Latest News

Month: October 2024

Gadgets

വാല്‍പ്പാറയില്‍ അമ്മയുടെ മുന്നില്‍ വെച്ച് ആറുവയസ്സുകാരിയെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നു

തൃശൂർ: തമിഴ് നാട് വാൽപ്പാറയ്ക്ക് സമീപം 6 വയസ്സുള്ള കുട്ടിയെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നു. അപ്സര ഖാത്തൂൻ എന്ന കുട്ടിയാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കുട്ടിയെ അമ്മയുടെ കൺമുന്നിൽ വെച്ചാണ് പുലി ആക്രമിച്ചത്. ഉഴേമല എസ്റ്റേറ്റിൽ ജോലിയ്ക്ക് വന്ന ജാർഖണ്ഡ് സ്വദേശികളുടെ കുട്ടിയാണ് കൊല്ലപ്പെട്ടത്.  അതുൽ അൻസാരിയും കുടുംബവും വാൽപ്പാറയ്ക്ക് സമീപമുള്ള ഉഴേമല എസ്റ്റേറ്റിൽ ജോലിക്ക് വന്നതാണ്. മാതാപിതാക്കൾക്കൊപ്പം കുഞ്ഞുമായി തേയിലത്തോട്ടത്തിൽ നിൽക്കുമ്പോഴായിരുന്നു പുള്ളിപ്പുലിയുടെ ആക്രമണം. പുള്ളിപ്പുലി കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. മാതാപിതാക്കൾ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുള്ളിപ്പുലിയെ […]Read More

Gadgets

എറണാകുളം ലോ കോളേജ് കെഎസ്‌യു യൂണിറ്റില്‍ നിന്നും പി സരിനെ പുറത്താക്കി

കൊച്ചി: എറണാകുളം ലോ കോളേജ് കെഎസ്‌യു യൂണിറ്റില്‍ നിന്നും പി സരിനെ പുറത്താക്കി. പി സരിനെ പുറത്താക്കിയതായി കെ എസ് യു ലോ കോളേജ് യൂണിറ്റ് പരസ്യ പ്രസ്താവന പുറത്തിറക്കി. പാര്‍ട്ടിക്കെതിരായി മത്സരിച്ചു, കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ആശയങ്ങളെയും ആദര്‍ശങ്ങളെയും പരസ്യമായി അധിക്ഷേപിച്ചു തുടങ്ങിയ കാരണങ്ങള്‍ ഉന്നയിച്ചാണ് പുറത്താക്കല്‍. ഈ ദിവസം മുതല്‍ ഈ വ്യക്തിക്ക് ലോ കോളേജ് കെഎസ്‌യു യൂണിറ്റുമായി ഒരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല എന്നും കെഎസ്‌യു ലോ കോളേജ് യൂണിറ്റ് പുറത്തിറക്കിയ പ്രസ്താവയില്‍ വ്യക്തമാക്കി. അതിനിടെ […]Read More

Gadgets

പ്രിയങ്കാ ഗാന്ധി 23-ന് പത്രിക സമർപ്പിക്കും

കൽപറ്റ: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഈ വരുന്ന 23-ന് നാമനിർദ്ദേശക പത്രിക സമർപ്പിക്കും. ലോക്സഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ ഗാന്ധിയോടൊപ്പം റോഡ്ഷോയിൽ പങ്കെടുത്ത ശേഷമാവും വയനാട് കളക്ടറേറ്റിൽ വരണാധികാരിയായ ജില്ലാ കളക്ടർക്ക് മുന്നിൽ പത്രിക സമർപ്പിക്കുക. ഇക്കാര്യം വയനാട് പാർലമെന്റ് തിരഞ്ഞെടുപ്പ് സമിതി കൺവീനർ എ പി അനിൽ കുമാർ എംഎൽഎ വ്യക്തമാക്കി. യുഡിഎഫിന്റെ നിയോജകമണ്ഡലം കൺവെൻഷനുകൾ ശനിയാഴ്ചയോടെ പൂർത്തിയാവും. പഞ്ചായത്ത് തല കൺവൻഷനുകൾ ചൊവ്വാഴ്ചയോടെ […]Read More

Gadgets

നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ

തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. നേപ്പാൾ സ്വദേശിനി അമൃതയാണ് പൂർണ്ണ വളർച്ചയെത്താത്ത കുട്ടിയെ പ്രസവിച്ചശേഷം കുഴിച്ചിട്ടത്. പോത്തൻകോട് വാവറ അമ്പലത്ത് കന്നുകാലികൾക്കായി വളർത്തുന്ന തീറ്റപ്പുൽ കൃഷിയിടത്തിൽ കുഴിച്ചിട്ട് നിലയിലായിരുന്നു മൃതദേഹം. പ്രസവശേഷം അമിത രക്തസ്രാവത്തെ തുടർന്ന് എസ് എ ടി ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. എസ് എ ടി ആശുപത്രിയിലെ ഡോക്ടർമാരാണ് പോത്തൻകോട് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോത്തൻകോട് പൊലീസും പോത്തൻകോട് പഞ്ചായത്ത് അധികൃതരും ഫോറൻസിക്ക് സംഘവും സ്ഥലത്തെത്തി കുട്ടിയുടെ […]Read More

Gadgets

വയനാട്ടിൽ ഡിഎംകെയുടെ പിന്തുണ പ്രിയങ്കയ്ക്കെന്ന് അൻവർ

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ ഡിഎംകെ പിന്തുണയ്ക്കും. സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ എവിടെയൊക്കെ പോരാട്ടം നടക്കുന്നുണ്ടോ അവിടെ അവര്‍ക്കെതിരെ നില്‍ക്കുക എന്നതായിരിക്കും നിലപാടെന്ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ പറഞ്ഞു. പ്രിയങ്കയെ പിന്തുണയ്ക്കുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അന്‍വര്‍ പിന്തുണ അറിയിച്ചത്. ‘വയനാട് പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന പ്രിയങ്കാ ഗാന്ധിക്ക് ഡിഎംകെ നിരുപാധികമായ പിന്തുണ പ്രഖ്യാപിക്കുന്നു. രാജ്യം ഭരിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ എവിടെയൊക്കെ പോരാട്ടം നടക്കുന്നുണ്ടോ […]Read More

Gadgets

പി പി ദിവ്യക്കെതിരെ സംഘടനാതലത്തില്‍ നടപടി ഇപ്പോള്‍ വേണ്ട; സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യക്കെതിരെ സംഘടനാതലത്തില്‍ നടപടി ഇപ്പോള്‍ വേണ്ടെന്ന് തീരുമാനിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം സംഘടന നടപടി മതി എന്ന നിലപാടാണ് സെക്രട്ടറിയേറ്റ് സ്വീകരിച്ചത്. നവീന്‍ ബാബുവിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ എത്തിയതിനെതിരെ സ്റ്റാഫ് കൗണ്‍സില്‍ രംഗത്തെത്തിയിരുന്നു. എഡിഎമ്മിനുള്ള യാത്രയയപ്പിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും പരിപാടി സംഘടിപ്പിച്ചത് തങ്ങളാണെന്നും സ്റ്റാഫ് […]Read More

Gadgets

വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച് പീഡനം; പൊലിസുകാരന് 11 വർഷം തടവ്

മലപ്പുറം: വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച്‌ യുവതിയെ പീഡിപ്പിച്ച പൊലീസുകാരന് തടവ് ശിക്ഷ. മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി 2 ആണ് വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച്‌ യുവതിയെ പീഡിപ്പിച്ച പൊലീസുകാരന് 11 വർഷം തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചത്. കൊല്ലം ചവറ തെക്കുംഭാഗം പുല്ലേഴത്ത് വീട്ടില്‍ സുഭാഷിനെയാണ് (38) ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്. ബലാത്സംഗത്തിന് 10 വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. ഇതിനു പുറമെ ആള്‍മാറാട്ടം നടത്തി വഞ്ചിച്ചതിന് […]Read More

Gadgets

ഇൻ്റൽ ഒറ്റയടിക്ക് പറഞ്ഞുവിടുന്നത് 2000 തൊഴിലാളികളെ; 60 ദിവസത്തെ സമയം നൽകി കമ്പനി

യുഎസിലെ തങ്ങളുടെ വിവിധ ഓഫിസുകളിൽ നിന്ന് 2000ത്തോളം തൊഴിലാളികളെ പറഞ്ഞുവിടാൻ തീരുമാനിച്ച് ഇന്റൽ. ലോകമെങ്ങും വിവിധ ടെക്ക് കമ്പനികൾ കൂട്ടപ്പിരിച്ചുവിടലുമായി രംഗത്തുവരുന്നതിനിടെയാണ് ഇൻ്റലും ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. ഇന്റൽ ഉൾപ്പെടുന്ന സെമികണ്ടക്ടർ നിർമ്മാണ മേഖലയിലെ കടുത്ത മത്സരവും സാമ്പത്തിക ഞെരുക്കവും മറികടക്കാനാണ് ഇത്തരമൊരു പിരിച്ചുവിടൽ നടപടിയെന്നാണ് കമ്പനിയുടെ വാദം. 20,000ത്തോളം പേർ ജോലി ചെയ്യുന്ന ഒറിഗാവോൺ മേഖലയിലാണ് ഏറ്റവും കൂടുതൽ പിരിച്ചുവിടൽ നടന്നിരിക്കുന്നത്. ആകെ പിരിച്ചുവിടപ്പെട്ട 2000 പേരിൽ 1300 പേർ ഇവിടെനിന്നാണ്. മാത്രമല്ല, കമ്പനിയുടെ പ്രധാനപ്പെട്ട […]Read More

Gadgets

‘പൂർണ്ണഹൃദയത്തോടെ അഭിനന്ദിച്ചതിന് നന്ദി’; രജനികാന്തിന് നന്ദിയറിയിച്ച് വെങ്കട് പ്രഭു

പ്രഖ്യാപനം മുതൽ ആരാധകർക്ക് വലിയ പ്രതീക്ഷ നൽകിയ ചിത്രമായിരുന്നു വിജയ്-വെങ്കട് പ്രഭു കൂട്ടുകെട്ടിന്റെ ഗോട്ട്. തമിഴ്നാട്ടിൽ ചിത്രം വൻ വിജയമായിരുന്നു. നിരവധി പേരാണ് വെങ്കട് പ്രഭുവിന്റെ സംവിധാനത്തെയും വിജയ് യുടെ പ്രകടനത്തെയും പ്രശംസിച്ച് എത്തിയിരുന്നത്. ഇപ്പോഴിതാ രജനികാന്തും ചിത്രത്തെ അഭിനന്ദിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ രജിനിയോടുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ട് വെങ്കട് പ്രഭുവാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘നന്ദി, തലൈവാ!! വിളിച്ചതിനും ഞങ്ങളുടെ ഗോട്ടിനെ വളരെ സ്നേഹത്തോടെ അഭിനന്ദിച്ചതിനും. പൂർണ്ണഹൃദയത്തോടെ അഭിനന്ദിച്ചതിന് വീണ്ടും നന്ദി’. വെങ്കട് പ്രഭു പറഞ്ഞു. വിജയ്-വെങ്കട് പ്രഭു […]Read More

Gadgets

രഞ്ജിയിലും സഞ്ജുവിന് ഗംഭീര തുടക്കം; ആദ്യ പന്തില്‍ തന്നെ സിക്സർ

ആളൂര്‍: രഞ്ജി ട്രോഫിയില്‍ സഞ്ജു സംസണിന്റെ ബാറ്റിംഗ് കാണാന്‍ കൊതിച്ചവര്‍ക്ക് നിരാശയാണുണ്ടായത്. കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ 13 പന്തില്‍ 15 റണ്‍സുമായി സഞ്ജു ക്രീസില്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. മത്സരം തുടരാന്‍ ഇതുവരെ സാധിച്ചില്ല. തകര്‍പ്പന്‍ ഫോമിലായിരുന്നു സഞ്ജു. ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയില്‍ നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങിയെന്ന് പറയാം. ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ആദ്യ നാല് പന്തുകളില്‍ റണ്‍സെടുക്കാതിരുന്ന സഞ്ജു അഞ്ചാം പന്തില്‍ ശ്രേയസ് ഗോപാലിനെതിരെ സിക്‌സ് നേടുകയായിരുന്നു. പിന്നീടുള്ള ഓവറില്‍ രണ്ട് ബൗണ്ടറി […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes