തൃശൂർ: പൂരം വെടിക്കെട്ടിന്റെ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് തിരുവമ്പാടി ദേവസ്വം. കേന്ദ്ര ഉത്തരവിലെ നിർദ്ദേശങ്ങൾ അപ്രായോഗികമാണ്. കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചില്ലെങ്കിൽ തൃശ്ശൂർ പൂരം വെടിക്കെട്ട് ഓർമയാകുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീകുമാർ പറഞ്ഞു. കേന്ദ്ര സർക്കാർ ഉത്തരവിലെ നിർദ്ദേശങ്ങൾ അപ്രായോഗികമാണ്. ഉത്തരവിൽ തിരുത്ത് വേണം. വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് വെടിക്കെട്ട് നടത്താൻ പറ്റില്ല. പൂരം വെടിക്കെട്ട് ഇല്ലാതാക്കാനുള്ള ശ്രമം തടയണമെന്നും തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി. വെടിക്കെട്ടിനെതിരായ കേന്ദ്ര ഏജൻസി പെസോ പുറത്തിറക്കിയ ഉത്തരവിൽ തിരുവമ്പാടിയിലും അമർഷം […]Read More
കോഴിക്കോട്: എലത്തൂർ കാട്ടില്‍ പീടികയില്‍ മുഖത്ത് മുളകുപൊടി വിതറി കാറില്‍ ബന്ദിയാക്കി പണം തട്ടിയെന്ന പരാതിയില്‍ പ്രതി പരാതിക്കാരൻ തന്നെയെന്ന് പോലീസ്. പരാതിക്കാരനായ സുഹൈലും കൂട്ടാളികളും ചേർന്ന് നടത്തിയ ആസൂത്രിത തട്ടിപ്പാണിതെന്നാണ് പോലീസ് നല്‍കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുഹൈലിന്റെ കൂട്ടാളി താഹയില്‍ നിന്നും 37 ലക്ഷം രൂപ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സുഹൈലിന്റെ മൊഴികളിലെ പൊരുത്തക്കേടാണ് കേസില്‍ വഴിത്തിരിവായത്. 75 ലക്ഷം രൂപ നഷ്ടമായി എന്ന് എ.ടി.എം. കമ്പനി സ്ഥിരീകരിച്ചതോടെ പോലീസ് വിശദമായി അന്വേഷണം നടത്തുകയും […]Read More
കണ്ണൂര്‍: നവീൻ ബാബു ജനങ്ങളുടെ പ്രശ്നങ്ങൾ കാലതാമസം കൂടാതെ പരിഹരിച്ച ഉദ്യോഗസ്ഥനാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കണ്ണൂരിൽ എഡിഎമ്മിന്‍റേത് മാതൃകാപരമായ പ്രവർത്തനമായിരുന്നു. അദ്ദേഹത്തിനെതിരെ ആക്ഷേപം കേൾക്കുന്നത് ഇതാദ്യമാണ്. നവീൻ ബാബുവിന്‍റെ മരണവിവരം അറിഞ്ഞപ്പോൾ ഓർത്തത് ചെറുപ്പത്തിൽ ആത്മഹത്യ ചെയ്ത സ്വന്തം അനുജനെയാണ്. പി പി ദിവ്യ ഏത് സാഹചര്യത്തിലാണ് ആരോപണം ഉന്നയിച്ചതെന്ന് അവരോട് സംസാരിച്ച ശേഷം പറയേണ്ടതാണെന്നും മന്ത്രി പറഞ്ഞു. ഇടപെടുന്നതിലും സംസാരിക്കുന്നതിലും പൊതുപ്രവർത്തകർ ജാഗ്രത കാട്ടണം. കളക്ടർക്ക് പങ്കുണ്ടെങ്കിൽ അന്വേഷണത്തിൽ വ്യക്തമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, […]Read More
ശ്രീനഗർ: ജമ്മു കശ്മീരിലെ ഗാന്ദർബല്ലിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുള്ളതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മരണപ്പെട്ടവരിൽ ഒരു ഡോക്ടറും ഉൾപ്പെടുന്നുണ്ട്. ഗന്ദർബാൽ ജില്ലയിലെ ഗഗൻഗിറിൽ നിർമാണ സൈറ്റിലാണ് ആക്രമണമുണ്ടായത്. വെടിവെപ്പിൽ രണ്ട് പേർ തൽക്ഷണം മരിച്ചിരുന്നു. സോനാമാർഗ് മേഖലയിൽ സെഡ്-മൊഹാർ തുരങ്കനിർമാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്താണു വെടിവെപ്പുണ്ടായത്. ജോലി കഴിഞ്ഞ് എല്ലാവരും ക്യാമ്പിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ആക്രമണമുണ്ടായത്. ഈ സാഹചര്യത്തിൽ മരണസംഖ്യ ഉയർന്നേക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. തൊഴിലാളികൾക്കും സ്വദേശികൾക്കും […]Read More
കണ്ണൂർ: പ്രതി ചേർത്ത സിപിഎം നേതാവ് പി പി ദിവ്യയെ ഇനിയും ചോദ്യം ചെയ്യാതെ പൊലീസ്. മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനം വരാൻ കാക്കുകയാണ് പൊലീസ്. ദിവ്യ ഇരിണാവിലെ വീട്ടിൽ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. മുൻകൂർ ജാമ്യഹർജി ഇന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. പൊലീസ് അന്വേഷണത്തിൽ മാത്രമല്ല റവന്യു വകുപ്പ് അന്വേഷണത്തിലും ദിവ്യയുടെ മൊഴിയെടുത്തിട്ടില്ല. ദിവ്യ സാവകാശം തേടിയെന്നായിരുന്നു കളക്ടർ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്ത ശേഷം എ ഗീത പറഞ്ഞു. ജില്ലാ കളക്ടർ അരുൺ കെ വിജയൻ […]Read More
സാമൂഹിക മാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച് നഗ്നചിത്രം പകർത്തി സുഹൃത്തുക്കള്‍ക്ക് കൈമാറിയെന്ന പരാതിയില്‍ യുവാവിനെ പൊലീസ് പിടികൂടി. തൃശൂർ കൊരട്ടി കക്കാട് നമ്പോല പറമ്പിൽ രഞ്ജിത് (34) ആണ് കുളത്തൂപ്പുഴ പൊലീസിന്‍റെ പിടിയിലായത്. രണ്ടുവർഷത്തോളമായി കുളത്തൂപ്പുഴയിലെ സ്വകാര്യ ലോഡ്ജില്‍ താമസിച്ച് പ്രദേശത്ത് വെല്‍ഡിങ് ജോലികള്‍ ചെയ്തു വരികയായിരുന്നു വിവാഹിതനായ രഞ്ജിത്. സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് വീഡിയോകോള്‍ വഴി ചിത്രങ്ങളും ദൃശ്യങ്ങളും ശേഖരിച്ച് സുഹൃത്തുക്കള്‍ക്ക് കൈമാറിയതായാണ് വീട്ടമ്മയുടെ പരാതി. നടപടിക്രമം പൂർത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് […]Read More
തൃശൂര്‍: മരുന്നിന്റെ ഓര്‍ഡര്‍ തുകയെന്ന പേരില്‍ എട്ടുലക്ഷം രൂപ വാങ്ങി തട്ടിപ്പു നടത്തിയ പ്രതി പിടിയില്‍. എറണാകുളം ഉദയംപേരൂര്‍ സ്വദേശിയായ കൊങ്ങപ്പിള്ളിയില്‍ വീട്ടില്‍ കിരണ്‍കുമാറി (45) നെയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പാട്ടുരായ്ക്കല്‍ പൊന്നുവീട്ടില്‍ ലൈനില്‍ നടത്തുന്ന ഡെക്സ്റ്റര്‍ ലൈഫ് സയന്‍സ് എന്ന സ്ഥാപനത്തിലേക്ക് മറ്റു സ്റ്റേറ്റുകളില്‍ നിന്ന് മരുന്നുകളുടെ ഓര്‍ഡര്‍ എടുത്തു തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മുളങ്കുന്നത്തുകാവ് സ്വദേശിയുടെ കൈയില്‍നിന്നും കണ്‍സള്‍റ്റേഷന്‍ ഫീസായി 10 ലക്ഷം രൂപ വാങ്ങുകയായിരുന്നു. പിന്നീട് രണ്ടു ലക്ഷം […]Read More
കൊച്ചി: നെടുമ്പാശ്ശേരിയിൽ ഇന്നും വിമാനങ്ങൾക്ക് നേരേ ബോംബ് ഭീഷണി. രണ്ട് വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ഉണ്ടായത്. എയർ ഇന്ത്യയുടെ കൊച്ചി-ദമാം, ആകാശ് എയറിന്റെ കൊച്ചി-മുംബൈ വിമാനങ്ങൾക്കാണ് ഭീഷണി ഉയർന്നത്. ട്വിറ്ററിൽ ലഭിച്ച ഭീഷണി നെടുമ്പാശ്ശേരിയിലെ സുരക്ഷാവിഭാഗത്തിനെത്തിയപ്പോഴേക്കും ഇരു വിമാനങ്ങളും കൊച്ചി വിട്ടിരുന്നു. തുടർച്ചയായുള്ള ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഭീഷണി സന്ദേശം ലഭിച്ചാൽ സിവിൽ ഏവിയേഷൻ സുരക്ഷാ വിഭാഗത്തിന്റെ മാനദണ്ഡമനസരിച്ചുള്ള സുരക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വിസ്താര, ആകാശ എയർലൈൻ, ഇൻഡിഗോ വിമാനങ്ങൾക്കും ഭീഷണി […]Read More
തൃശൂര്‍: വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ഇറക്കിയ ഉത്തരവ്, തൃശൂര്‍ പൂരം വെടിക്കെട്ടിന്‍റെ എല്ലാ മനോഹാരിതയും നശിപ്പിക്കുന്നതാണെന്നും പൂരത്തെ തകര്‍ക്കാനുള്ള നീക്കമായെ ഇതിനെ കാണാനാകുകയുള്ളുവെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. 35 നിയന്ത്രണങ്ങളാണ് ഉത്തരവിൽ പറഞ്ഞിട്ടുള്ളത്. ഇതിൽ പ്രധാനമായും അഞ്ച് നിബന്ധനകൾ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. അഞ്ച് നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടിവന്നാൽ തേക്കിൻകാട് മൈതാനത്തിൽ വെച്ച് വെടിക്കെട്ട് നടത്താനാകില്ല. 200 മീറ്ററാണ് വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയര്‍ലൈനും തമ്മിലുള്ള അകലമായി ഉത്തരവിൽ പറയുന്നത്. തേക്കിൻകാടിൽ ഈ കണക്ക് […]Read More
ആട്ടും തുപ്പുമേറ്റ് കഴിയുന്ന കെ മുരളീധരന് ഓട്ടക്കാലിന്‍റെ വിലപോലും പാര്‍ട്ടിക്കാര്‍ കല്‍പ്പിക്കുന്നില്ല; കെ സുരേന്ദ്രന്‍
കോഴിക്കോട്: കോണ്‍ഗ്രസിന്‍റെ ആട്ടും തുപ്പുമേറ്റ് കഴിയുന്ന കെ മുരളീധരന് ഓട്ടക്കാലിന്‍റെ വിലപോലും പാര്‍ട്ടിക്കാര്‍ കല്‍പ്പിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. സ്വന്തം അമ്മ കല്യാണിക്കുട്ടിയമ്മയെ അവഹേളിച്ചയാള്‍ക്കുവേണ്ടി വോട്ടുപിടിക്കുന്ന മുരളീധരന് എന്തോ സംഭവിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് കുടുംബത്തില്‍ അടിമയെപ്പോലെ മുരളീധരന്‍ കഴിയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു ബിജെപിയെ തോല്‍പ്പിക്കാന്‍ എല്ലാ തെരഞ്ഞെടുപ്പ് കാലത്തും കേരളത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് ധാരണ ഉണ്ടായിരുന്നു. പാലക്കാട് മെട്രോമാന്‍ ഇ ശ്രീധരനെ തോല്‍പിക്കാന്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുമറിച്ചെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന്‍ പറഞ്ഞത് വസ്തുതയാണ്. […]Read More

