Latest News

Month: October 2024

Gadgets

കള്ളപ്പണം വെളുപ്പിക്കൽ കേസ്; നടി തമന്നയെ ചോദ്യം ചെയ്ത് ഇ.ഡി

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി തമന്ന ഭാട്ടിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇ.ഡി അന്വേഷിക്കുന്ന HPZ ടോക്കൺ മൊബൈൽ ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് നടിയെ ചോദ്യം ചെയ്തത്. ഇതിനായി ഗുവാഹത്തിയിലെ ഇ.ഡി ഓഫീസിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് തമന്ന എത്തിയത്. ചോദ്യം ചെയ്യൽ മണിക്കൂറുകളോളം നീണ്ടു. ബിറ്റ്‌കോയിന്റെയും ക്രിപ്‌റ്റോ കറൻസിയുടേയും പേരിൽ നിരവധി നിക്ഷേപകർ തട്ടിപ്പിന് ഇരയായി എന്ന പരാതിയിലാണ് അന്വേഷണം. ആപ്പിന്റെ പരിപാടിയിൽ നടി പണം വാങ്ങി പങ്കെടുത്തിരുന്നതായാണ് വിവരം.കള്ളപ്പണം വെളുപ്പിക്കൽ തടയൽ […]Read More

Gadgets

ഇനി വൈകരുത്, ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി

ന്യൂഡൽഹി: സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാനുള്ള തീയതി 2024 ഡിസംബർ 14 വരെ നീട്ടി. ജൂൺ 14ന് ശേഷം ഇത് രണ്ടാം തവണയാണ് UIDAI അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി നീട്ടുന്നത്. ആധാർ വിശദാംശങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ യുഐഡിഎഐയുടെ ഓൺലൈൻ പോർട്ടലിലൂടെ മാത്രമേ ലഭ്യമാകൂ.തിരിച്ചറിയൽ-മേൽവിലാസ രേഖകൾ myaadhaar.uidai.gov.in വഴി ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യാം.മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കൂ.ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ […]Read More

Gadgets

മൂന്ന് ദിവസത്തിനു ശേഷം ഖേദപ്രകടനവുമായി ദിവ്യ

കണ്ണൂർ: നവീൻ ബാബുവിന്റെ വേർപാടില്‍ വേദനയുണ്ടെന്നും പൊലീസ് അന്വേഷണവുമായി താൻ സഹകരിക്കുമെന്നും പിപി ദിവ്യ വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചു. നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരെ ഞാൻ നടത്തിയത് സദ്ദുദ്ദേശപരമായ വിമർശനമായിരുന്നെങ്കിലും എന്റെ പ്രതികരണത്തില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാടിനെ ഞാൻ മാനിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റാനുളള പാർട്ടി നിലപാടിനെ ശരിവെക്കുന്നു. പാർട്ടി തീരുമാനം മാനിച്ച്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പദവി രാജിവെക്കുന്നുവെന്നും ദിവ്യ അറിയിച്ചു. സിപിഎം നടപടിയെടുത്തതിന് പിന്നാലെയാണ് ദിവ്യയുടെ പ്രതികരണം. അതേ […]Read More

Gadgets

ഒടുവിൽ നടപടി; പി പി ദിവ്യയെ നീക്കി സിപിഐഎം

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയതിന് പിന്നാലെ പി പി ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാന പ്രകാരമാണ് നടപടി. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം നേതാക്കള്‍ ദിവ്യയുടെ വീട്ടില്‍ എത്തിയിരുന്നു. എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യക്കെതിരെ പ്രതിഷേധം ശക്തമാവുമ്പോഴും ദിവ്യയെ പാര്‍ട്ടി സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമായിരുന്നു. ‘കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേര്‍പാടിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ […]Read More

Gadgets

പാലക്കാടൻ മണ്ണിൽ താരമായി രാഹുൽ; ലഭിച്ചത് ഉജ്വല വരവേൽപ്പ്

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് മണ്ഡലത്തില്‍ ആവേശോജ്വല വരവേല്‍പ്പ് നല്‍കി പ്രവർത്തകർ. തോളിലേറ്റിയാണ് രാഹുലിനെ പ്രവർത്തകർ സ്വീകരിച്ചത്. ശേഷം തുറന്ന ജീപ്പില്‍ നഗരത്തില്‍ രാഹുലിന്റെ റോഡ് ഷോയും നടന്നു. ജില്ലയില്‍ മുതിർന്ന നേതാക്കള്‍ക്കൊപ്പം മുൻ പാലക്കാട് എംഎല്‍എയും വടകര എംപിയുമായ ഷാഫി പറമ്പിലും യൂത്ത് ലീഗ് അധ്യക്ഷൻ പികെ ഫിറോസും രാഹുലിനൊപ്പമുണ്ട്. പി. സരിൻ ഉയർത്തിയ ആരോപണങ്ങള്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ഒരു പോറല്‍ പോലും ഏല്‍പ്പിച്ചില്ല എന്ന് തെളിയിക്കുന്ന നിലയിലുള്ള പ്രവർത്തക പങ്കാളിത്തമാണ് പ്രചരണത്തിന്റെ ആദ്യദിവസം […]Read More

Gadgets

മാതാപിതാക്കളെ കൊന്ന് മകൻ ആത്മഹത്യ ചെയ്തു

കാഞ്ഞിരപ്പള്ളി: റിട്ട. എ.എസ്.ഐയെയും ഭാര്യയെയും തലയ്ക്കടിച്ചുകൊന്ന് മകൻ ആത്മഹത്യ ചെയ്ത നിലയില്‍. കാഞ്ഞിരപ്പള്ളി പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻ ശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്. സോമനാഥൻ നായർ, സരസമ്മ എന്നിവരെ കൊല്ലപ്പെട്ട നിലയിലും ശ്യാംനാഥിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. മൂന്നുദിവസമായി ഇവരെ പുറത്ത് കാണാഞ്ഞതിനെ തുടർന്ന് നാട്ടുകാർ നല്‍കിയ പരാതിയില്‍ പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം അനില്‍ കുമാറിന്റെ […]Read More

Gadgets

വ്യാജ പ്രചരണം നടത്തിയെന്നാരോപണം; അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഐ

തിരുവനന്തപുരം: അപവാദ പ്രചരണം നടത്തിയെന്നാരോപിച്ച് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഐ. തിരുവനന്തപുരം ആനയറ സ്വദേശിയും സിപിഐ അഭിഭാഷക സംഘടന നേതാവുമായ എസ്എസ് ബാലുവാണ് നോട്ടീസ് അയച്ചത്. ഈ മാസം 14 ന് അന്‍വര്‍ ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കെതിരെയാണ് സിപിഐ നിയമനടപടിയുമായി മുന്നോട്ട് പോയത്. 2011 ലും 2021 ലും ഏറനാട് സീറ്റ് മുസ്ലിം ലീഗിന് വില്‍പന നടത്തിയെന്നായിരുന്നു ആരോപണം. 2011 ല്‍ അന്നത്തെ സംസ്ഥാന സെക്രട്ടറി വെളിയം […]Read More

Gadgets

രാഹുലുമായി ഒരു തര്‍ക്കവുമില്ല; ആരോപണങ്ങള്‍ തള്ളി ചാണ്ടി ഉമ്മന്‍

ന്യൂഡല്‍ഹി: രാഹുൽ മാങ്കൂട്ടത്തിലുമായി പ്രശ്‌നങ്ങളുണ്ടെന്ന ആരോപണങ്ങള്‍ തള്ളി ചാണ്ടി ഉമ്മന്‍. രാഹുലുമായി ഒരു തര്‍ക്കവുമില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പുതുപ്പള്ളിയില്‍ വരുമ്പോള്‍ താന്‍ എങ്ങനെ ബഹിഷ്‌കരിക്കുമെന്ന് ചാണ്ടി ഉമ്മന്‍ ചോദിച്ചു. കഴിഞ്ഞ ദിവസം രാഹുലുമായി സംസാരിച്ചിരുന്നു. ഇന്ന് കല്ലറയില്‍ കാണാം എന്ന് പറഞ്ഞതാണ്. എന്നാല്‍ ഷെഡ്യൂളില്‍ മാറ്റം വന്നു. ഇന്നും നാളെയും ഡല്‍ഹിയില്‍ നില്‍ക്കേണ്ട സാഹചര്യമുണ്ടായി. ഇതേ തുടര്‍ന്ന് പിന്നീട് കാണാം എന്ന് അറിയിക്കുകയായിരുന്നുവെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. തന്റെ പിതാവിന്റെ കല്ലറയെ […]Read More

Gadgets

കണ്ണൂരിൽ ദിവ്യയ്ക്കും പത്തനംതിട്ടയിൽ നവീനുമൊപ്പമെന്ന നിലപാട് സി.പി.എം മാറ്റണം; കെ.മുരളീധരൻ

പത്തനംതിട്ട: എഡിഎമ്മിൻ്റെ മരണത്തില്‍ സിപിഎം വേട്ടപ്പട്ടിക്കൊപ്പമെന്ന് കെ മുരളീധരൻ. എഡിഎം നവീൻ ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യക്കൊപ്പമാണ് കണ്ണൂരിലെ സിപിഎം നേതൃത്വം. എന്നാല്‍ പത്തനംതിട്ടയില്‍ സിപിഎം എഡിഎം നവീൻ്റെ കുടുംബത്തിനൊപ്പമാണ്. മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന ഈ ഏർപ്പാട് സിപിഎം അവസാനിപ്പിക്കണം. ദിവ്യയുടെ ജില്ലാ പഞ്ചായത്ത് അംഗത്വം അടക്കം രാജിവെപ്പിക്കണമെന്ന കാര്യത്തില്‍ കേരളം ഒറ്റക്കെട്ടാണ്. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും ദിവ്യക്കെതിരെ ഒരു നടപടിയും ഇല്ലാത്തത് ദുഃഖകരമാണ്. ദിവ്യയെ […]Read More

Gadgets

അധികാര ദുര്‍മോഹത്തിന്റെ അവതാരമായി സരിന്‍ മാറിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: സരിനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാലക്കാട് സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ പി സരിനെ പാര്‍ട്ടി പുറത്താക്കിയതിന് പിന്നാലെയാണ് പ്രതികരണം. അധികാര ദുര്‍മോഹത്തിന്റെ അവതാരമായി സരിന്‍ മാറിയെന്നും സീറ്റ് കിട്ടാതെ വന്നപ്പോള്‍ കോണ്‍ഗ്രസിനെ തള്ളിപ്പറയുന്നുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പോലെ അഭിപ്രായ സ്വാതന്ത്ര്യമുള്ള മറ്റൊരു പാര്‍ട്ടിയില്ല. സരിന്‍ സിപിഐഎമ്മിന്റെ കോടാലിക്കൈ ആയി മാറി. കോണ്‍ഗ്രസ് – ബിജെപി ഡീല്‍ ഇല്ലെന്നും തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെയും ബിജെപിയെയും നേരിടുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഗുരുതരമായ സംഘടനാവിരുദ്ധ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes