ബാബുവിന്റെ പത്തനംതിട്ടയിലെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീദേവി. വിഷയത്തിൽ അന്വേഷണം നടക്കുകയാണ്. കുടുംബത്തിന് നീതി കിട്ടണം എന്നാണ് ആ​ഗ്രഹം. കുടുംബത്തെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലെന്നും സതീദേവി പറഞ്ഞു. നവീൻ ബാബുവിനെ നേരിട്ട് പരിചയമില്ലെന്നും സതീദേവി വ്യക്തമാക്കി. വനിത കമ്മീഷൻ വിഷയത്തിൽ ഇടപെട്ടിട്ടില്ല. അന്വേഷണം യഥായോ​ഗ്യം നടക്കും എന്ന പ്രതീക്ഷയാണുള്ളത്. നിയമപ്രകാരമുള്ള എല്ലാ സാധ്യതകളും […]Read More

Gadgets

സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ് തൃശൂരിൽ; കണ്ടെത്തിയത് 104 കിലോ സ്വര്‍ണം

തൃശൂര്‍: സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലെ ജിഎസ്ടി റെയ്ഡില്‍ ഇതുവരെ കണ്ടെത്തിയത് 104 കിലോ സ്വര്‍ണം. തൃശൂരിലെ 74 കേന്ദ്രങ്ങളിലാണ് ജിഎസ്ടി റെയ്ഡ് നടക്കുന്നത്. പരിശോധനയില്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിലെ എഴുന്നൂറോളം ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡാണ് തൃശൂരില്‍ നടക്കുന്നത്. അഞ്ച് വര്‍ഷത്തെ നികുതി വെട്ടിപ്പിന്റെ രേഖകള്‍ ഉള്‍പ്പടെ പരിശോധനയില്‍ സംഘം കണ്ടെത്തിയിട്ടുണ്ട്. പരിശോധന തുടരുമെന്ന് സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് ഡപ്യൂട്ടി കമ്മീഷണര്‍ ദിനേശ് കുമാര്‍ പറഞ്ഞു. ഇന്നലെയാണ് ജില്ലയിൽ വിവിധയിടങ്ങളിൽ പരിശോധന ആരംഭിച്ചത്. സംസ്ഥാന […]Read More

Gadgets

കമ്മ്യൂണിസ്റ്റുകാരുടെ ചിരി ആത്മാർത്ഥതയുടേതാണെന്ന് പി സരിൻ

പാലക്കാട്: കമ്മ്യൂണിസ്റ്റുകാരുടെ ചിരി ആത്മാർത്ഥതയുടേതാണെന്ന് പാലക്കാട് എൽഡിഎഫ് സ്വതന്ത്രൻ പി സരിൻ. തന്റെ മുഖത്തെ ചിരി ജനങ്ങൾ തനിക്ക് നൽകുന്നതാണെന്നും അത് അവർക്ക് തിരിച്ചുകൊടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും സരിൻ പറഞ്ഞു. പാലക്കാട്ടെ ജനങ്ങൾക്ക് ഇപ്പോഴുള്ളത് ആശ്വാസമാണെന്നും സരിൻ കൂട്ടിച്ചേർത്തു. ‘ജനങ്ങൾ എനിക്ക് നൽകുന്നതാണ് ഞാൻ അവർക്ക് തിരിച്ചുനൽകുന്നത്. എന്റെ മുഖത്തെ പുഞ്ചിരി ജനങ്ങൾ എനിക്ക് നൽകിയ പുഞ്ചിരിയെ ഞാൻ അവർക്ക് തിരിച്ചുനൽകുന്നതാണ്. ജനങ്ങളുടെ റിഫ്ലെക്ഷൻ ആകാൻ ആ​ഗ്രഹിക്കുന്ന ഒരു പൊതുപ്രവർത്തകനാണ് ഞാൻ. അവരുടെ നിരാശയും പ്രതീക്ഷയും സന്തോഷവുമെല്ലാം […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes